ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ബാങ്ക് പ്രവര്‍ത്തന സജ്ജമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന സമ്പൂര്‍ണ വനിതാ ബാങ്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ നവംബര്‍ 19ന് ഉദ്ഘാടനം ചെയ്യും. ഭാരതീയ മഹിളാ ബാങ്ക് എന്നാണ് ബാങ്കിന്റെ പേര്.
മുംബൈയിലായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂര്‍, ലക്‌നൗ, മൈസൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. താമസിയാതെ ജയ്പൂര്‍ , ഇന്‍ഡോര്‍ ശാഖകളും തുറക്കും.
ബാങ്കിന്റെ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായി ഉഷാ അനന്തസുബ്രഹ്മണ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അവര്‍ . 1982ല്‍ ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ഉഷ അനന്തസുബ്രഹ്മണ്യന്‍ |