BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 27 July 2013

അടുത്തവര്‍ഷം പാഠപുസ്‌തകങ്ങള്‍ മാറുന്നു...


ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നതിനുള്ള സമീപനരേഖ തയാറായി. ഐസിഎസ്ഇ, സിബിഎസ്ഇ പാഠ്യപദ്ധതിയെ അനുകരിച്ചാണ് സ്‌കൂള്‍ പാഠ്യപദ്ധതി പുതുക്കുന്നത്.
2014-2015 വര്‍ഷത്തില്‍ 1, 3, 5, 7, 11 ക്ലാസുകളിലെ പുസ്തകങ്ങളും 2015-2016 വര്‍ഷത്തില്‍ 2, 4, 6, 8, 12 ക്ലാസുകളിലെ പുസ്തകങ്ങളും 2016-2017 വര്‍ഷത്തില്‍ 9, 10 ക്ലാസുകളിലെ പുസ്തകങ്ങളുമാണ് പരിഷ്‌ക്കരിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനി ച്ചിരിക്കുന്നത്. 
ഒന്ന് രണ്ട് ക്ലാസുകളില്‍ മലയാളം, ഗണിതം, പരിസരപഠനം, ഇംഗ്ലീഷ് എന്നിവയ്ക്കുണ്ടായിരുന്ന ഒറ്റപുസ്തകത്തിന് പകരം ഇനി നാല് പ്രത്യേക പുസ്തകങ്ങളുണ്ടാവും. ഒന്നാംക്ലാസ് മുതല്‍ വേണ്ടവര്‍ക്ക് അറബി, സംസ്‌കൃതം പഠനവും തുടങ്ങാം.  മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങള്‍ക്ക് ഉള്ളടക്കം കൂടും. അടിസ്ഥാനശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം എന്നിവയുടെ തീമും യൂണിറ്റും പുതിയതായി പുറത്തിറക്കിയിരിക്കുന്ന പാഠ്യപദ്ധതി സമീപനരേഖയില്‍ നല്‍കിയിട്ടുണ്ട്. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ സാമൂഹ്യശാസ്ത്രം വേര്‍പിരിഞ്ഞ് ചരിത്രം, പ്രാദേശികഭൂമിശാസ്ത്രം, പൊളിറ്റിക്‌സ് എന്നിങ്ങനെയാവും. അടിസ്ഥാനശാസ്ത്രം വിഭജിച്ച് ഭൗതികശാസ്ത്രവും ജീവശാസ്ത്രവുമായി അവതരിപ്പിക്കും. 


ഐടിയ്ക്ക് പ്രത്യേക പാഠപുസ്തകങ്ങളുണ്ടാവില്ല. എന്നാല്‍ പരീക്ഷയുണ്ടാവും. മറ്റ് വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെടുത്തിയാവും ഐറ്റി പഠനം. അസൈന്‍മെന്റ്, പ്രോജക്റ്റ്, സെമിനാര്‍ തുടങ്ങിയവ ബന്ധപ്പെട്ട അധ്യാപകന്റെ താല്പര്യമനുസരിച്ച് മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങളിലുള്‍പ്പെടുത്താം.
ചോദ്യപേപ്പറുകളുടെ സ്വഭാവത്തിലുമുണ്ട് മാറ്റങ്ങള്‍. ഓപ്പണ്‍ ബുക്ക്, ഓണ്‍ലൈന്‍ പരീക്ഷ, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, സാമൂഹ്യനീതി ലക്ഷ്യമാക്കി മിനിമലൈസേഷന്‍ തുടങ്ങിയവയൊക്കെ ചോദ്യപ്പേപ്പര്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കും. നിരന്തരമൂല്യനിര്‍ണയം തുടരും. പഠനനിലവാരം അളക്കുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കും. തൊഴില്‍ പരിശീലനം കരിക്കുലത്തിന്റെ ഭാഗമാക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രത്യേക പ്രാധാന്യം നല്‍കും. 
സെക്കന്ററി, ഹയര്‍സെക്കന്ററി തലത്തില്‍ ശാസ്ത്രത്തില്‍ ഗ്രീന്‍ കെമിസ്ട്രി, ഗ്രീന്‍ എനര്‍ജി എന്നീ വിഷയങ്ങള്‍ പുതിയതായി വരും. സാമൂഹ്യശാസ്ത്രത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസ്, ആന്ത്രപ്പോളജി, മീഡിയാ സ്റ്റഡീസ് തുടങ്ങിയവ ഉള്‍പ്പെടുത്തും. എന്‍സിഇആര്‍ടി മാതൃകയില്‍ നാല് പുസ്തകങ്ങളും നിര്‍ദ്ദേശങ്ങളിലുണ്ട്.


സാമൂഹികം, വൈജ്ഞാനികം, വൈകാരികം, നൈപുണി, സര്‍ഗാത്മകം-സൗന്ദര്യാത്മകം എന്നിങ്ങനെ തുടങ്ങി പ്ലസ് ടു വിലെത്തുമ്പോള്‍ ജീവിതമൂല്യങ്ങള്‍, മാനവികതലം, പരിസ്ഥിതി, മാധ്യമസാക്ഷരത, സാംസ്‌കാരികം-രാഷ്ട്രീയം തുടങ്ങിയ 13 ഉള്ളടക്കമേഖലകളിലേയ്ക്ക് പഠനം വികസിക്കും. എസ് സി, എസ് ടി തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗണത്തില്‍പ്പെടുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പ്രത്യേക അധ്യാപകര്‍, കൗണ്‍സലര്‍മാര്‍, കെയര്‍ടേക്കര്‍മാര്‍ എന്നിവരുണ്ടാവും. 

Top News

Labour India