പെട്രോളിയം ഉല്പന്നങ്ങളുടെയും മറ്റും ക്രമാതീതമായ വിലക്കയറ്റവും മഴയുടെ ഏറ്റക്കുറച്ചിലിനും മറ്റും അനുസരിച്ച് വൈദ്യുതിലഭ്യതയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെ സൃഷ്ടിക്കുന്ന ഊര്‍ജ്ജപ്രതിസന്ധി നാം അഭിമുഖീകരിച്ചുവരികയാണ്. ഇതിനെല്ലാം പരിഹാരമായി സൂര്യന്‍ എന്ന ഊര്‍ജ്ജഖനിയിലേക്കാണ് നാം ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് നാം. 4000 മെഗാവാട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് രാജസ്ഥാനിലെ സാമ്പര്‍ തടാകത്തിന് സമീപം നിര്‍മ്മിക്കാനൊരുങ്ങുന്നത്. സാമ്പര്‍ അള്‍ട്രാ മെഗാ ഗ്രീന്‍ സോളാര്‍ പവര്‍ പ്രോജക്റ്റ് എന്നാണിതിന് നാമകരണം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള സോളാര്‍ പ്ലാന്റുകളുടെ മൊത്തം ഉല്പാദനശേഷിയുടെ മൂന്നിരട്ടിയോളം വരുമിത്!
Bhel, Powergrid Corporation of India, Solar Energy Corporation of India, Hindustan Salts limited and Rajasthan Electronics & Instruments Limited എന്നീ അഞ്ച് പൊതുമേഖലാ കമ്പനികളുടെ സംയുക്തമേല്‍നോട്ടത്തിലാണ് ഇത് സ്ഥാപിക്കുക. 2016 ആകുമ്പോഴേക്കും 1000 മെഗാവാട്ടിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. 23000 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 5.5 രൂപ നിരക്കില്‍ വിതരണം ചെയ്യാനാണുദ്ദേശിക്കുന്നത്. ഇതും നിലവിലുള്ള നിരക്കുകളെ അപേക്ഷിച്ച് കുറവാണെന്നത് പദ്ധതിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.
രാജസ്ഥാനിലെ ചരിത്രപ്രധാനമായ സാമ്പര്‍ ലേക്ക് ടൗണിനാല്‍ ചുറ്റപ്പെട്ട് ഒരു ബൗളിന്റെ ആകൃതിയില്‍ കിടക്കുന്ന പ്രശസ്തമായ ഉപ്പ് തടാകമാണ് സാമ്പര്‍.

No comments:
Post a Comment