ഇംഗ്ലണ്ടില്‍ ബ്രിസ്‌റ്റല്‍ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞന്‍ ഡാനിയല്‍ റോബര്‍ട്ടും കൂട്ടരുമാണ് പൂവിന്റെ ഈ വിദ്യയെക്കുറിച്ച് പഠനം നടത്തിയത്.
പൂക്കള്‍ നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണുകളെ വായുവില്‍നിന്ന് മണ്ണിലേക്ക് അയയ്‌ക്കുന്നു. വായുവില്‍ പോസിറ്റീവ് ചാര്‍ജുകള്‍ നിലനില്‍ക്കുന്നു. അതിനാല്‍ വായുവില്‍ക്കൂടി പറന്നുവരുന്ന തേനീച്ചകള്‍ പോസിറ്റീവ് ചാര്‍ജുള്ളവയായിത്തീരുന്നു. അവ നെഗറ്റീവ് ചാര്‍ജുള്ള പൂവിലേക്ക് സ്വാഭാവികമായും ആകര്‍ഷിക്കപ്പെടുന്നുവത്രേ!ഒരുപോലെയുള്ള 30 ലോഹത്തകിടുകളെ പര്‍പ്പിള്‍ നിറം (ചുവപ്പും നീലയും കൂടിക്കലര്‍ന്ന നിറം) ഉള്ള പ്ലാസ്‌റ്റിക് കൊണ്ട് പൊതിഞ്ഞ് അവര്‍ പരീക്ഷണം നടത്തി. അവയില്‍ പകുതി എണ്ണത്തില്‍ വയറിംഗ് നടത്തി അവയുടെ ചുറ്റും ഒരു ചെറിയ വൈദ്യുത ഫീല്‍ഡ് ഉണ്ടാക്കി. ഈ ഡിസ്‌ക്കുകളില്‍ ഒരു മധുരമുള്ള ലായനി വച്ചു. വയറിംഗ് നടത്താത്ത ഡിസ്‌ക്കുകളില്‍ ഒരു കയ്‌പുള്ള ലായനിയും വച്ചു. പിന്നീട് തേനീച്ചകളെ വിട്ടശേഷം അവയുടെ സഞ്ചാരം നിരീക്ഷിച്ചു. ഇങ്ങനെ 50 പ്രാവശ്യം ചെയ്‌തപ്പോള്‍ അവസാനമായപ്പോഴേക്കും മിക്ക തേനീച്ചകളും മധുരമുള്ള ലായനി വച്ചിടത്തേക്കു പോകുന്നതായി കാണപ്പെട്ടു. വൈദ്യുത സര്‍ക്കീട്ട് ഇല്ലാതാക്കി. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ തേനീച്ചകള്‍ ലക്ഷ്യസ്‌ഥാനത്തെത്താന്‍ മുമ്പത്തേതുപോലെ വിജയിച്ചില്ല.
ഇതില്‍നിന്നും മനസിലാകുന്നത് തേനീച്ചകള്‍ വൈദ്യുത ഫീല്‍ഡിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നാണല്ലോ? തേനീച്ചകള്‍ക്ക് ഈ കഴിവ് എങ്ങനെ കിട്ടുന്നുവെന്നത ്‌ദുരൂഹമാണ്. തേനീച്ചയുടെ ശരീരത്തിലെ മൃദുലമായ രോമങ്ങള്‍ വൈദ്യുതി ഫീല്‍ഡിന്റെ സാന്നിധ്യത്തില്‍ വളയുന്നുണ്ടാകാം എന്നാണ് ഒരു അനുമാനം.
പിന്നീട് യഥാര്‍ത്ഥ പുഷ്‌പങ്ങളിലാണ് പരീക്ഷണം നടത്തിയത്. പെറ്റിയൂണിയ പുഷ്‌പങ്ങളുടെ ചുറ്റുമുള്ള വൈദ്യുത ഫീല്‍ഡിന്റെ ശേഷി തേനിച്ചവരുന്നതിനു മുമ്പും പിമ്പുമുള്ളത് അവര്‍ അളന്നു. തേനീച്ച സമീപിക്കുമ്പോള്‍ പൂക്കളുടെ ചാര്‍ജ് അല്‌പം വര്‍ദ്ധിക്കുന്നതായി കാണപ്പെട്ടു. ചാര്‍ജിലുള്ള ഈ വര്‍ദ്ധനവ് തേനീച്ച പോയതിനുശേഷം അല്‌പനേരത്തേക്കുകൂടി നിലനില്‍ക്കുന്നതായും കാണപ്പെട്ടു.
കൂടുതല്‍ ബയോളജി വാര്‍ത്തകള്‍
No comments:
Post a Comment