BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 2 August 2013

ദേശീയ അധ്യാപക അവാര്‍ഡ്‌ പ്രഖ്യാപിച്ചു

അധ്യാപകര്‍ക്കുള്ള 2012ലെ ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി, സെക്കന്‍ഡറി, മദ്രസ വിഭാഗങ്ങളില്‍നിന്ന്‌ 12 പേര്‍ അവാര്‍ഡിന്‌ അര്‍ഹരായിട്ടുണ്ട്‌.
പ്രൈമറി വിഭാഗം: സത്യജോസ്.ഡി. (ഗവ. ട്രൈബല്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍, പറണ്ടോട്), എന്‍.റഷീദാ ബീഗം (ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, മുണ്ടക്കല്‍), എ.വൈ.ദാസ് (ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, കോടാലി, തൃശ്ശൂര്‍), അബ്ദുള്‍ ഗഫൂര്‍ കെ.വി.എം (എം.യു.എ.യു.പി. സ്‌കൂള്‍, പാണക്കാട്), ശശിഭൂഷണ്‍.വി.കെ. (എ.യു.പി. സ്‌കൂള്‍, തേഞ്ഞിപ്പലം),ശശിധരന്‍ കെ.വി. (കമാലിയ മദ്രസ എ.യു.പി. സ്‌കൂള്‍, ഇരിക്കൂര്‍), കെ.ഹേമചന്ദ്രന്‍ (സി.സി.യു.പി. സ്‌കൂള്‍, നാദാപുരം).
സെക്കന്‍ഡറി വിഭാഗം: കെ.സുരേഷ് കുമാര്‍ (എബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരുമല), സാം മാത്യു സി. (മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട), സി.ശശിധരന്‍ (പലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി), പദ്മനാഭന്‍ പരിയാരന്‍ വീട്ടില്‍ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍). മദ്രസ ടീച്ചര്‍: ഡോ.അബ്ദുള്‍ ബാരി എന്‍ (എ.റ്റി.എം.എച്ച്.എസ്.എസ്. മലപ്പുറം).

പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി (94) ന്തരിച്ചു.
പാര്‍വ്വതി അമ്മാളുടേയും ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. 
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ 125-ലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.. നല്ല തങ്ക ആണ് ആദ്യചിത്രം. മിഴികള്‍ സാക്ഷിയാണ് അവസാന ചിത്രം. 
'സ്വപ്നങ്ങള്‍ , സ്വപ്നങ്ങളേ നിങ്ങള്‍ ... (കാവ്യമേള), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), കാട്ടിലെ പാഴ്മുളം (വിലയ്ക്കുവാങ്ങിയ വീണ), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച) എന്നിവ 'സ്വാമി' എന്ന് വിളിപ്പേരുള്ള ദക്ഷിണാമൂര്‍ത്തിയുടെ പ്രശസ്തമായ ഗാനങ്ങളാണ്.
2013-ല്‍ സ്വാതിതിരുനാള്‍ പുരസ്‌കാരം, 2003-ല്‍ 'സംഗീത സരസ്വതി' പുരസ്‌കാരം, 1998-ല്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരം, 1971-ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Wednesday, 31 July 2013

ഈ ബസോടിക്കുന്നത് ഹൈഡ്രജന്‍!


വാഹനപ്പെരുപ്പം മൂലം വര്‍ധിച്ചുവരുന്ന മലിനീകരണം ഇന്ത്യന്‍ നിരത്തുകള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. എന്നാല്‍ ഇതിനൊരു ക്രിയാത്മക പരിഹാരവുമായി ഐഎസ്ആര്‍ഒ യും ടാറ്റ യും രംഗത്തെത്തിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ നിയന്ത്രിത വാഹനം വിജയകരമായി  ഓടിച്ചുകൊണ്ടാണിത്.

തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലുള്ള ഐഎസ്ആര്‍ഒ യുടെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് പരീക്ഷണ ഓട്ടം നടന്നത്. റിവേഴ്‌സ് ഇലക്‌ട്രോളിസിസ് പ്രക്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോ-കെമിക്കല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തു പകരുന്നത്. ദ്രവ ഹൈഡ്രജനാണ് ഇന്ധനം. ബസിന്റെ മുകളിലുള്ള ടാങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഹൈഡ്രജന്‍ നിറയ്ക്കും. 150 ബാര്‍ അറ്റ്‌മോസ്ഫിയര്‍ മര്‍ദ്ദത്തില്‍ നിറയ്ക്കുന്ന ഹൈഡ്രജന്‍ എന്‍ജിനിലെത്തുമ്പോഴേക്കും 2 ബാര്‍ അറ്റ്‌മോസ്ഫിയര്‍ മര്‍ദ്ദത്തിലേക്ക് താഴ്ത്തുകയും തുടര്‍ന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഇതിനെ ഡിസി (DC) ആക്കി മാറ്റുകയും ചെയ്യുന്നു. ഇത് വീണ്ടും എസി    (AC) ആക്കി മാറ്റി ഇലക്ട്രിക്ക് എന്‍ജിന് ശക്തി പകരുകയാണ് ചെയ്യുന്നത്.
മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാരജേതാവുമായ വി. ജ്ഞാനഗാന്ധിയാണ് ഈ പദ്ധതിക്കുപിന്നിലെ ബുദ്ധികേന്ദ്രം. ടാറ്റ മോട്ടോഴ്‌സിലെ ഒരു സംഘം എന്‍ജിനീയര്‍മാരും ഈ വാഹനത്തിന്റെ വികസനത്തില്‍ പങ്കാളികളായി. ഐഎസ്ആര്‍ഒയ്ക്കും ടാറ്റയ്ക്കും പുറമെ ഡിപാര്‍ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും, പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും ഈ ഉദ്യമത്തില്‍ സഹായസഹകരണങ്ങള്‍ നല്‍കി.
വി. ജ്ഞാനഗാന്ധി
ഈ വാഹനം ഓടിക്കുന്നതിനാവശ്യമായ ഹൈഡ്രജന്റെ ലഭ്യത ഒരു പ്രശ്‌നമായിരുന്നു. ജലം വിഘടിപ്പിച്ച് അതില്‍നിന്നും ഹൈഡ്രജന്‍ ലഭ്യമാക്കുന്ന ലളിതമായ രീതിയാണ് ഇവിടെ ഉപയോഗിച്ചത്. ഇതു കൂടാതെ ഹൈഡ്രജന്‍ ബൈപ്രോഡക്ടായി ലഭിക്കുന്ന വ്യവസായങ്ങളുമായി കരാറുണ്ടാക്കി ഭാവിയില്‍ ഉപയോഗപ്പെടുത്താമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഈ വാഹനം ഓടുമ്പോള്‍ പുകയ്ക്കുപകരം വെള്ളമാണ് പുറത്തുവരുന്നതെന്നതിനാല്‍ അന്തരീക്ഷ മലിനീകരണം ഒട്ടും തന്നെയില്ല എന്ന മെച്ചവുമുണ്ട്.
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഐഎസ്ആര്‍ഒയും ടാറ്റയും തമ്മില്‍ 2006ലാണ് കറാറുണ്ടാക്കിയത്. വിരമിച്ചെങ്കിലും ഐഎസ്ആര്‍ഒ യുടെ ഓണററി അഡൈ്വസറായി തുടരുന്ന ജ്ഞാനഗാന്ധിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന ശ്രമങ്ങളാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.

Tuesday, 30 July 2013

സൗജന്യ എന്‍ട്രന്‍സ്‌ പരിശീലനം

അറിവും പഠനമികവുമൊക്കെയുണ്ടെങ്കിലും പണത്തിന്റെയോ മറ്റ് സൗകര്യങ്ങളുടെയോ കുറവുമൂലം എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയിക്കാനാവാതെ പോകുന്ന സാധാരണ ക്കാരായ കുട്ടികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ നിങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പ്രത്യേക എന്‍ട്രന്‍സ് പരിശീലന പദ്ധതിയായ പബ്ലിക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കോച്ചിംഗ് സ്‌കീം അഥവാ PEECS ന് തുടക്കമായി. 
ഇൗ അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും ഇൗ പദ്ധതിയുടെ പ്രയോജനം നേടാം. ആദ്യഘട്ടം കോച്ചിംഗ് ക്ലാസുകള്‍ 2013 ജൂലൈ 29ന് ആരംഭിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള  ക്ലാസുകള്‍ ആഗസ്റ്റില്‍ ആരംഭിക്കും. 
ക്ലാസുകളും ടെസ്റ്റുകളും
ഇൗ പദ്ധതിക്ക് രണ്ടു ഭാഗങ്ങളുണ്ട്. സിലബസ് പ്രകാരമുള്ള ക്ലാസുകളും ഓണ്‍ലൈന്‍ ടെസ്റ്റുകളും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങള്‍ക്ക് എന്‍ട്രന്‍സ് സിലബസ് അനുസരിച്ച് ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 60 ക്ലാസുകളുണ്ടാവും. ഐറ്റി അറ്റ് സ്‌കൂളിന്റെ വിക്‌ടേഴ്‌സ് ചാനല്‍ വഴി ഇൗ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുവാനാണ് പരിപാടി.  
അതാത് വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ സമയത്ത് സംപ്രേക്ഷണം നടത്തുന്നതുകൊണ്ട് സംശയനിവാരണം എളുപ്പമാവും. ക്ലാസുകളുടെ പുനഃസംപ്രേക്ഷണവും ഉണ്ടാവും. ഇതിനുള്ള കോഴ്‌സ് മെറ്റീരിയല്‍ തയാറാക്കുന്നതിനായി മികച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തും.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മാത്‌സ്, ചൊവ്വാഴ്ച ഫിസിക്‌സ്, ബുധനാഴ്ച കെമിസ്ട്രി, വ്യാഴാഴ്ച ബോട്ടണി, വെള്ളി സുവോളജി എന്നീ ക്രമത്തിലാണ് എന്‍ട്രന്‍സ് സംപ്രേക്ഷണം നടത്തുക. ഇതോടൊപ്പം പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ കോഴ്‌സുകളുടെ ഉള്ളടക്കം, ജോലി സാധ്യത തുടങ്ങിയ വിശദീകരണങ്ങളുമുണ്ടാവും. സ്‌കൂള്‍ സമയത്തായതിനാല്‍ കുട്ടികള്‍ക്ക് അധ്യാപക രോടൊപ്പമിരുന്ന് ക്ലാസുകള്‍ കേള്‍ക്കാം. ടിവിയില്‍ വരുന്ന അതേ സമയം തന്നെ ഇത് വെബ്‌സൈറ്റിലും ലഭ്യമാകും.  http://victers.itschool.gov.in എന്ന സൈറ്റില്‍ ക്ലാസുകള്‍ ലഭിക്കും.  
ഓണ്‍ലൈന്‍ പ്രാക്ടീസ് ടെസ്റ്റാണ് അടുത്ത ഭാഗം. ഓരോ ടോപ്പിക്കിന്റെയും ക്ലാസുകളുടെ സംപ്രേക്ഷണം കഴിഞ്ഞ് എന്‍ട്രന്‍സ് മാതൃകയില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റില്‍ പങ്കെടുത്ത് കുട്ടികള്‍ക്ക് പരീക്ഷാനുഭവം നേടാം. സ്‌കൂളിലോ ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ വീട്ടിലോ മറ്റെവിടെയെങ്കിലുമോയിരുന്ന് ടെസ്റ്റില്‍ പങ്കെടുക്കാം. സ്‌കോര്‍ അറിയുന്നതിനൊപ്പം ഉത്തര ങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കുന്നതിനും സൗകര്യമുണ്ടാവും. ടെസ്റ്റില്‍ പങ്കെടുക്കുന്ന തിനായി www.peecs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും.   
കോഴ്‌സിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
സ്‌കൂള്‍ വഴിയായിരിക്കും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും. മെഡിക്കലിനോ എന്‍ജിനീയറിംഗിനോ രണ്ടിനും കൂടിയോ രജിസ്റ്റര്‍ ചെയ്യാം. 

Top News

Labour India