BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 22 June 2013

ചൈനീസ് സൂപ്പര്‍ ശരിക്കും സൂപ്പര്‍!

ലോകത്തിലേക്കും വച്ചേറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഏതു രാജ്യത്തിനാണ് സ്വന്തം എന്നു ചോദിച്ചാല്‍ ആദ്യം നമ്മുടെ മനസ്സില്‍ വരിക അമേരിക്കയോ ജപ്പാനോ ഒക്കെയാവും, അല്ലേ? എന്നാല്‍ കേട്ടോളൂ... അത് ചൈനക്കാരുടെ കയ്യിലാണ്. 

അടുത്തയിടെ, ലോകത്തെ ഏറ്റവും വേഗമേറിയതെന്ന് അവകാശപ്പെടുന്ന 500 സൂപ്പര്‍ കമ്പ്യൂട്ടറുകളുടെയിടയില്‍ ഒരു സര്‍വ്വേ നടന്നു. അതിലൊന്നാമനായത് ചൈനീസ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ആന്‍ഡ് ടെക്‌നോളജി വിസിപ്പിച്ചെടുത്ത 'തിയാനേ 2' (Tianhe-2) ആണ്. പരീക്ഷണഘട്ടത്തില്‍ സെക്കന്റില്‍ 33.86 പെറ്റാഫേ്‌ളാപ്‌സ് വേഗം കൈവരിയ്ക്കാന്‍ ഈ സൂപ്പര്‍ കമ്പ്യൂട്ടറിനായി. ഇതുവരെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന അമേരിക്കയുടെ 'ടൈറ്റന്‍' (Titan) ഇതിന്റെ പകുതി വേഗം മാത്രമുള്ളതാണത്രേ! ടൈറ്റന്‍ സെക്കന്റില്‍ 17.59 പെറ്റാഫേ്‌ളാപ്‌സ് വേഗമാണ് കുറിച്ചത്. 
'തിയാനേ 2' വിന്റെ പ്രോസസ്സറുകളെല്ലാം നിര്‍മ്മിച്ചു നല്‍കിയത് ചിപ്പ് നിര്‍മ്മാണരംഗത്തെ ആഗോള വമ്പന്മാരായ ഇന്റല്‍ കോര്‍പറേഷനാണ്. ബാക്കി മിക്ക ഘടകങ്ങളും ചൈനയില്‍ തന്നെ നിര്‍മ്മിച്ചു. പ്രതിരോധാവശ്യങ്ങള്‍ക്കാവും പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തുക എന്നു കരുതപ്പെടുന്നു.

സര്‍വ്വേയില്‍ ഉള്‍പ്പെട്ട 500 സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ പകുതിയിലേറെയും (252 എണ്ണം) അമേരിക്കയിലുള്ളതാണ്. കൂടാതെ, ലോകത്തിന്നുള്ള ഏറ്റവും വേഗമേറിയ 10 സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ അഞ്ചെണ്ണവും അമേരിക്കയുടെ തന്നെ. രണ്ടെണ്ണം വീതം ചൈനയ്ക്കും ജര്‍മ്മനിക്കുമുള്ളപ്പോള്‍ ഒരെണ്ണം ജപ്പാന്റേതാണ്.

'തിയാനേ 2' വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ...


Chinese Super Really Super!

If any one asks which country possesses the world’s fastest super computer, what would you say? You may answer America or Japan, don’t you? But listen...it is with the Chinese.
Recently, there conducted a survey among world’s top 500 super computers. Tianhe-2, developed by the Chinese National University of Defense Technology, stood first in the survey. It was able to achieve a  speed of 33.86 petaflops per second, equivalent of 33,860 trillion calculations per second. U.S. Energy Department's super computer named, Titan, which was at the top till this,  achieved only half of this, ie. 17.59 petaflops per second.
The processors of the new super computer are made by Intel  Corporation. Most of the other features of the system were developed in China itself.
But the U.S. still dominates the overall supercomputer rankings, with 252 systems out of the top 500. More than this, five of the world’s 10 fastest computers are installed in the U.S., with the two in China, two in Germany and one in Japan.

Monday, 17 June 2013

'കമ്പി' വന്നു... ടെലഗ്രാം മരിക്കുന്നു!

നിങ്ങള്‍ക്കത്ര പരിചയമുണ്ടാവില്ല. നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അപ്പൂപ്പനോ ഒക്കെ അറിയാം... കമ്പി വന്നു എന്നു കേട്ടാല്‍ അന്നൊക്കെ ആളുകളുടെ നെഞ്ചിലൊരു പിടപിടപ്പാണ്. വയറ്റില്‍നിന്നൊരു ഉരുണ്ടുകേറ്റം. കാരണം സംഗതി അത്ര സീരിയസ്സല്ലെങ്കില്‍ കമ്പി വരില്ല. വന്നാല്‍ അതൊരു ചില്ലറ കേസാവില്ലതന്നെ!

വാര്‍ത്താവിനിമയ രംഗത്ത് ഇന്നു കാണുന്ന വിപ്ലവങ്ങളൊന്നും നടക്കാത്ത കാലത്ത്, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊന്നും കേട്ടുകേഴ്‌വി പോലുമില്ലാതിരുന്ന കാലത്ത് വിദൂരസ്ഥലങ്ങളിലേക്ക് വിവരങ്ങളെത്തിച്ചിരുന്നത് ഇത്തരം കമ്പി സന്ദേശങ്ങളിലൂടെയാണ്. ടെലഗ്രാം എന്നതിന്റെ തനി നാടന്‍ പ്രയോഗമായിരുന്നു കമ്പി. എന്തായാലും ഇന്നും ടെലഗ്രാം സന്ദേശങ്ങളയയ്ക്കപ്പെടുന്നുണ്ട് എന്നറിയാമോ? രാജ്യത്തെ ടെലഗ്രാം സര്‍വീസ് ദാതാക്കളായ ബിഎസ്എന്‍എല്‍ ദിനം പ്രതി ഏതാണ്ട് 5000 സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതും നിര്‍ത്തുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. 2013 ജൂലൈ 15 ന് അവസാന ടെലഗ്രാം സന്ദേശം അയയ്ക്കപ്പെടും. പിന്നീട് ഇത് ഗൃഹാതുരത്വമുള്ള ചരിത്രസ്മൃതി മാത്രം.

1850ലായിരുന്നു അത്. ഹൂഗ്ലി നദിക്കരയിലുള്ള ഡയമണ്ട് ഹാര്‍ബര്‍ എന്ന സ്ഥലത്തിനും കല്‍ക്കട്ടയ്ക്കുമിടയില്‍ ഒരു ടെലഗ്രാം സന്ദേശം അയയ്ക്കപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ കമ്പി സന്ദേശം. വാഷിംഗ്ടണ്‍ ഡിസിയില്‍വച്ച് സാമുവല്‍ എഫ്. ബി. മോഴ്‌സ് ലോകത്താദ്യമായി ഒരു കമ്പി സന്ദേശമയച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ഈ സംഭവം. ഇന്ത്യയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സായിപ്പ, വില്ല്യം ഒഷോഗ്‌നസ്സി, പക്ഷേ മോഴ്‌സിന്റെ കോഡിനെക്കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ലത്രേ! അതുകൊണ്ട് രണ്ടും രണ്ടുതരത്തിലുള്ള കോഡായിരുന്നു ഉപയോഗിച്ചത്. ടെലഗ്രാം സാങ്കേതികവിദ്യയുടെ പ്രാധാന്യം മനസ്സിലാക്കിയ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇതിന് പ്രചാരം നല്‍കി. 1856 ആയപ്പോഴേക്കും ഇന്ത്യയില്‍ 4000 മൈല്‍ ദൂരത്തില്‍ ടെലഗ്രാം നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചു.
വില്ല്യം ഒഷോഗ്‌നസ്സി

നീണ്ട 163 വര്‍ഷങ്ങള്‍ക്കുശേഷം ടെലഗ്രാം നിര്‍ത്തുമ്പോള്‍ ഒപ്പം മറയുന്നത് ഒരു കാലഘട്ടത്തിന്റെ സ്പന്ദനം കൂടിയാണ്. എന്നാല്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള ആര്‍ക്കും വേണ്ടാത്ത ഈ സേവനം എന്തിനു തുടരണം എന്നതാണ് ബിഎസ്എന്‍എല്‍ ചിന്ത.

അപ്പോള്‍, ഓര്‍ക്കുക... 2013 ജൂലൈ 15... ഒരു ടെലഗ്രാം അയ്‌യ്ക്കാന്‍ താല്പര്യമുണ്ടോ? അവസാന ടെലഗ്രാം അയച്ച വ്യക്തി എന്ന നിലയില്‍ ഒരു ചരിത്രക്കുറിപ്പില്‍ നിങ്ങള്‍ക്കും ഇടം കിട്ടിയേക്കാം...!

നമ്മുടെ കണ്ണുകളിലിനി 'ദുവ പടലവും'!

മനുഷ്യനേത്രത്തിലെ പ്രധാന ഭാഗമായ കോര്‍ണിയയുടെ നാലാമത്തെ പടലവും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ പുതിയ കണ്ടെത്തല്‍ നടത്തിയതാകട്ടെ ഒരിന്ത്യക്കാരനും.

ഹര്‍മിന്ദര്‍ സിംഗ് ദുവ എന്ന ഇന്ത്യന്‍ ഗവേഷകന്‍ നേതൃത്വം നല്‍കിയ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പുതിയ പടലത്തിന് ടീം ലീഡറായിരുന്ന ദുവയുടെ പേരും നല്‍കി. 15 മൈക്രോമീറ്റര്‍ മാത്രം കട്ടിയുള്ള ഇത് കോര്‍ണിയല്‍ സ്‌ട്രോമ എന്ന ഭാഗത്തിനും ഡെസമെസ് മെംബ്രയ്ന്‍ എന്ന ഭാഗത്തിനും മധ്യേയുള്ള നാലാമത്തെ പടലമാണ്.


ബ്രിട്ടണിലെ പ്രശസ്തമായ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഒഫ്താല്‍മോളജി വിഭാഗം തലവനും പ്രൊഫസറുമാണ് ഡോ. ഹര്‍മിന്ദര്‍ സിംഗ് ദുവ. നേത്രചികിതസത്സാരംഗത്ത് ആഗോളതലത്തില്‍ പ്രശസ്തനാണിദ്ദേഹം.

Top News

Labour India