BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday, 23 April 2013

ഭൂമിക്ക്‌ പുറത്തും ജീവിക്കാന്‍ കൊള്ളാം...!

മനുഷ്യന്‌ ജീവിക്കാന്‍ പറ്റുന്നയിടമായി ഈ പ്രപഞ്ചത്തില്‍ ഭൂമി മാത്രമേയുള്ളൂ എന്നാണ്‌ നാമൊക്കെ പഠിച്ചുവന്നിരിക്കുന്നത്‌. അതൊക്കെ മാറ്റാന്‍ സമയമായി! ഭൂമിക്ക്‌ വെളിയിലും സൗരയൂഥത്തിന്‌ അപ്പുറത്തുമൊക്കെ ജീവിക്കാന്‍ കൊള്ളാവുന്നയിടങ്ങളുണ്ട്‌ എന്ന്‌ ശാസ്‌ത്രകാരന്മാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സി നാസയാണ്‌ സൗരയൂഥത്തിനു വെളിയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ള രണ്ട്‌ ഗ്രഹങ്ങളെ കണ്ടെത്തിയത്‌. ബഹിരാകാശത്ത്‌ ചുറ്റിക്കൊണ്ടിരിക്കുന്ന കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ഈ കണ്ടെത്തല്‍.


ഏതാണ്ട്‌ 1200 പ്രകാശവര്‍ഷം അകലെ `കെപ്ലര്‍-62' എന്ന്‌ പേരിട്ടിരിക്കുന്ന ഒരു സൂര്യനെ വലംവച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാളും അല്‍പം കൂടി വലിപ്പമുള്ളവായാണെന്നാണ്‌ വിലയിരുത്തല്‍. ഭൂമിക്ക്‌ സൂര്യനുമായുള്ള അകലത്തിന്‌ സമാനമാണ്‌ ഇവയുടെ നില എന്നതിനാല്‍ ദ്രവരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം അവിടെയുണ്ടാവാം എന്നാണ്‌ കണക്കുകൂട്ടല്‍.
വളരെ അകലെയായതിനാല്‍ ഇന്ന്‌ നിലവിലുള്ള സാങ്കേതികവിദ്യകള്‍കൊണ്ട്‌ കൂടുതല്‍ പഠനം സാധ്യമാവില്ല. 

No comments:

Post a Comment

Top News

Labour India