ഭൂമിയില്‍ മാത്രമേ ജലമുള്ളൂ എന്നാണല്ലോ നാമിതുവരെ മനസ്സിലാക്കിയിരുന്നത്... എന്നാല്‍ പുതിയൊരു ജലസ്രോതസ്കൂടി കണ്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സെറസ് എന്നുപേരായ ക്ഷുദ്രഗ്രഹത്തിലാണ് വാനനിരീക്ഷകര്‍ ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഹെര്‍ഷല്‍ സ്പേസ് ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കിടയിലുള്ള ഛിന്നഗ്രഹമേഖലയില്‍ സ്ഥിതിചെയ്യുന്ന സെറസില്‍ ജലസാന്നിധ്യം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ക്ഷുദ്രഗ്രഹമായാണ് സെറസ് അറിയപ്പെടുന്നത്. കനത്ത മഞ്ഞുപാളികള്‍ ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഉണ്ടെന്നും സൂര്യതാപത്താല്‍ അവയില്‍നിന്നും നീരാവി ഉയരുന്നതായുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
... വീട്ടില്നിന്നൊരു കുട്ടി അറിയാനാടുകളിലേക്കൊരു ദീര്‍ഘയാത്രയ്ക്ക് പുറപ്പെട്ടു. ഇടയ്ക്ക് വഴിതെറ്റി. വിവരമറിഞ്ഞ് വീട്ടില്‍നിന്ന് നിര്‍ദ്ദേശമെത്തി. ഒന്നുറങ്ങി വിശ്രമിച്ചിട്ട് യാത്ര തുടര്‍ന്നാല്‍ മതി. ഉറക്കവും വിശ്രമവും കഴിഞ്ഞ് ശരിയായ വഴി കണ്ടെത്തി കുട്ടി യാത്ര തുടരുകയാണ്...
ഇതെന്താണ് കഥയോ...? എന്നാല്‍ കേട്ടോളൂ... ഇതൊരു കഥയല്ല. യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച റോസെറ്റ എന്ന ബഹിരാകാശ പേടകത്തിന്റെ യാത്രയെക്കുറിച്ചാണ് പറഞ്ഞത്!
റോസെറ്റ കോമറ്റ് 67P യുടെ സമീപമെത്തുമ്പോള്‍ (ചിത്രകാരന്റെ ഭാവനയില്‍)
വാല്നക്ഷത്രങ്ങള് (Comet) മനുഷ്യനെന്നും അത്ഭുതമായിരുന്നു. അവ സൃഷ്ടിക്കുന്ന കാഴ്ചയുടെ വിസ്മയങ്ങള്‍സൃഷ്ടിക്കുന്ന ഇവയേക്കുറിച്ച് ഇനിയുമൊരുപാട് കാര്യങ്ങള്‍ അറിയാനുണ്ട്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ റോസെറ്റ എന്ന ബഹിരാകാശപേടകത്തിന്റെ വിക്ഷേപണത്തോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. 2004ല്‍ ആയിരുന്നു റോസെറ്റ വാല്‍ന ക്ഷത്രത്തെ അടുത്തറിയാന്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. വാല്‍നക്ഷത്രത്തെ തേടിയുള്ള യാത്രയ്ക്കിടയില്‍ പല ആകാശഗോളങ്ങളെയും റോസറ്റ അടുത്തുകണ്ടു. ഉല്‍ക്കകളുടെയും മറ്റും അപൂര്‍വ ചിത്രങ്ങളെടുത്ത് നമുക്കയച്ചു തരികയും ചെയ്തു. എന്നാല്‍ യാത്രയ്ക്കിടെ ചെറിയൊരു പ്രശ്നം. റോസെറ്റയുടെ ദിശയില്‍ ചെറിയൊരു വ്യതിയാനമുണ്ടായി. സൂര്യനില്‍നിന്നും അകന്നുപോകുന്നൊരു പഥത്തിലാണത് എന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. അങ്ങനെ തുടര്‍ന്നാല്‍ അധികം വൈകാതെ റോസെറ്റയുടെ സോളാര്‍ പാനലുകള്‍ക്ക് സൂര്യനില്‍നിന്നും ഊര്‍ജം സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയിലാകുമെന്നും അവര്‍ തിരിച്ചറിഞ്ഞു. താമസിയാതെ, 2011 ജൂണില്‍ റോസെറ്റയെ കുറച്ചുകാലത്തേക്ക് ഓട്ടം നിര്‍ത്തി പിടിച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷമായി കക്ഷി ബഹിരാകാശത്തിന്റെ അനന്തവിശാലതയില് ഉറക്കത്തിലെന്നവണ്ണം നിര്‍ജ്ജീവമായി കഴിഞ്ഞു. ഇപ്പോള്‍ അതിനെ ഉണര്‍ത്തി യാത്രയ്ക്ക് വീണ്ടും സജ്ജമാക്കിയിരിക്കുന്നു എന്നതാണ് രസകരമായ വാര്‍ത്ത!
റോസെറ്റയുടെ സഞ്ചാരപഥം
2014 ജനുവരി 20 വൈകുന്നേരമാണ് റോസെറ്റ ഉണര്‍ന്നെണീറ്റതായുള്ള സന്ദേശം ജര്‍മനിയിലെ ഡാംസ്റ്റഡിലുള്ള കണ്ട്രോള് സെന്ററിലെത്തിയത്. പേടകത്തിനെ കൃത്യം ആ സമയത്ത് ഉണര്‍ത്തുന്നതിനുള്ള ഒരു അലാം നേരത്തേതന്നെ റോസെറ്റയിലെ കമ്പ്യൂട്ടറുകളില്‍ സെറ്റ് ചെയ്യപ്പെട്ടിരുന്നു. അത് കൃത്യമായി പ്രവര്‍ത്തിച്ച് സന്ദേശം ഭൂമിയിലെത്തിക്കുകയും ചെയ്തു.
ഇതിനുമുന്‍പും ചില പേടകങ്ങള്‍ വാല്‍നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ അകലെനിന്നുള്ള ദര്‍ശനങ്ങള്‍ മാത്രമായിരുന്നു. റോസെറ്റ വാല്‍നക്ഷത്രത്തെ അടുത്തുപോയി ശരിക്കും മനസ്സിലാക്കാനുള്ള പുറപ്പാടിലാണ്. മാത്രമല്ല റോസെറ്റ യില്‍നിന്നൊരു കൊച്ചുപേടകം ഒരു വാല്‍നക്ഷത്രത്തിലിറങ്ങുകയും ചെയ്യും! കോമറ്റ് 67P എന്ന് പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രത്തോടാണ് റോസെറ്റ ചങ്ങാത്തം കൂടുക. ആദ്യപടി യായി പേടകം ഈ വാല്‍നക്ഷത്രത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കും. 2014 സെപ്റ്റംബറോടുകൂടി വാല്‍നക്ഷത്രത്തിന്റെ 10 കിലോമീറ്റര്‍ അടുത്തെത്തും. തുടര്‍ന്ന് പേടക ത്തില്‍ നിന്നൊരു പ്രോബ് 4 കിലോമീറ്ററോളം വലിപ്പമുള്ള വാല്‍നക്ഷത്രത്തിലേക്കിറക്കാനാണ് പ്ലാന്‍. 'ഫിലേ' (Philae) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2014 നവംബര്‍ 11നായിരിക്കും ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങുക. വാല്‍നക്ഷത്രം സൂര്യനെ സമീപിക്കുമ്പോള്‍ റോസെറ്റ പിന്തുടര്ന്ന് ഫിലേയുടെ സഹായത്തോടെ അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും.
ശബ്ദത്തേക്കാള്‍ പത്തുമടങ്ങ് വേഗമാര്‍ജിക്കാന്‍ കഴിയുന്ന മിസൈല്‍ വാഹിനി വിജയകരമായി പരീക്ഷിച്ചുകൊണ്ട് ചൈന ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു. ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനികളുടെ കാര്യത്തില്‍ അമേരിക്കക്കുശേഷം ആദ്യമായൊരു രാജ്യം ഈ നേട്ടം കൈവരിക്കുന്നത് ഇപ്പോഴാണ്.
ഇതോടെ ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങളിലേക്ക് ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തില്‍ മിസൈല്‍ തൊടുക്കാന്‍ ചൈന ശേഷിയാര്‍ജിച്ചുകഴിഞ്ഞു! WU-14 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വാഹിനി ജനുവരി 9നാണ് പരീക്ഷിക്കപ്പെട്ടത്.
ഇന്ത്യയും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്്. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗം കൈവരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാവശ്യമായ സാങ്കേതികവിദ്യ വികസനം അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്.
പെട്രോളിയം ഉല്പന്നങ്ങളുടെയും മറ്റും ക്രമാതീതമായ വിലക്കയറ്റവും മഴയുടെ ഏറ്റക്കുറച്ചിലിനും മറ്റും അനുസരിച്ച് വൈദ്യുതിലഭ്യതയിലുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെ സൃഷ്ടിക്കുന്ന ഊര്‍ജ്ജപ്രതിസന്ധി നാം അഭിമുഖീകരിച്ചുവരികയാണ്. ഇതിനെല്ലാം പരിഹാരമായി സൂര്യന് എന്ന ഊര്‍ജ്ജഖനിയിലേക്കാണ് നാം ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് നാം. 4000 മെഗാവാട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള പ്ലാന്റാണ് രാജസ്ഥാനിലെ സാമ്പര്‍ തടാകത്തിന് സമീപം നിര്‍മ്മിക്കാനൊരുങ്ങുന്നത്. സാമ്പര്‍ അള്‍ട്രാ മെഗാ ഗ്രീന്‍ സോളാര്‍ പവര്‍ പ്രോജക്റ്റ് എന്നാണിതിന് നാമകരണം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള സോളാര്‍ പ്ലാന്റുകളുടെ മൊത്തം ഉല്പാദനശേഷിയുടെ മൂന്നിരട്ടിയോളം വരുമിത്!
Bhel, Powergrid Corporation of India, Solar Energy Corporation of India, Hindustan Salts limited and Rajasthan Electronics & Instruments Limited എന്നീ അഞ്ച് പൊതുമേഖലാ കമ്പനികളുടെ സംയുക്തമേല്‍നോട്ടത്തിലാണ് ഇത് സ്ഥാപിക്കുക. 2016 ആകുമ്പോഴേക്കും 1000 മെഗാവാട്ടിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. 23000 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 5.5 രൂപ നിരക്കില്‍ വിതരണം ചെയ്യാനാണുദ്ദേശിക്കുന്നത്. ഇതും നിലവിലുള്ള നിരക്കുകളെ അപേക്ഷിച്ച് കുറവാണെന്നത് പദ്ധതിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.
രാജസ്ഥാനിലെ ചരിത്രപ്രധാനമായ സാമ്പര്‍ ലേക്ക് ടൗണിനാല്‍ ചുറ്റപ്പെട്ട് ഒരു ബൗളിന്റെ ആകൃതിയില്‍ കിടക്കുന്ന പ്രശസ്തമായ ഉപ്പ് തടാകമാണ് സാമ്പര്‍.
''ചൊവ്വയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മലയാളിയായ ജോസഫ് മാത്യു 5000 വോട്ടുകള്‍ക്ക് തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥിയായ അമേരിക്കക്കാരനെ തോല്പിച്ചു...''
ഞെട്ടണ്ട! ഇങ്ങനെയൊരു വാര്‍ത്ത സമീപഭാവിയില്‍ കേട്ടാലും അത്ഭുതപ്പെടാനില്ല. കാരണം ചൊവ്വയിലേക്ക് ചേക്കേറാന്‍ തയാറായി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് നില്‍ക്കുന്നത്...!
ചൊവ്വാഗ്രഹത്തിലേക്ക് സ്ഥിരവാസത്തിന് പോകാന്‍ 140 രാജ്യങ്ങളില്‍നിന്നുള്ള ആകെ അപേക്ഷകര്‍ രണ്ട് ലക്ഷത്തോളമാണ്. അപേക്ഷിച്ചവരില്‍ ഇന്ത്യക്കാര്‍ 20,000. അമേരിക്കക്കാരാണ് ഒന്നാംസ്ഥാനത്ത് 47,000 പേര്. 13,000 അപേക്ഷകരുമായി ചൈന മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും പ്രധാന കാര്യം പോകുന്നവരാരും തിരിച്ചുവരുന്നവരല്ല എന്നതാണ്. ഈ ദൗത്യത്തില്‍ തിരിച്ചുവരവിന്റെ കാര്യം പറയുന്നേയില്ല. അതായത് പോകുന്നവര്‍ അവിടെ സ്ഥിരതാമസം ഉദ്ദേശിച്ചു തന്നെയിറങ്ങിയവരാണ്!
നെതര്‍ലന്‍ഡ്സുകാരനായ വ്യവസായസംരംഭകന് ബാസ് ലാന്‍സ്ഡ്രോപ്പാണ് 'മാര്‍സ്വണ്‍' എന്ന ചൊവ്വാ പദ്ധതിക്ക് പിന്നില്‍. ചൊവ്വയില്‍ സ്ഥിരവാസത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി തുടക്കത്തില്‍വേണ്ടത് 600 കോടി ഡോളറാണ് (ഏതാണ്ട് 38,598 കോടി രൂപ). ദൗത്യത്തിന്റെ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയും മറ്റും പണം കണ്ടെത്താനാകുമെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ കരുതുന്നത്. 1999-ല്‍ ഊര്‍ജതന്ത്രനൊബേല്‍ നേടിയ നെതര്ലന്ഡ്സുകാരന് ജെറാര്‍ഡ് ഹൂഫ്റ്റ് പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
2023-ഓടെ നാലംഗങ്ങള്‍ വീതമുള്ള 10 ടീമുകളെ ചൊവ്വയിലെത്തിക്കുകയാണ് ആദ്യ
ലക്ഷ്യം. 2015-ല്‍ ഇതിന്റെ തീവ്രപരിശീലനങ്ങള്‍ക്ക് തുടക്കമാകും.
ചൊവ്വയിലേക്കുള്ള യാത്രതന്നെ ഏഴുമാസത്തോളമെടുക്കും. -55 ഡിഗ്രി താപനില അടക്കം
അവിടത്തെ കഠിന സാഹചര്യങ്ങളെ മനുഷ്യന് എങ്ങനെ അതിജീവിക്കും എന്നതും പ്രശ്നമാണ്. മരുഭൂമിയിലേതുപോലുള്ള അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്നതിലേറെയും കാര്‍ബണ്‍ ഡയോക്സൈഡും.
പദ്ധതിയുടെ ആദ്യപടിയായി 2016 ജനുവരിയില്‍ സോളാര്‍ പാനലുകളും സ്പെയര്‍ പാര്‍ട്ടുകളും മറ്റ് അവശ്യവസ്തുക്കളുമടക്കം 2500 കിലോ സാധനങ്ങളുമായി ഒരു വാഹനം ചൊവ്വയിലേക്കയക്കും. അവിടെ കോളനികള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായ പ്രവര്‍ത്തനങ്ങള്‍ക്കാണിത്. തുടര്‍ന്ന് 2018ല്‍ അടുത്ത വാഹനം പ്രത്യേക മാര്‍സ് റോവറുകളുമായെത്തും. ഈ റോവറുകള്‍ മനുഷ്യന് താമസിക്കാന്‍ യോഗ്യമായ സ്ഥലം കണ്ടെത്തുന്നതിന് ചൊവ്വയുടെ ഉപരിതലത്തില്‍ ചുറ്റിസഞ്ചരിക്കും. 2021 ആകുമ്പോഴേക്കും ഈ റോവറുകള്‍ മനുഷ്യനെയും വഹിച്ചെത്തുന്ന പേടകങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കും. 2022 ഓടെ ആദ്യ വാഹനം ചൊവ്വ ലക്ഷ്യമാക്കി കുതിപ്പാരംഭിക്കും. 2023ഓടെ ഈ സംഘം ചൊവ്വ ഗ്രഹത്തിലെ ആദ്യ താമസക്കാരാകും എന്നതാണ് കണക്കുകൂട്ടല്‍. 2025ല്‍ അടുത്ത സംഘം എത്തും. ആദ്യ സംഘമെത്തി രണ്ടു വര്‍ഷത്തെ ഇടവേളയില്‍ നാല് പേരടങ്ങുന്ന സംഘങ്ങള്‍ ചൊവ്വയിലെത്തിക്കൊണ്ടിരിക്കുമെന്നര്‍ത്ഥം.
നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നാസയുടെ ആളില്ലാ പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്. 20 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനും നാസയ്ക്ക് പദ്ധതിയുണ്ട്.
ബാസ് ലാന്‍സ്ഡ്രോപ്
1977 മാര്‍ച്ച് 5ന് നെതര്‍ലന്‍ഡ്സില്‍ ജനിച്ച ബാസ് ലാന്‍സ്ഡ്രോപ് 'മാര്‍സ് വണ്‍' എന്ന പ്രോജക്ടിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്നു. നെതര്‍ലന്‍ഡ്സിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ട്വന്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദ കോഴ്സിനു പഠിക്കുന്ന കാലത്താണ് ഭ്രമാത്മകമെന്ന് തോന്നാവുന്ന ചൊവ്വ ദൗത്യത്തിന്റെ ആശയം അദ്ദേഹത്തില്‍ പൊട്ടിമുളയ്ക്കുന്നത്.
പ്രതിരോധാവശ്യങ്ങള്ക്കുമാത്രമായൊരു ഇന്ത്യന്‍ ഉപഗ്രഹം. പ്രധാനമായും നാവികസേനയ്ക്കായാണ് ജിസാറ്റ്-7 എന്ന് നാമകരണം ചെയ്തിട്ടുള്ള ഉപഗ്രഹം ഇക്കഴിഞ്ഞദിവസം വിജയകരമായി വിക്ഷേപിച്ചത്.
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഏജന്‍സി (ഐഎസ്ആഒ) നിര്‍മിച്ച ഈ ഉപഗ്രഹം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറു സ്പേസ് പോര്ട്ടില്നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 34 മിനിറ്റും 25 സെക്കന്റും കഴിഞ്ഞപ്പോള്‍ ഏരിയന്‍ ജിസാറ്റ്-7നെ നിര്‍ദ്ദിഷ്ഠ ജിയോസിംക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തിച്ചു. തുടര്‍ന്ന് ഉപഗ്രഹം കര്‍ണാടകയിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒ യുടെ മാസ്റ്റര്‍ കണ്ട്രോള് ഫെസിലിറ്റിയിലേക്ക് സിഗ്നലുകള്‍ അയച്ചുതുടങ്ങി.
സെപ്റ്റംബര്‍ മധ്യത്തോടെ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുന്ന ഉപഗ്രഹം രാജയത്തിന്റെ സമുദ്രാതിര്‍ത്തിയുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ നാവികസേനയ്ക്ക് കരുത്താകും.
2625 കിലോയാണ് ഉപഗ്രഹത്തിന്റെ ആകെ ഭാരം. അത്യാധുനിക സംവിധാനങ്ങള്‍ ഇണക്കിച്ചേര്‍ത്തിട്ടുള്ള ഈ ഉപഗ്രഹത്തിന്റെ വരവോടെ വിദൂരസംവദനത്തില് നാവികസേനയ്ക്ക് ഇന്നുള്ള പ്രശ്നങ്ങളൊക്കെത്തന്നെ അവസാനിക്കും. ഇതുവരെ 'ഇന്മരാസാറ്റ്' എന്ന വാടക ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ നിവര്‍ത്തിച്ചിരുന്നത്.
ഉപഗ്രഹനിര്‍മ്മാണത്തിന് ഐസ്ആര്‍ഒയ്ക്ക് ചിലവായത് ഏകദേശം 185 കോടി രൂപയാണെങ്കില്‍ വിക്ഷേപണത്തിനും ഇന്‍ഷുറന്‍സിനുമായി മറ്റൊരു 470 കോടി രൂപ കൂടി ചിലവായി. ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് പര്യാപ്തമായ ക്രയോജനിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ റോക്കറ്റ് നാം ഇതുവരെ വിജയകരമായി പരീക്ഷിച്ചിട്ടില്ല. അടുത്തയിടെ നടന്ന ഒരുശ്രമം അവസാന നിമിഷം മാറ്റി വയ്ക്കേണ്ടിവന്നത് ഓര്‍ക്കുമല്ലോ.
ഫ്രഞ്ച് ഗയാന
ഫ്രഞ്ച് ഗയാന എന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ട്. നമ്മുടെ പല വലിയ ഉപഗ്രഹങ്ങളും അവിടെനിന്ന് വിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയാണിത്, ആരുടെയാണിത്?
പേര് കേട്ടാല്‍ ഫ്രാന്‍സിലെവിടെയോ ആണെന്ന് തോന്നും. ഫ്രാന്‍സിലല്ലെങ്കിലും ഫ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രവിശ്യയാണിത്. പക്ഷേ കിടപ്പ് തെക്കേ അമേരിക്കയുടെ ഒരു കോണിലും. ബ്രസീലും സുരിനാമുമൊക്കെയാണ് അതിര്‍ത്തി പങ്കിടുന്നത്. 18-ാം നൂറ്റാണ്ടിലാണ് ഫ്രാന്‍സ് ഈ പ്രദേശത്ത് കോളനി സ്ഥാപിച്ചത്. ഒരിക്കല്‍ ബ്രിട്ടീഷ്-പോര്‍ച്ചുഗീസ് സേനകള്‍ സംയുക്തമായി ഇവിടം പിടിച്ചെടുത്തെങ്കിലും പിന്നീട് 1814ല്‍ ഒരുടമ്പടിക്ക് വിധേയമായി തിരിച്ചു നല്കി.
ഉപഗ്രഹവിക്ഷേപണത്തിന് അനുയോജ്യമായ ഇവിടത്തെ കൗറു വിക്ഷേപണകേന്ദ്രം യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
എല്ലാവരും കൊതുകുദിനം ആചരിച്ചുവോ? അഥവാ അങ്ങനൊയൊരു ദിനാചരണം ഉള്ളതായി അറിയുമോ? എങ്കില്‍ നമ്മളെല്ലാം ശല്ല്യക്കാരായി മാത്രം കണുന്ന കൊതുകുകള്‍ക്കായി ഒരു ദിവസമുണ്ട്... ആഗസ്റ്റ് 20.
എല്ലാ വര്‍ഷവും ആഗസ്റ്റ് 20 കൊതുകുദിനമായി ആചരിക്കപ്പെടുന്നു. പെണ് കൊതുകുകളാണ് മനുഷ്യര്‍ക്കിടയില്‍ മലേറിയ പടര്ത്തുന്നതെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഡോക്ടര്‍ സര്. റൊണാള്‍ഡ് റോസിന്റെ കണ്ടെത്തലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനാചരണം. 1897ലാണ് റോസ് ഈ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. ഇതിന് 1902ല്‍ മെഡിസിനുള്ള നോബല്‍ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. തന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഭാവിയില്‍ ഇത്തരമൊരു ദിനാചരണത്തേപ്പറ്റിയും റോസ് പറഞ്ഞുവച്ചു.
ശരിക്കും പറഞ്ഞാല്‍ നാം ഭാരതീയര്‍ക്ക് റോസിന്റെ നേട്ടത്തില്‍ പങ്കുണ്ട്. റൊണാള്‍ഡ് റോസ് ജനിച്ചതുതന്നെ ഇന്ത്യയിലാണ്. ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ആര്‍മി ജനറലായിരുന്ന സര് കാംപ്ബെല്‍ ക്ലേ ഗ്രാന്റ് റോസിന്റേയും മറ്റില്‍ഡ ചാര്‍ലോട്ടി എല്‍ഡര്‍ട്ടണിന്റേയും പുത്രനായിട്ടായിരുന്നു ജനനം. കല്‍ക്കട്ട പ്രസിഡന്‍സി ജനറല്‍ ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് റോസ,് മലേറിയയെക്കുറിച്ച് പഠനഗവേഷണങ്ങള്‍ ആരംഭിച്ചത്. 1882 ല്‍ ആരംഭിച്ച പഠനങ്ങള്‍ പിന്നീട് പല സ്ഥലങ്ങളിലേയ്ക്കും ട്രാന്‍സ്ഫര്‍ ആയി പോയപ്പോഴും തുടര്‍ന്നു. ഒടുവില്‍ സെക്കന്ധരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളിലേക്ക് അദ്ദേഹം എത്തി. അവിടെവച്ചാണ് അദ്ദേഹം തന്റെ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്.
ബെഗുംപേത് എയര്‍പോര്‍ട്ടിനു സമീപം സെക്കന്ധരാബാദില്‍ അദ്ദേഹം താമസിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും മലേറിയ പാരസൈറ്റിനെ കണ്ടെത്തുകയും ചെയ്ത കെട്ടിടം ഇന്ന് ഒരു പൈതൃകസ്മൃതിമണ്ഡപമായി നിലനിര്‍ത്തിയിരിക്കുന്നു. ഇതു കൂടാതെ രാജ്യത്തങ്ങോളമിങ്ങോളമായി നിരവധി സ്മാരകങ്ങള്‍ റോസിന്റെ നാമം പേറുന്നതായുണ്ട്. അത്തരത്തില്‍ പ്രധാനമായ ഒന്നാണ് ഹൈദരാബാദിലെ സര് റൊണാള്‍ഡ് റോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരസൈറ്റോളജി.
ഇനി കൊതുകടി കൊള്ളുമ്പോള്‍ ഓര്‍ക്കാന്‍ മറക്കരുത്... സ്വജീവിതം മാനവരാശിക്കായി ഉഴിഞ്ഞുവച്ച ഈ മഹാനുഭാവനെ...
ശബ്ദശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ച അമര്‍ ഗോപാല്‍ ബോസ് അന്തരിച്ചു. 2013, ജൂലൈ 12ന് 83-ാം വയസ്സില്‍ മസ്സാച്ചുസെറ്റ്സില് വച്ചായിരുന്നു അന്ത്യം. ലോകത്തെ മുന്‍നിര സൗണ്ട് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്ന ബോസ് കോര്പറേഷന് എന്ന മഹാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു അമര്‍ ബോസ്.
കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ നാടുവിട്ട് അമേരിക്കയില്‍ കുടിയേറിയ നോനി ഗോപാല്‍ ബോസിന്റെയും അമേരിക്കക്കാരി സ്കൂള്‍ ടീച്ചറുടെയും മകനായി 1929 നവംബര്‍ 2ന് അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് ബോസ് ജനിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് അധികാരികള്‍ തടവിലാക്കിയ നോനി ബോസ് തടവില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവിടെ ചകിരിനിര്‍മ്മിതമായ ചവിട്ടികളും മറ്റും ഇറക്കുമതി ചെയ്യുന്ന ബിസിനസില്‍ ഏര്‍പ്പെട്ടു. ബിസിനസ് പച്ചപിടിച്ചു വരുന്നതിനിടയിലാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതോടെ സൈനികേതരവസ്തുക്കളുടെ ഇറക്കുമതി പാടേ നിരോധിക്കപ്പെടുകയും നോനിയുടെ ബിസിനസ് പ്രതിസന്ധിയിലാവുകയും ചെയ്തു.
ഇത്തരുണത്തിലാണ് മകന് അമര്‍ ബോസിന്റെ മിടുക്ക് കുടുംബത്തിന് തുണയാകുന്നത്. വെറും പതിമൂന്നുവയസ്സുകാരനായിരുന്ന അമര്‍ അതിനകം റേഡിയോ റിപ്പയറിംഗിലും കളിപ്പാട്ടങ്ങള്‍ നന്നാക്കുന്നതിലുമൊക്കെ നിപുണനായിക്കഴിഞ്ഞിരിന്നു. മാത്രമല്ല തന്റെ വീടിന്റെ താഴെ ഒരു ചെറിയ വര്‍ക്ക് ഷോപ്പ് ആരംഭിച്ച് വരുമാനമുണ്ടാക്കുകയും ചെയ്തു. പിന്നീട് 1947ല്‍, കടം വാങ്ങിയ പണം കൊണ്ട്, പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ പഠനത്തിന് ചേര്‍ന്ന ബോസ് അവിടെനിന്ന് മാസ്റ്റര്‍ ബിരുദവും പിഎച്ഡിയും നേടി അവിടെത്തന്നെ അധ്യാപകനായി.
അമര്‍ ബോസ് വീഡിയോ കാണൂ...
മസാച്ചുസെറ്റ്സിലെ ഡിഗ്രി പഠനത്തിനിടയില്‍ താന്‍ വാങ്ങിയ വിലകൂടിയ സ്റ്റീരിയോ വേണ്ടത്ര ശബ്ദസുഖം നല്‍കുന്നില്ല എന്നു കണ്ട ബോസ് തുടര്‍ന്ന് ആ രംഗത്ത് ഗൗരവമേറിയ ഗവേഷണങ്ങള്‍ തുടങ്ങുകയായിരുന്നു.
1964ല്‍ ബോസ് സ്ഥാപിച്ച ബോസ് കോര്പറേഷന് ശബ്ദശാസ്ത്രത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി. തല്‍ഫലമായി ബോസ് വികസിപ്പിച്ച ശബ്ദ സാങ്കേതികവിദ്യ ഇന്നും ലോകത്തെ ഭരിക്കുന്നു എന്നതാണ് അതിശയകരമായ കാര്യം. തുടര്‍ന്നിങ്ങോട്ട് വന്‍ കണ്‍സേര്‍ട്ട് ഹാളുകളിലും മുന്തിയ കാറുകളിലും മറ്റുമൊക്കെ ബോസ് സൗണ്ട് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇക്കാലത്തും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ അധ്യാപകവൃത്തി തുടരുകയും ചെയ്തു. 2011ല്‍ ബോസ് കോറപറേഷന്റെ ഭൂരിഭാഗം ഓഹരികളും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിക്ക് കൈമാറുകയും ചെയ്തു ഈ യുഗപ്രഭാവന്.
സ്പേസ് യാത്രികര്‍ക്ക് കൂട്ടായി ഒരു പുതിയ കക്ഷി കൂടി ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെത്തുന്നു. പേര് കിരോബോ. ആളുടെ വരവ് ജപ്പാനില്‍നിന്നും. ഈ പുതിയ ബഹിരാകാശയാത്രികന് വെറും ഒരു കിലോയോളം മാത്രമേ ഭാരമുള്ളൂ...! ഇതാരാണീ പുതിയ അവതാരം എന്നാണോ ചിന്തിക്കുന്നത്?
എന്നാല്‍ കേട്ടോളൂ. ആളൊരു കുഞ്ഞന്‍ റോബോട്ടാണ്. പക്ഷേ ചില്ലറക്കാരനല്ല. ബഹിരാകാശസ്റ്റേഷനില് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരോട് സംസാരിക്കാന്‍ കഴിവുള്ള റോബോട്ടാണിവന്‍. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ റോബോട്ട്. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്റെ കമാന്‍ഡറായി നവംബര്‍ മാസത്തില്‍ ചുമതലയേല്‍ക്കുന്ന കോയുചി വകാതയുടെ അസിസ്റ്റന്റായി കിരോബോയും സ്റ്റേഷനില്‍ പ്രവര്‍ത്തിക്കും. പക്ഷേ കിരോബോ നേരത്തെ ആഗസ്റ്റില്‍ അവിടെയെത്തും, മനുഷ്യരാരുമില്ലാത്ത ഒരു റോക്കറ്റില്‍.
ടോക്കിയോ യൂണിവേഴ്സിറ്റിയുടെ റിസര്‍ച്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് & ടെക്നോളജിയും ടയോട്ട മോട്ടോര്‍ കോര്‍പറേഷനും 'ജാക്സ' എന്ന ജപ്പാന് ഏറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയും സംയുക്തമായാണ് കിരോബോയെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കിരോബോയ്ക്ക് നിരവധി സവിശേഷ കഴിവുകളുണ്ടത്രേ. അതിലേറ്റവും പ്രധാനം അതിന് മനുഷ്യനുമായി സ്വാഭാവികമായ രീതിയില്‍ ആശയവിനിമയം ചെയ്യുവാന്‍ സാധിക്കുമെന്നതാണ്. സ്പേസ് സ്റ്റേഷനിലെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ കമാന്‍ഡര്‍ വകാതയെ സഹായിക്കുകയായിരിക്കും ഈ കുഞ്ഞന്റെ ധര്‍മ്മം.
മനുഷ്യനും റോബോട്ടും തമ്മില്‍ എത്രമാത്രം ഫലപ്രദമായി ഇടപഴകാം എന്നതിന്റെ പരീക്ഷണം കൂടിയാവും സ്പേസ്സ്റ്റേഷനില്‍ നടക്കുക. 'പ്രതീക്ഷ' എന്നര്‍ത്ഥം വരുന്ന 'കിബോ' എന്ന ജപ്പാനീസ് വാക്കില്‍നിന്നുമാണ് ഇത്തിരിക്കുഞ്ഞന്റെ പേര് കടം കൊണ്ടിരിക്കുന്നത്. ജപ്പാന്‍കാര്‍ എന്തായാലും കിരോബോയില് ഒത്തിരി പ്രതീക്ഷ വയ്ക്കുന്നുണ്ട് എന്നര്‍ത്ഥം.
ഐആര്‍എന്‍എസ്എസ് 1എ എന്ന ഗതിനിര്‍ണയ ഉപഗ്രഹം കിറുകൃത്യമായി വിക്ഷേപിച്ചതോടെ ബഹിരാകാശ വന്‍ശക്തികളുടെ കൂട്ടത്തില്‍ നമ്മുടെ രാജ്യം സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 2013 ജൂലൈ 1-ാം തീയതി അര്‍ധരാത്രിയാണ് പി എസ് എല്‍ വി സി 22 വിക്ഷേപണവാഹനത്തില്‍ ഘടിപ്പിച്ച ഉപഗ്രഹം സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നത്. പി എസ് എല്‍ വി ശ്രേണിയില്‍പെട്ട വിക്ഷേപണ വാഹനമുപയോഗിച്ചുള്ള ഇരുപത്തിനാലാമത്തെ വിക്ഷേപണമായിരുന്നു ഇത്. അര്‍ധരാത്രി നടത്തുന്ന ആദ്യ വിക്ഷേപണവും! ഇരുപത്തിമൂന്ന് വിക്ഷേപണങ്ങളും വിജയമായിരുന്നു.
ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്ന ശ്രേണിയിലെ ആദ്യത്തെ ഉപഗ്രമാണ് ഇപ്പോള്‍ വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. ആകെ ഏഴ് ഉപഗ്രഹങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാജ്യത്തിനുള്ളിലും 1500 കിലോമീറ്റര്‍ ചുറ്റളവിലും കര നാവിക വ്യോമ മേഖലകളിലെ ഗതിനിര്‍ണ്ണയത്തിന് ഉപഗ്രഹം സഹായിക്കും.
ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും ഭൂപടനിര്‍മ്മാണത്തിലും നാവികസേനാ വിന്യാസത്തിലും കരമാര്‍ഗ്ഗമുള്ള ഗതിനിര്‍ണ്ണയത്തിലും മൊബൈല്‍ ഫോണ്‍ വഴിയുള്ള വിവരകൈമാറ്റത്തിനും കടല്‍ വ്യേമസഞ്ചാരമേഖലകളിലും ഈ ഉപഗ്രഹം വലിയ നേട്ടങ്ങള്‍ക്ക് വഴിതുറക്കും. നിലവിലുള്ള സംവിധാനങ്ങളേക്കാള്‍ ഇരുപത് മടങ്ങ് കൃത്യതയുണ്ടാവുമത്രേ ഇതിന്.
കര്‍ണാടകയിലെ രാമനഗരം ജില്ലയിലെ ബ്യാലലു ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുുള്ള ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് സെന്റര്‍ ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുക.
നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കുമാത്രമാണ് ഇത്തരം ഗതിനിര്‍ണ്ണയ ഉപഗ്രഹങ്ങളുള്ളൂ. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ തുടരുന്നതേയുള്ളൂ.
ലോകത്തിലേക്കും വച്ചേറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഏതു രാജ്യത്തിനാണ് സ്വന്തം എന്നു ചോദിച്ചാല്‍ ആദ്യം നമ്മുടെ മനസ്സില്‍ വരിക അമേരിക്കയോ ജപ്പാനോ ഒക്കെയാവും, അല്ലേ? എന്നാല്‍ കേട്ടോളൂ... അത് ചൈനക്കാരുടെ കയ്യിലാണ്.
അടുത്തയിടെ, ലോകത്തെ ഏറ്റവും വേഗമേറിയതെന്ന് അവകാശപ്പെടുന്ന 500 സൂപ്പര്‍ കമ്പ്യൂട്ടറുകളുടെയിടയില് ഒരു സര്‍വ്വേ നടന്നു. അതിലൊന്നാമനായത് ചൈനീസ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ആന്‍ഡ് ടെക്നോളജി വിസിപ്പിച്ചെടുത്ത 'തിയാനേ 2' (Tianhe-2) ആണ്. പരീക്ഷണഘട്ടത്തില്‍ സെക്കന്റില്‍ 33.86 പെറ്റാഫേ്ളാപ്സ് വേഗം കൈവരിയ്ക്കാന്‍ ഈ സൂപ്പര്‍ കമ്പ്യൂട്ടറിനായി. ഇതുവരെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന അമേരിക്കയുടെ 'ടൈറ്റന്' (Titan) ഇതിന്റെ പകുതി വേഗം മാത്രമുള്ളതാണത്രേ! ടൈറ്റന് സെക്കന്റില്‍ 17.59 പെറ്റാഫേ്ളാപ്സ് വേഗമാണ് കുറിച്ചത്.
'തിയാനേ 2' വിന്റെ പ്രോസസ്സറുകളെല്ലാം നിര്‍മ്മിച്ചു നല്‍കിയത് ചിപ്പ് നിര്‍മ്മാണരംഗത്തെ ആഗോള വമ്പന്മാരായ ഇന്റല്‍ കോര്‍പറേഷനാണ്. ബാക്കി മിക്ക ഘടകങ്ങളും ചൈനയില്‍ തന്നെ നിര്‍മ്മിച്ചു. പ്രതിരോധാവശ്യങ്ങള്ക്കാവും പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തുക എന്നു കരുതപ്പെടുന്നു.
സര്‍വ്വേയില്‍ ഉള്‍പ്പെട്ട 500 സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ പകുതിയിലേറെയും (252 എണ്ണം) അമേരിക്കയിലുള്ളതാണ്. കൂടാതെ, ലോകത്തിന്നുള്ള ഏറ്റവും വേഗമേറിയ 10 സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ അഞ്ചെണ്ണവും അമേരിക്കയുടെ തന്നെ. രണ്ടെണ്ണം വീതം ചൈനയ്ക്കും ജര്മ്മനിക്കുമുള്ളപ്പോള് ഒരെണ്ണം ജപ്പാന്റേതാണ്.
'തിയാനേ 2' വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ...
Chinese Super Really Super!
If any one asks which country possesses the world’s fastest super computer, what would you say? You may answer America or Japan, don’t you? But listen...it is with the Chinese.
Recently, there conducted a survey among world’s top 500 super computers. Tianhe-2, developed by the Chinese National University of Defense Technology, stood first in the survey. It was able to achieve a speed of 33.86 petaflops per second, equivalent of 33,860 trillion calculations per second. U.S. Energy Department's super computer named, Titan, which was at the top till this, achieved only half of this, ie. 17.59 petaflops per second.
The processors of the new super computer are made by Intel Corporation. Most of the other features of the system were developed in China itself.
But the U.S. still dominates the overall supercomputer rankings, with 252 systems out of the top 500. More than this, five of the world’s 10 fastest computers are installed in the U.S., with the two in China, two in Germany and one in Japan.
മനുഷ്യനേത്രത്തിലെ പ്രധാന ഭാഗമായ കോര്‍ണിയയുടെ നാലാമത്തെ പടലവും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ പുതിയ കണ്ടെത്തല്‍ നടത്തിയതാകട്ടെ ഒരിന്ത്യക്കാരനും.
ഹര്‍മിന്ദര്‍ സിംഗ് ദുവ എന്ന ഇന്ത്യന്‍ ഗവേഷകന് നേതൃത്വം നല്കിയ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പുതിയ പടലത്തിന് ടീം ലീഡറായിരുന്ന ദുവയുടെ പേരും നല്കി. 15 മൈക്രോമീറ്റര്‍ മാത്രം കട്ടിയുള്ള ഇത് കോര്‍ണിയല്‍ സ്ട്രോമ എന്ന ഭാഗത്തിനും ഡെസമെസ് മെംബ്രയ്ന്‍ എന്ന ഭാഗത്തിനും മധ്യേയുള്ള നാലാമത്തെ പടലമാണ്.
ബ്രിട്ടണിലെ പ്രശസ്തമായ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ഒഫ്താല്‍മോളജി വിഭാഗം തലവനും പ്രൊഫസറുമാണ് ഡോ. ഹര്‍മിന്ദര്‍ സിംഗ് ദുവ. നേത്രചികിതസത്സാരംഗത്ത് ആഗോളതലത്തില്‍ പ്രശസ്തനാണിദ്ദേഹം.
സ്പേസ്ഷിപ്പ് -2 എന്ന അത്യാധുനിക ബഹിരാകാശവാഹനം വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ ടൂറിസ്റ്റാവുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ള യാത്രികര്‍ ബഹിരാകാശത്തുപോയി മടങ്ങുക ഈ വാഹനത്തിലാണ്.
വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ സര്‍വീസ് നടത്താനുള്ള ആദ്യ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലൊന്നാണ് വിജയകരമായി പൂര്‍ത്തിയായത്. ബ്രിട്ടീഷ് കോടീശ്വരന് സര് റിച്ചാര്‍ഡ് ബ്രാന്സന് നേതൃത്വം നല്കുന്ന വെര്‍ജിന്‍ ഗ്രൂപ്പിന്റെയും അബുദാബിയിലെ ആബര്‍ ഇന്‍വെസ്റ്റ്മെന്റ്സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വെര്‍ജിന്‍ ഗാലക്ടിക് കമ്പനി ഇതിലൂടെ ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ മെക്സിക്കോയിലുള്ള 'സ്പേസ്പോര്‍ട്ട് അമേരിക്ക' എന്ന ബഹിരാകാശ വാഹനത്താവളത്തില്‍ നിന്നും താമസിയാതെ സ്പേസ്ഷിപ്പ്-2 വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്തേക്കുള്ള സര്‍വീസുകള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ളവരുടെ ബഹിരാകാശയാത്രയാണ് നടക്കുക.
സന്തോഷ് ജോര്‍ജ് കുളങ്ങര സര് റിച്ചാര്‍ഡ് ബ്രാന്‍സനോടൊപ്പം...
സ്പേസ്ഷിപ്പ്-2 ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച സ്കേല്ഡ് കംപോസിറ്റ്സിന്റെയും വെര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെയും വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ആദ്യ പരീക്ഷണയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ വെര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ സര് റിച്ചാര്‍ഡ് ബ്രാന്‍സണും ആബര്‍ ഇന്‍വെസ്റ്റ്മെന്റ്സ് ചെയര്മാന് ഖാദം അല്‍ ഖുബൈസിയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.
ഒരു മാതൃവാഹനത്തില്‍ ഘടിപ്പിച്ച് ആകാശസീമയിലെത്തിക്കുന്ന സ്പേസ്ഷിപ്പിനെ, അവിടെനിന്നും റോക്കറ്റ് ജ്വലിപ്പിച്ച് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന വിധമാണ് രൂപകല്‍പ്പന. മാതൃവാഹനമായ വൈറ്റ്നൈറ്റ്-2 എന്ന പ്രത്യേകതരം വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ച നിലയിലാണ് സ്പേസ്ഷിപ്പ്-2 മൊഹാവി എയര്‍ ആന്റ് സ്പേസ് പോര്‍ട്ടിലെത്തിയത്.
ബഹിരാകാശവാഹന നിര്‍മ്മാതാക്കളായ സ്കേല്ഡ് കമ്പനിയിലെ ടെസ്റ്റ് പൈലറ്റുമാരായിരുന്നു അതിലുണ്ടായിരുന്നത്. പൈലറ്റായി മാര്‍ക്ക് സ്റ്റക്കിയും കോ-പൈലറ്റായി മൈക്ക് ആല്‍സ്ബറിയും. വെര്‍ജിന്‍ ഗാലക്ടിക്കിന്റെ ചീഫ് പൈലറ്റായ ഡേവ് മാക്കിയാണ് മാതൃവാഹനമായ വൈറ്റ്നൈറ്റ്-2 നിയന്ത്രിച്ചത്. വെര്‍ജിന്‍ ഗാലക്ടിക്കിലെതന്നെ പൈലറ്റ് ക്ലിന്റ് നിക്കോള്‍സും കോപൈലറ്റും സ്കേല്ഡ് കമ്പനിയുടെ ഫ്ളൈറ്റ് ടെസ്റ്റ് എഞ്ചിനീയറുമായ ബ്രിയാന്‍ മിസ്ലറും ഡേവ് മാക്കിയുടെ സഹായികളായി.
പറക്കല്‍ തുടങ്ങി 45 മിനിറ്റായപ്പോള്‍ ഭൂനിരപ്പില്‍ നിന്നും 47,000 അടി മുകളില്‍ വെച്ച് സ്പേസ്ഷിപ്പിനെ മാതൃവാഹനത്തില്‍ നിന്നും വേര്‍പെടുത്തി. സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയശേഷം സ്പേസ്ഷിപ്പിലെ പൈലറ്റുമാര്‍ അതിലെ റോക്കറ്റ് മോട്ടോര്‍ ട്രിഗര്‍ ചെയ്തു. ഇതോടെ സ്പേസ്ഷിപ്പിന്റെ പ്രധാന ഓക്സിഡൈസര്‍ വാല്‍വ് തുറക്കപ്പെടുകയും റോക്കറ്റിന്റെ ജ്വലനം നടക്കുകയും ചെയ്തു. ഈ സമയം സ്പേസ്ഷിപ്പ് 'മാച്ച് 1.2.' എന്ന സൂപ്പര്‍ സോണിക് വേഗതയിലായിരുന്നു.
കഴിഞ്ഞ ഒരു മാസമായി തുടര്‍ന്നു വന്ന അവസാനവട്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് സ്പേസ്ഷിപ്പ്-2 ന്റെ പരീക്ഷണപ്പറക്കല്‍ നടന്നത്.
നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ കൃത്യമായി റോക്കറ്റ് മോട്ടോര്‍ ജ്വലനം നടന്നെന്നും ഏറ്റവും മികച്ച പ്രകടനമാണ് എഞ്ചിന് കാഴ്ചവച്ചതെന്നും വെര്‍ജിന്‍ ഗാലക്ടിക് പ്രസിഡന്റും സി.ഇ.ഒ യുമായ ജോര്‍ജ് വൈറ്റ്സൈഡ്സ് പറഞ്ഞു.
അടുത്ത ഏതാനും മാസം കൊണ്ട് വെര്‍ജിന്‍ ഗാലക്ടിക്കും സ്കേല്ഡ് കമ്പനിയിലെ വിദഗ്ധരും ചേര്‍ന്ന് സ്പേസ്ഷിപ്പിന്റെ ശേഷി ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ വിപുലമായ രീതിയില്‍ ബഹിരാകാശത്തു പറക്കാന്‍ കഴിയുംവിധം വാഹനം സുസജ്ജമാകും.
സ്പേസ്ഷിപ്പ് -2 ന്റെ സൂപ്പര്‍സോണിക് പറക്കല്‍ വീഡിയോ കാണൂ...
സൂപ്പര്‍ സോണിക് വേഗതയാര്‍ജ്ജിച്ച സ്പേസ്ഷിപ്പിന്റെ പരീക്ഷണം ചരിത്രവിജയമാണെന്ന് വെര്‍ജിന്‍ ഗാലക്ടിക് സ്ഥാപകന്‍ സര് റിച്ചാര്‍ഡ് ബ്രാന്സണ് പറഞ്ഞു. സ്പേസ്ഷിപ്പിന്റെ പ്രവര്‍ത്തനം തികച്ചും കുറ്റമറ്റ രീതിയിലാണെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായിക്കഴിഞ്ഞു. ഈ വര്‍ഷാവസാനത്തോടെ സ്പേസ്ഷിപ്പ്-2-ല്‍ പൂര്‍ണതോതിലുള്ള ബഹിരാകാശയാത്ര എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
സിനിമ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആരാണ് നിങ്ങളുടെ പ്രിയ താരം? സിക്സ് പായ്ക്ക് മസിലുണ്ടാക്കാന്‍ പാടുപെടുന്ന ഇപ്പോഴത്തെ താരങ്ങളും അത്തരം മല്ലന്മാരെ ഇഷ്ടപ്പെടുന്ന ആരാധകരും കേഴ്ക്കാന്‍ ഒരു വാര്‍ത്ത. വെള്ളിത്തിരയില്‍ പുതിയൊരു താരം ഉദിച്ചിരിക്കുന്നു. ഒരു കൊച്ചു താരം. ഇതുവരെ സിനിമാലോകം അറിഞ്ഞിട്ടില്ലാത്ത ഒരു താരം. കണ്ണുകൊണ്ടുേപാലും കാണാന്‍ കഴിയാത്ത ഒരു താരം! മറ്റാരുമല്ല, ആറ്റം തന്നെ...
ഐബിഎം ഗവേഷകരാണ് ഒരു കാര്‍ബണ്‍ ആറ്റത്തെ നായകനാക്കി സിനിമ പിടിച്ചത്. സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് എന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. ഈ ഉപകരണം കണ്ടെത്തിയതിന് ഐബിഎം ഗവേഷകര്‍ക്ക് 1986ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ലഭിച്ചിരിന്നു.
‘A Boy and His Atom’ എന്നാണ് സിനിമയുടെ പേര്. 90 സെക്കന്റ് മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം. ഏതായാലും ലോകത്തെ ഏറ്റവും സൂക്ഷ്മ സിനിമ എന്ന ഗിന്നസ് ബുക്ക് അംഗീകാരവും ഇതിന് ലഭിച്ചു.
സിനിമ കാണാന്‍ താഴെക്കാണുന്ന സ്ക്രീന്‍ ക്ലിക്ക് ചെയ്യൂ
Superstar Atom in ‘A Boy and His Atom’ !
Are you all film-fans? Who is your favourite star? Now a days film stars are becoming more and more six-pack manics...Anyways, here is some news about a film in which the smallest stars ever enacted.
Researchers at IBM have created a movie by manipulating single atoms on a copper surface. The animation uses a few dozen carbon atoms, moved around with the help of an instrument called scanning tunnelling microscope (STM). It would take about 1,000 of the frames of the film laid side by side to span a single human hair. This has been certified by the Guinness Book of World Records as the world's smallest movie.
The new movie is titled ‘A Boy and His Atom’. Duration is just 90 seconds. The equipment used, the STM, is an IBM invention which garnered the scientists behind it the 1986 Nobel prize in physics.
വിരല്‍തുമ്പിന്റെ ഒരു സ്പര്‍ശം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാലമാണിത്. ടച്ച് സെന്സിബിള് ഉപകരണങ്ങളുടെ വാഴ്ചയാണിന്ന്. മെബൈല്‍ ഫോണുകളും ടാബ്ലറ്റ് കമ്പ്യൂട്ടറകളും ഒക്കെ ടച്ച് സെന്സിബിളായിരിക്കുന്നു. എന്നാല്‍ നമ്മുടെ ത്വക്കിന്റെ സ്പര്‍ശനമറിയാനുള്ള കഴിവിനെ അനുകരിക്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അക്കാലവും വരികയാണ്.
ഒരു സംഘം അമേരിക്കന്‍ ചൈനീസ് ശാസ്ത്രജ്ഞന്മാര് സ്പര്‍ശനമറിയാന്‍ ശേഷിയുള്ള കൃത്രിമ ത്വക്ക് വികസിപ്പിക്കുന്നതില്‍ ഏറെ പുരോഗതി കൈവരിച്ചു കഴിഞ്ഞത്രേ! മനുഷ്യന്റെ വിരല്‍ത്തുമ്പ് അറിയുന്ന അതേ മാത്രയില്‍ സ്പര്‍ശനം തിരിച്ചറിയാന്‍ കഴിയുന്ന ഒരു പരീക്ഷണസംവിധാനം ഇവര്‍ വികസിപ്പിച്ചു. സിങ്ക് ഓക്സൈഡ് നാനോ വയറുകളുടെ കെട്ടുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയ ഒരു അറേയാണിത്. ഇതില്‍ ഏതാണ്ട് 8000ത്തോളം ട്രാന്‍സിസ്റ്ററുകളുണ്ട്. മര്‍ദ്ദം ഏല്പിക്കുമ്പോള് ഇതില്‍ ഓരോ ട്രാന്‍സിസ്റ്ററും പ്രത്യേകമായി ഇലക്ട്രോണിക് സിഗ്നലുകള്‍ പുറപ്പെടുവിക്കും. ഈ ടച്ച് സെന്‍സിറ്റീവ് ട്രാന്‍സിസ്റ്ററുകള്‍ക്ക് ടെക്സല്സ് എന്നാണ് പേരിട്ടിരിക്കുന്നത്. റോബോട്ടുകളുടെയും മറ്റും വികസനത്തില്‍ ഈ സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.
Smart Skin is Getting Ready! This is the age of touch sensible electronic devices. Mobile phones, tablet computers and devices like that turned into touch sensible interface. But what about the ability of our skin? Can man mimic that sense of touch? A team of US and China scientists have made significant improvement in their research to develop smarter artificial skin capable of feeling activity on the surface.. They succeed in making an experimental array that can sense pressure in the same range as the human fingertip. Using bundles of vertical zinc oxide nanowires, the researchers built arrays consisting of about 8,000 transistors. Each of the transistors can independently produce an electronic signal when placed under mechanical strain. The touch-sensitive transistors, named ‘taxels’, have a sensitivity comparable to that of a human fingertip. The discovery may help give robots a more adaptive sense of touch.
ഉഷ്ണമേഖലാപ്രദേശങ്ങളില്‍
വളരുന്ന ചില ചെടികളുടെ (ഉദാ. മാവ്) കുരുന്നിലകള്‍ക്ക് ചുവപ്പുനിറം കാണുന്നു.
പ്രായമാകുമ്പോള്‍ ഈ നിറം മാറി പച്ചയാകുകയും ചെയ്യുന്നു.
ചുവപ്പുനിറത്തിന്െറ
കാരണം
കുരുന്നിലകളിലെ ആന്തോസയാനിന് എന്ന വര്‍ണവസ്തുവാണ് ചുവപ്പുനിറം
കൊടുക്കുന്നത്.
ഈ ഇലകളിലെ ഫേനങ്ങളില് (vacuoles) ആണ് ജലത്തില്‍ ലയിക്കുന്ന
സ്വഭാവമുള്ള ഈ വര്ണകമുള്ളത്.
കുരുന്നിലകളുടെ അരികുകള്‍ക്ക് ഇവ സവിശേഷനിറം
നല്കുന്നു.
ഇലയെ ആക്രമിക്കുന്ന ചില കീടങ്ങള്‍ക്ക് ചുവപ്പുനിറം കാണാന്‍
കഴിയില്ല. അതുകൊണ്ടുതന്നെ ഈ നിറമുള്ള കുരുന്നിലകളേയും.
ആന്തോസയാനിന് കൂടാതെ
ഫീനോളുകള്‍ എന്ന വിഭാഗത്തില്‍പ്പെട്ട രാസവസ്തുക്കളും ഈ ഇലകളിലുണ്ട്.
സസ്യഭുക്കുകള്ക്കിഷ്ടപ്പെടാത്ത ഒരു രുചി ഫീനോള്‍ ഇലകള്‍ക്കു നല്കുന്നു.
ആന്തോസയാനിന് കുമിളുകളെ തടയുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. ഇങ്ങനെ ഇലകള്‍
കുമിളുകളുടെ ആക്രമണത്തില്‍നിന്നും സംരക്ഷിതരാകുന്നു.
തീവ്രപ്രകാശത്തില്നിന്നും
ഇലകള്‍ക്ക് രക്ഷ ലഭിക്കുക എന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചെടികള്‍ക്ക്
ഒരാവശ്യംതന്നെയാണ്. നിറംമാറ്റം ചെടികളെ സംബന്ധിച്ച് പ്രസക്തമാകുന്നത്
ഇക്കാരണത്താലാണ്.
Why are tender leaves reddish?
In tropical countries, the young leaves of some plants (eg. mango tree) are red-coloured. When the leaves age, the red colour changes to green.
Cause of red colour: The presence of anthocyanin pigments.
These pigments are water-soluble and are found in the vacuoles of the palisade cells of leaves.
These pigments colour the edges of some of the very young leaves.
Adaptation
Anthocyanins act as a “sunscreen”and protect the cells from UV rays, or blue-green light.
The red colour of the leaves hide the leaves from red-colour blind herbivores. eg. aphid insects.
Phenols are often produced along with anthocyamins. This creater unpalatability to herbivores.
Anthocyanins deter or kill fungus thus protecting young leaves from fungus attack.
Protection of young leaves from intense light is important in tropical plants. So such plants develop differently coloured leaves (instead of green leaves when they are young.)
മനുഷ്യന്
ജീവിക്കാന്‍ പറ്റുന്നയിടമായി ഈ പ്രപഞ്ചത്തില്‍ ഭൂമി മാത്രമേയുള്ളൂ എന്നാണ്
നാമൊക്കെ പഠിച്ചുവന്നിരിക്കുന്നത്. അതൊക്കെ മാറ്റാന്‍ സമയമായി! ഭൂമിക്ക്
വെളിയിലും സൗരയൂഥത്തിന് അപ്പുറത്തുമൊക്കെ ജീവിക്കാന്‍ കൊള്ളാവുന്നയിടങ്ങളുണ്ട്
എന്ന് ശാസ്ത്രകാരന്മാര് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ സ്പേസ്
ഏജന്‍സി നാസയാണ് സൗരയൂഥത്തിനു വെളിയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാവാന്‍
സാധ്യതയുള്ള രണ്ട് ഗ്രഹങ്ങളെ കണ്ടെത്തിയത്. ബഹിരാകാശത്ത്
ചുറ്റിക്കൊണ്ടിരിക്കുന്ന കെപ്ലര്‍ ടെലിസ്കോപ്പിന്റെ സഹായത്തോടെയായിരുന്നു ഈ
കണ്ടെത്തല്‍.
ഏതാണ്ട് 1200 പ്രകാശവര്‍ഷം അകലെ `കെപ്ലര്‍-62' എന്ന്
പേരിട്ടിരിക്കുന്ന ഒരു സൂര്യനെ വലംവച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന ഈ
ഗ്രഹങ്ങള്‍ ഭൂമിയേക്കാളും അല്പം കൂടി വലിപ്പമുള്ളവായാണെന്നാണ് വിലയിരുത്തല്‍.
ഭൂമിക്ക് സൂര്യനുമായുള്ള അകലത്തിന് സമാനമാണ് ഇവയുടെ നില എന്നതിനാല്‍
ദ്രവരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം അവിടെയുണ്ടാവാം എന്നാണ് കണക്കുകൂട്ടല്‍.
വളരെ അകലെയായതിനാല്‍ ഇന്ന് നിലവിലുള്ള സാങ്കേതികവിദ്യകള്‍കൊണ്ട് കൂടുതല്‍
പഠനം സാധ്യമാവില്ല.
ഇംഗ്ലണ്ടില്‍ ബ്രിസ്റ്റല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്
ഡാനിയല്‍ റോബര്‍ട്ടും കൂട്ടരുമാണ് പൂവിന്റെ ഈ വിദ്യയെക്കുറിച്ച് പഠനം
നടത്തിയത്.
പൂക്കള്‍ നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകളെ വായുവില്‍നിന്ന്
മണ്ണിലേക്ക് അയയ്ക്കുന്നു. വായുവില്‍ പോസിറ്റീവ് ചാര്‍ജുകള്‍ നിലനില്ക്കുന്നു.
അതിനാല്‍ വായുവില്‍ക്കൂടി പറന്നുവരുന്ന തേനീച്ചകള്‍ പോസിറ്റീവ്
ചാര്‍ജുള്ളവയായിത്തീരുന്നു. അവ നെഗറ്റീവ് ചാര്‍ജുള്ള പൂവിലേക്ക് സ്വാഭാവികമായും
ആകര്‍ഷിക്കപ്പെടുന്നുവത്രേ! ഒരുപോലെയുള്ള 30 ലോഹത്തകിടുകളെ പര്‍പ്പിള്‍ നിറം
(ചുവപ്പും നീലയും കൂടിക്കലര്‍ന്ന നിറം) ഉള്ള പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ്
അവര്‍ പരീക്ഷണം നടത്തി. അവയില്‍ പകുതി എണ്ണത്തില്‍ വയറിംഗ് നടത്തി അവയുടെ ചുറ്റും
ഒരു ചെറിയ വൈദ്യുത ഫീല്‍ഡ് ഉണ്ടാക്കി. ഈ ഡിസ്ക്കുകളില്‍ ഒരു മധുരമുള്ള ലായനി
വച്ചു. വയറിംഗ് നടത്താത്ത ഡിസ്ക്കുകളില്‍ ഒരു കയ്പുള്ള ലായനിയും വച്ചു.
പിന്നീട് തേനീച്ചകളെ വിട്ടശേഷം അവയുടെ സഞ്ചാരം നിരീക്ഷിച്ചു. ഇങ്ങനെ 50 പ്രാവശ്യം
ചെയ്തപ്പോള്‍ അവസാനമായപ്പോഴേക്കും മിക്ക തേനീച്ചകളും മധുരമുള്ള ലായനി
വച്ചിടത്തേക്കു പോകുന്നതായി കാണപ്പെട്ടു. വൈദ്യുത സര്‍ക്കീട്ട് ഇല്ലാതാക്കി.
പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ തേനീച്ചകള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ മുമ്പത്തേതുപോലെ
വിജയിച്ചില്ല. ഇതില്‍നിന്നും മനസിലാകുന്നത് തേനീച്ചകള്‍ വൈദ്യുത ഫീല്‍ഡിലേക്ക്
ആകര്‍ഷിക്കപ്പെടുന്നു എന്നാണല്ലോ? തേനീച്ചകള്‍ക്ക് ഈ കഴിവ് എങ്ങനെ
കിട്ടുന്നുവെന്നത ്ദുരൂഹമാണ്. തേനീച്ചയുടെ ശരീരത്തിലെ മൃദുലമായ രോമങ്ങള്‍
വൈദ്യുതി ഫീല്‍ഡിന്റെ സാന്നിധ്യത്തില്‍ വളയുന്നുണ്ടാകാം എന്നാണ് ഒരു
അനുമാനം. പിന്നീട് യഥാര്‍ത്ഥ പുഷ്പങ്ങളിലാണ് പരീക്ഷണം നടത്തിയത്.
പെറ്റിയൂണിയ പുഷ്പങ്ങളുടെ ചുറ്റുമുള്ള വൈദ്യുത ഫീല്‍ഡിന്റെ ശേഷി തേനിച്ചവരുന്നതിനു
മുമ്പും പിമ്പുമുള്ളത് അവര്‍ അളന്നു. തേനീച്ച സമീപിക്കുമ്പോള്‍ പൂക്കളുടെ ചാര്‍ജ്
അല്പം വര്‍ദ്ധിക്കുന്നതായി കാണപ്പെട്ടു. ചാര്‍ജിലുള്ള ഈ വര്‍ദ്ധനവ് തേനീച്ച
പോയതിനുശേഷം അല്പനേരത്തേക്കുകൂടി നിലനില്‍ക്കുന്നതായും കാണപ്പെട്ടു. കൂടുതല്‍ ബയോളജി വാര്‍ത്തകള്‍