BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 24 August 2013

ആസാദ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ന്യൂനപക്ഷവിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സമയമായി. അവസാന തീയതി സെപ്റ്റംബര്‍ 30.
കുറഞ്ഞത് 55% മാര്‍ക്കോടെ ഈ വര്‍ഷം പത്താം ക്ലാസ് വിജയിച്ച് പ്ലസ് വണ്ണിന് പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. മറ്റു സ്‌കോളര്‍ഷിപ്പുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.
12000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 6000 രൂപവീതം രണ്ടു ഗഡുക്കളായിട്ടാണ് ഈ തുക ലഭിക്കുക. ആദ്യ ഗഡു സളകോളര്‍ഷിപ്പ് അനുവദിക്കുന്ന ഘട്ടത്തിലും രണ്ടാം ഗഡു പ്ലസ് വണ്‍ പരീക്ഷ വിജയിച്ച ശേഷവും ലഭിക്കും.
വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http:/maef.nic.in

Wednesday, 21 August 2013

രാജ്യത്തെ ആദ്യ വ്യോമയാന യൂണിവേഴ്‌സിറ്റി് രാജീവ് ഗാന്ധിയുടെ നാമത്തില്‍


ആദ്യം ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റും പിന്നെ ഇന്ത്യയുടെ തന്നെ പൈലറ്റുമായിരുന്ന അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ വ്യോമയാന സര്‍വകലാശാല വരുന്നു. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സര്‍വകലാശാലയാണ് ഉത്തര്‍പ്രദേശില്‍ സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ് ബറേലിയില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച 'ദ രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ബില്‍ 2013' അടുത്തയിടെ രാജീവ് ഗാന്ധിയുടെ 69-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കെ. സി. വേണുഗോപാലാണ് ബില്ലവതരിപ്പിച്ചത്. ഇതുപ്രകാരം റായ് ബറേലിയിലെ ഫര്‍സാത്ഗഞ്ജ് എന്ന സ്ഥലത്തുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉടാന്‍ അക്കാദമിയോടനുബന്ധിച്ചുള്ള 26 ഏക്കര്‍ സ്ഥലത്താണ് സര്‍വകലാശാല ഉയരുക.


വിമാന പൈലറ്റുകളെയും എയര്‍ ക്രാഫ്റ്റ് എന്‍ജിനീയര്‍മരേയും കാബിന്‍ ക്രൂവിനേയും മറ്റും പരിശീലിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ഒന്നായിരിക്കും ഈ സര്‍വകലാശാല.
രാജീവ് ഗാന്ധി പൈലറ്റായിരുന്നപ്പോള്‍
രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും
മക്കളായ രാഹുല്‍ പ്രിയങ്ക എന്നിവരോടൊപ്പം
(ഒരു പഴയകാല ചിത്രം)

Tuesday, 20 August 2013

കൊതുകുകള്‍ക്കും ഒരു ദിവസം!


എല്ലാവരും കൊതുകുദിനം ആചരിച്ചുവോ? അഥവാ അങ്ങനൊയൊരു ദിനാചരണം ഉള്ളതായി അറിയുമോ? എങ്കില്‍ നമ്മളെല്ലാം ശല്ല്യക്കാരായി മാത്രം കണുന്ന കൊതുകുകള്‍ക്കായി ഒരു ദിവസമുണ്ട്... ആഗസ്റ്റ് 20.
എല്ലാ വര്‍ഷവും ആഗസ്റ്റ് 20 കൊതുകുദിനമായി ആചരിക്കപ്പെടുന്നു. പെണ്‍ കൊതുകുകളാണ് മനുഷ്യര്‍ക്കിടയില്‍ മലേറിയ പടര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഡോക്ടര്‍ സര്‍. റൊണാള്‍ഡ് റോസിന്റെ കണ്ടെത്തലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനാചരണം. 1897ലാണ് റോസ് ഈ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. ഇതിന് 1902ല്‍ മെഡിസിനുള്ള നോബല്‍ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. തന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഭാവിയില്‍ ഇത്തരമൊരു ദിനാചരണത്തേപ്പറ്റിയും റോസ് പറഞ്ഞുവച്ചു.


ശരിക്കും പറഞ്ഞാല്‍ നാം ഭാരതീയര്‍ക്ക് റോസിന്റെ നേട്ടത്തില്‍ പങ്കുണ്ട്. റൊണാള്‍ഡ് റോസ് ജനിച്ചതുതന്നെ ഇന്ത്യയിലാണ്. ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ആര്‍മി ജനറലായിരുന്ന സര്‍ കാംപ്‌ബെല്‍ ക്ലേ ഗ്രാന്റ് റോസിന്റേയും മറ്റില്‍ഡ ചാര്‍ലോട്ടി എല്‍ഡര്‍ട്ടണിന്റേയും പുത്രനായിട്ടായിരുന്നു ജനനം. കല്‍ക്കട്ട പ്രസിഡന്‍സി ജനറല്‍ ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് റോസ,് മലേറിയയെക്കുറിച്ച് പഠനഗവേഷണങ്ങള്‍ ആരംഭിച്ചത്. 1882 ല്‍ ആരംഭിച്ച പഠനങ്ങള്‍ പിന്നീട് പല സ്ഥലങ്ങളിലേയ്ക്കും ട്രാന്‍സ്ഫര്‍ ആയി പോയപ്പോഴും തുടര്‍ന്നു. ഒടുവില്‍ സെക്കന്ധരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലേക്ക് അദ്ദേഹം എത്തി. അവിടെവച്ചാണ് അദ്ദേഹം തന്റെ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്.


ബെഗുംപേത് എയര്‍പോര്‍ട്ടിനു സമീപം സെക്കന്ധരാബാദില്‍ അദ്ദേഹം താമസിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും മലേറിയ പാരസൈറ്റിനെ കണ്ടെത്തുകയും ചെയ്ത കെട്ടിടം ഇന്ന് ഒരു പൈതൃകസ്മൃതിമണ്ഡപമായി നിലനിര്‍ത്തിയിരിക്കുന്നു. ഇതു കൂടാതെ രാജ്യത്തങ്ങോളമിങ്ങോളമായി നിരവധി സ്മാരകങ്ങള്‍ റോസിന്റെ നാമം പേറുന്നതായുണ്ട്. അത്തരത്തില്‍ പ്രധാനമായ ഒന്നാണ് ഹൈദരാബാദിലെ സര്‍ റൊണാള്‍ഡ് റോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരസൈറ്റോളജി.
ഇനി കൊതുകടി കൊള്ളുമ്പോള്‍ ഓര്‍ക്കാന്‍ മറക്കരുത്... സ്വജീവിതം മാനവരാശിക്കായി ഉഴിഞ്ഞുവച്ച ഈ മഹാനുഭാവനെ...

Top News

Labour India