ലോകം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ഏറ്റെടുക്കല്‍ നടത്തിയ വാര്‍ത്ത അടുത്തയിടെ ശ്രദ്ധേയമായി. മൊബൈല്‍ സന്ദേശ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച വാട്‌സ് ആപിനെയാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. ചെറിയ കാര്യമൊന്നുമല്ല, ഏതാണ്ട് 1.19 ലക്ഷം കോടി രൂപയ്ക്കാണ് ഇടപാട്!
ചെറു സന്ദേശങ്ങളും വീഡിയോ ഓഡിയോ ഫയലുകളും മറ്റും ഇന്റര്‍നെറ്റ് വേഗം കുറഞ്ഞയിടങ്ങളില്‍പോലും അനായാസം കൈകാര്യം ചെയ്യാമെന്നതാണ് വാട്‌സ് ആപിനെ ജനപ്രിയമാക്കിയത്. നിലവില്‍ 45 കോടി യൂസര്‍മാരുണ്ടത്രേ വാട്‌സ് ആപിന്. പ്രതിദിനം ഇതില്‍ അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണമാകട്ടെ 10 ലക്ഷത്തോളവും!
യാഹു ജീവനക്കാരായിരുന്ന ബ്രയാന്‍ ആക്റ്റണും ജാന്‍ കൗമും ചേര്‍ന്ന് 2009ലാണ് വാട്‌സ് ആപിന് തുടക്കമിടുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മൗണ്ടന്‍ വ്യൂ ആയിരുന്നു ആസ്ഥാനം. രസകരമായ കാര്യം മുന്‍പ് ബ്രയാന്‍ ഫേസ്ബുക്കില്‍ ജോലിക്ക് ള്രമിച്ച് പരാജയപ്പെട്ടിരുന്നു എന്നതാണ്.
ഇവിടെയുമൊരു ഇന്ത്യന്‍ സാന്നിധ്യമുണ്ട്. ഡല്‍ഹി ഐഐറ്റിയില്‍നിന്ന് പഠിച്ചിറങ്ങിയ നീരജ്
അറോറ എന്ന ഇന്ത്യക്കാരനാണ് വാട്‌സ് ആപിന്റെ ബിസിനസ് ഹെഡ് എന്നത് എത്രപേര്‍ക്കറിയാം!~ഏതായാലും പുതിയ ഏറ്റെടുക്കല്‍ നീരജ് അടക്കമുള്ള 55ഓളം വരുന്ന വാട്‌സ് ആപ് ജീവനക്കാര്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്ന പണം വളരെ വലുതാണ്. കാരണം ഫേസ്ബുക്കിന്റെ ഏറ്റെടുക്കല്‍ കരാറനുസരിച്ച് 400 കോടി ഡോളര്‍ പണമായും ബാക്കി ഏതാണ്ട് 1400 കോടി ഡോളര്‍ ഓഹരിയായുമാണ് കൈമാറുന്നത്. ഈ ഓഹരി വാട്‌സ് ആപ് ജീവനക്കാര്‍ക്ക് വീതിക്കുകയാണ്. അതെത്ര വലിയ തുകയായിരിക്കും!