BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Biology. Show all posts
Showing posts with label Biology. Show all posts

Thursday, 2 January 2014

മൂസ അരുണാചലന്‍സിസ് (Musa arunachalensis)

പേര് കേട്ടപ്പോള്‍ വല്ല സിഐഡി മൂസയും ഇറങ്ങിയ കാര്യമാണോ എന്ന് ശങ്കിക്കുന്നുണ്ടാവും, അല്ലേ? സംഭവം ഇത്രയേയുള്ളൂ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബോട്ടണി ഡിപാര്‍ട്‌മെന്റ് ഒരു പുതിയ ഇനം കാട്ടുവാഴ  കണ്ടെത്തിയിരിക്കുന്നു. അലങ്കാര വാഴയിനമായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ള ഇനമാണിതെന്ന് ഗവേഷകര്‍ പറയുന്നു.


മൂസ അരുണാചലന്‍സിസ് (Musa arunachalensis) എന്നു നാമകരണം നടത്തിയിരിക്കുന്ന ഈ വാഴ അരുണാചല്‍ പ്രദേശിലെ പശ്ചിമ കാമെംഗ് ജില്ലയിലെ ഒരുയര്‍ന്ന പ്രദേശത്തുനിന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി ഡിപാര്‍ട്‌മെന്റ് തലവനായ പ്രൊഫ. ഡോ. എം. സാബുവാണ് ഗവേഷകസംഘത്തെ നയിച്ചത്. 'ഫൈറ്റോറ്റാക്‌സ' (Phytotaxa) എന്ന അന്താരാഷ്ട്ര സസ്യശാസ്ത്രമാസികയില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം വനാതിര്‍ത്തികളിലാണിവയുടെ സ്വാഭാവിക വളര്‍ച്ച. സാധാരണയായി ജനുവരി മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് ഇവ പൂവിട്ട് കായ്ക്കുന്നത്. വര്‍ഗസങ്കരണത്തിലൂടെയും മറ്റ് ജനിതവിദ്യകളിലൂടെയും ഇതിനെ ഭക്ഷ്യയോഗ്യമായ ഇനമായും മാറ്റിയെടുക്കാമെന്നും ഡോ. സാബു വിശദീകരിക്കുകയുണ്ടായി.

പ്രൊഫ. ഡോ. എം. സാബു
വനനശീകരണവും വനഭൂമി വെട്ടിത്തെളിച്ച് കൃഷിക്കുപയോഗിക്കുന്നതും മറ്റും കൊണ്ട് ഈ ഇനം വാളകളുടെ സ്വാഭാവിക ആവാസഭൂമികള്‍ നശിക്കുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വാഴകള്‍ക്ക് കന്നുകളും വിത്തുകളും തീരെക്കുറവാണെന്നതും സ്ഥിതി മോശമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്ന് മാറ്റി മറ്റൊരിടത്ത് സംരക്ഷിക്കുകയെന്നത് ബുദ്ധിമുട്ടാണത്രേ! മറിച്ച് അവ നിലനില്‍ക്കുന്ന പ്രദേശത്തുതന്നെ വളരാന്‍ അനുവദിക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗം.
നിരവധി ഇനം വാഴകള്‍ ധാരാളമായുള്ള രാജ്യമാണ് ഇന്ത്യ. വൈല്‍ഡ് മൂസ ഇനങ്ങളില്‍ പെട്ട കാട്ടുവാഴകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമഘട്ടവനപ്രദേശങ്ങളിലും ആന്‍ഡമാന്‍ നികോബാര്‍ ദ്വീപപ്രദേശങ്ങളിലുമൊക്കെ സമൃദ്ധമായുണ്ടത്രേ!
1892നുശേഷം കാട്ടുവാഴ ഇനങ്ങള്‍ ഇന്ത്യയില്‍ പുതിയതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നത് ഇപ്പോഴത്തെ കണ്ടെത്തലിന് പ്രാധാന്യമേറ്റുന്നു.

Tuesday, 20 August 2013

കൊതുകുകള്‍ക്കും ഒരു ദിവസം!


എല്ലാവരും കൊതുകുദിനം ആചരിച്ചുവോ? അഥവാ അങ്ങനൊയൊരു ദിനാചരണം ഉള്ളതായി അറിയുമോ? എങ്കില്‍ നമ്മളെല്ലാം ശല്ല്യക്കാരായി മാത്രം കണുന്ന കൊതുകുകള്‍ക്കായി ഒരു ദിവസമുണ്ട്... ആഗസ്റ്റ് 20.
എല്ലാ വര്‍ഷവും ആഗസ്റ്റ് 20 കൊതുകുദിനമായി ആചരിക്കപ്പെടുന്നു. പെണ്‍ കൊതുകുകളാണ് മനുഷ്യര്‍ക്കിടയില്‍ മലേറിയ പടര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഡോക്ടര്‍ സര്‍. റൊണാള്‍ഡ് റോസിന്റെ കണ്ടെത്തലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനാചരണം. 1897ലാണ് റോസ് ഈ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. ഇതിന് 1902ല്‍ മെഡിസിനുള്ള നോബല്‍ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. തന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഭാവിയില്‍ ഇത്തരമൊരു ദിനാചരണത്തേപ്പറ്റിയും റോസ് പറഞ്ഞുവച്ചു.


ശരിക്കും പറഞ്ഞാല്‍ നാം ഭാരതീയര്‍ക്ക് റോസിന്റെ നേട്ടത്തില്‍ പങ്കുണ്ട്. റൊണാള്‍ഡ് റോസ് ജനിച്ചതുതന്നെ ഇന്ത്യയിലാണ്. ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ആര്‍മി ജനറലായിരുന്ന സര്‍ കാംപ്‌ബെല്‍ ക്ലേ ഗ്രാന്റ് റോസിന്റേയും മറ്റില്‍ഡ ചാര്‍ലോട്ടി എല്‍ഡര്‍ട്ടണിന്റേയും പുത്രനായിട്ടായിരുന്നു ജനനം. കല്‍ക്കട്ട പ്രസിഡന്‍സി ജനറല്‍ ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് റോസ,് മലേറിയയെക്കുറിച്ച് പഠനഗവേഷണങ്ങള്‍ ആരംഭിച്ചത്. 1882 ല്‍ ആരംഭിച്ച പഠനങ്ങള്‍ പിന്നീട് പല സ്ഥലങ്ങളിലേയ്ക്കും ട്രാന്‍സ്ഫര്‍ ആയി പോയപ്പോഴും തുടര്‍ന്നു. ഒടുവില്‍ സെക്കന്ധരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലേക്ക് അദ്ദേഹം എത്തി. അവിടെവച്ചാണ് അദ്ദേഹം തന്റെ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്.


ബെഗുംപേത് എയര്‍പോര്‍ട്ടിനു സമീപം സെക്കന്ധരാബാദില്‍ അദ്ദേഹം താമസിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും മലേറിയ പാരസൈറ്റിനെ കണ്ടെത്തുകയും ചെയ്ത കെട്ടിടം ഇന്ന് ഒരു പൈതൃകസ്മൃതിമണ്ഡപമായി നിലനിര്‍ത്തിയിരിക്കുന്നു. ഇതു കൂടാതെ രാജ്യത്തങ്ങോളമിങ്ങോളമായി നിരവധി സ്മാരകങ്ങള്‍ റോസിന്റെ നാമം പേറുന്നതായുണ്ട്. അത്തരത്തില്‍ പ്രധാനമായ ഒന്നാണ് ഹൈദരാബാദിലെ സര്‍ റൊണാള്‍ഡ് റോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരസൈറ്റോളജി.
ഇനി കൊതുകടി കൊള്ളുമ്പോള്‍ ഓര്‍ക്കാന്‍ മറക്കരുത്... സ്വജീവിതം മാനവരാശിക്കായി ഉഴിഞ്ഞുവച്ച ഈ മഹാനുഭാവനെ...

Monday, 17 June 2013

നമ്മുടെ കണ്ണുകളിലിനി 'ദുവ പടലവും'!

മനുഷ്യനേത്രത്തിലെ പ്രധാന ഭാഗമായ കോര്‍ണിയയുടെ നാലാമത്തെ പടലവും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ പുതിയ കണ്ടെത്തല്‍ നടത്തിയതാകട്ടെ ഒരിന്ത്യക്കാരനും.

ഹര്‍മിന്ദര്‍ സിംഗ് ദുവ എന്ന ഇന്ത്യന്‍ ഗവേഷകന്‍ നേതൃത്വം നല്‍കിയ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പുതിയ പടലത്തിന് ടീം ലീഡറായിരുന്ന ദുവയുടെ പേരും നല്‍കി. 15 മൈക്രോമീറ്റര്‍ മാത്രം കട്ടിയുള്ള ഇത് കോര്‍ണിയല്‍ സ്‌ട്രോമ എന്ന ഭാഗത്തിനും ഡെസമെസ് മെംബ്രയ്ന്‍ എന്ന ഭാഗത്തിനും മധ്യേയുള്ള നാലാമത്തെ പടലമാണ്.


ബ്രിട്ടണിലെ പ്രശസ്തമായ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഒഫ്താല്‍മോളജി വിഭാഗം തലവനും പ്രൊഫസറുമാണ് ഡോ. ഹര്‍മിന്ദര്‍ സിംഗ് ദുവ. നേത്രചികിതസത്സാരംഗത്ത് ആഗോളതലത്തില്‍ പ്രശസ്തനാണിദ്ദേഹം.

Wednesday, 29 May 2013

ഹാന്‍ഡ് ഫുട് മൗത്ത് രോഗത്തിന് മറുമരുന്ന്!

കുട്ടികളെ ബാധിക്കുന്ന എന്ന 'ഹാന്‍ഡ് ഫുട് മൗത്ത്' പകര്‍ച്ച വ്യാധിയ്ക്ക് ചൈനയില്‍ നിന്നൊരു മറുപടി. ഈ രോഗം പരത്തുന്ന എന്ററോ വൈറസിനുള്ള (EV71) പ്രതിരോധ മരുന്ന് ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.

ഡീആക്റ്റിവേറ്റ് ചെയ്ത എന്ററോ വൈറസില്‍നിന്നും വികസിപ്പിച്ച ഈ പ്രതിരോധ മരുന്ന് 6 മാസം മുതല്‍ 3 വര്‍ഷം വരെ പ്രായമുള്ള പതിനായിരത്തോളം കുട്ടികളില്‍ പരീക്ഷിച്ചപ്പോള്‍ 90% വിജയം കണ്ടതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതുവരെ കൃത്യമായ മരുന്നുകളൊന്നും നിലവിലില്ലാതിരുന്ന ഈ രോഗത്തിന് പുതിയ മരുന്ന് വലിയ ആശ്വാസമായേക്കും. 2009ല്‍ ഈ രോഗം ചൈനയില്‍ പടര്‍ന്നുപിടിക്കുകയും നിരവധി മരണങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

Wednesday, 8 May 2013

സ്മാര്‍ട്ട് സ്‌കിന്‍ തയാറാകുന്നു...!

വിരല്‍തുമ്പിന്റെ ഒരു സ്പര്‍ശം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കാലമാണിത്. ടച്ച് സെന്‍സിബിള്‍ ഉപകരണങ്ങളുടെ വാഴ്ചയാണിന്ന്. മെബൈല്‍ ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറകളും ഒക്കെ ടച്ച് സെന്‍സിബിളായിരിക്കുന്നു. എന്നാല്‍ നമ്മുടെ ത്വക്കിന്റെ സ്പര്‍ശനമറിയാനുള്ള കഴിവിനെ അനുകരിക്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അക്കാലവും വരികയാണ്.
ഒരു സംഘം അമേരിക്കന്‍ ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ സ്പര്‍ശനമറിയാന്‍ ശേഷിയുള്ള കൃത്രിമ ത്വക്ക് വികസിപ്പിക്കുന്നതില്‍ ഏറെ പുരോഗതി കൈവരിച്ചു കഴിഞ്ഞത്രേ! മനുഷ്യന്റെ വിരല്‍ത്തുമ്പ് അറിയുന്ന അതേ മാത്രയില്‍ സ്പര്‍ശനം തിരിച്ചറിയാന്‍ കഴിയുന്ന ഒരു പരീക്ഷണസംവിധാനം ഇവര്‍ വികസിപ്പിച്ചു. സിങ്ക് ഓക്‌സൈഡ് നാനോ വയറുകളുടെ കെട്ടുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയ ഒരു അറേയാണിത്. ഇതില്‍ ഏതാണ്ട് 8000ത്തോളം ട്രാന്‍സിസ്റ്ററുകളുണ്ട്. മര്‍ദ്ദം ഏല്പിക്കുമ്പോള്‍  ഇതില്‍ ഓരോ ട്രാന്‍സിസ്റ്ററും പ്രത്യേകമായി ഇലക്‌ട്രോണിക് സിഗ്‌നലുകള്‍ പുറപ്പെടുവിക്കും. ഈ ടച്ച് സെന്‍സിറ്റീവ് ട്രാന്‍സിസ്റ്ററുകള്‍ക്ക് ടെക്‌സല്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. റോബോട്ടുകളുടെയും മറ്റും വികസനത്തില്‍  ഈ സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

Smart Skin is Getting Ready!
This is the age of touch sensible electronic devices. Mobile phones, tablet computers and devices like that turned into touch sensible interface. But what about the ability of our skin? Can man mimic that sense of touch?
A team of US and China scientists have made significant improvement in their research to develop smarter artificial skin capable of feeling activity on the surface.. They succeed in making an experimental array that can sense pressure in the same range as the human fingertip. Using bundles of vertical zinc oxide nanowires, the researchers built arrays consisting of about 8,000 transistors. Each of the transistors can independently produce an electronic signal when placed under mechanical strain. The touch-sensitive transistors, named ‘taxels’, have a sensitivity comparable to that of a human fingertip.
The discovery may help give robots a more adaptive sense of touch.

Thursday, 25 April 2013

കുരുന്നിലക്കെന്തേ ചുവപ്പുനിറം


ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ചില ചെടികളുടെ (ഉദാ. മാവ്‌) കുരുന്നിലകള്‍ക്ക്‌ ചുവപ്പുനിറം കാണുന്നു. പ്രായമാകുമ്പോള്‍ ഈ നിറം മാറി പച്ചയാകുകയും ചെയ്യുന്നു.

ചുവപ്പുനിറത്തിന്‍െറ കാരണം
  • കുരുന്നിലകളിലെ ആന്തോസയാനിന്‍ എന്ന വര്‍ണവസ്‌തുവാണ്‌ ചുവപ്പുനിറം കൊടുക്കുന്നത്‌. 
  • ഈ ഇലകളിലെ ഫേനങ്ങളില്‍ (vacuoles) ആണ്‌ ജലത്തില്‍ ലയിക്കുന്ന സ്വഭാവമുള്ള ഈ വര്‍ണകമുള്ളത്‌. 
  • കുരുന്നിലകളുടെ അരികുകള്‍ക്ക്‌ ഇവ സവിശേഷനിറം നല്‍കുന്നു.

ഇതുകൊണ്ട്‌ ചെടികള്‍ക്കുള്ള പ്രയോജനം
  • ആന്തോസയാനിന്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍നിന്നും അതിതീവ്ര പ്രകാശത്തില്‍നിന്നും ഇലകളെ രക്ഷിക്കുന്നു.
  • ഇലയെ ആക്രമിക്കുന്ന ചില കീടങ്ങള്‍ക്ക്‌ ചുവപ്പുനിറം കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഈ നിറമുള്ള കുരുന്നിലകളേയും.
  • ആന്തോസയാനിന്‍ കൂടാതെ ഫീനോളുകള്‍ എന്ന വിഭാഗത്തില്‍പ്പെട്ട രാസവസ്‌തുക്കളും ഈ ഇലകളിലുണ്ട്‌. സസ്യഭുക്കുകള്‍ക്കിഷ്‌ടപ്പെടാത്ത ഒരു രുചി ഫീനോള്‍ ഇലകള്‍ക്കു നല്‍കുന്നു. 
  • ആന്തോസയാനിന്‍ കുമിളുകളെ തടയുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. ഇങ്ങനെ ഇലകള്‍ കുമിളുകളുടെ ആക്രമണത്തില്‍നിന്നും സംരക്ഷിതരാകുന്നു. 
  • തീവ്രപ്രകാശത്തില്‍നിന്നും ഇലകള്‍ക്ക്‌ രക്ഷ ലഭിക്കുക എന്നത്‌ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ ചെടികള്‍ക്ക്‌ ഒരാവശ്യംതന്നെയാണ്‌. നിറംമാറ്റം ചെടികളെ സംബന്ധിച്ച്‌ പ്രസക്തമാകുന്നത്‌ ഇക്കാരണത്താലാണ്‌. 
Why are tender leaves reddish?
In tropical countries, the young leaves of some plants (eg. mango tree) are red-coloured. When the leaves age, the red colour changes to green. 
Cause of red colour: The presence of anthocyanin pigments. 
  • These pigments are water-soluble and are found in the vacuoles of the palisade cells of leaves. 
  • These pigments colour the edges of some of the very young leaves.
  • Adaptation
  • Anthocyanins act as a “sunscreen”and protect the cells from UV rays, or blue-green light.
  • The red colour of  the leaves hide the leaves from red-colour blind herbivores. eg. aphid insects.
  • Phenols are often produced along with anthocyamins. This creater unpalatability to herbivores.
  • Anthocyanins deter or kill fungus thus protecting young leaves from fungus attack.
  • Protection of young leaves from intense light is important in tropical plants. So such plants develop differently coloured leaves (instead of green leaves when they are young.)

Tuesday, 19 March 2013

തേനീച്ചയെ വരുത്താന്‍ പൂവിന്റെ വിദ്യ!

ഇംഗ്ലണ്ടില്‍ ബ്രിസ്‌റ്റല്‍ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞന്‍ ഡാനിയല്‍ റോബര്‍ട്ടും കൂട്ടരുമാണ്‌ പൂവിന്റെ ഈ വിദ്യയെക്കുറിച്ച്‌ പഠനം നടത്തിയത്‌.

പൂക്കള്‍ നെഗറ്റീവ്‌ ചാര്‍ജുള്ള ഇലക്‌ട്രോണുകളെ വായുവില്‍നിന്ന്‌ മണ്ണിലേക്ക്‌ അയയ്‌ക്കുന്നു. വായുവില്‍ പോസിറ്റീവ്‌ ചാര്‍ജുകള്‍ നിലനില്‍ക്കുന്നു. അതിനാല്‍ വായുവില്‍ക്കൂടി പറന്നുവരുന്ന തേനീച്ചകള്‍ പോസിറ്റീവ്‌ ചാര്‍ജുള്ളവയായിത്തീരുന്നു. അവ നെഗറ്റീവ്‌ ചാര്‍ജുള്ള പൂവിലേക്ക്‌ സ്വാഭാവികമായും ആകര്‍ഷിക്കപ്പെടുന്നുവത്രേ!
ഒരുപോലെയുള്ള 30 ലോഹത്തകിടുകളെ പര്‍പ്പിള്‍ നിറം (ചുവപ്പും നീലയും കൂടിക്കലര്‍ന്ന നിറം) ഉള്ള പ്ലാസ്‌റ്റിക്‌ കൊണ്ട്‌ പൊതിഞ്ഞ്‌ അവര്‍ പരീക്ഷണം നടത്തി. അവയില്‍ പകുതി എണ്ണത്തില്‍ വയറിംഗ്‌ നടത്തി അവയുടെ ചുറ്റും ഒരു ചെറിയ വൈദ്യുത ഫീല്‍ഡ്‌ ഉണ്ടാക്കി. ഈ ഡിസ്‌ക്കുകളില്‍ ഒരു മധുരമുള്ള ലായനി വച്ചു. വയറിംഗ്‌ നടത്താത്ത ഡിസ്‌ക്കുകളില്‍ ഒരു കയ്‌പുള്ള ലായനിയും വച്ചു. പിന്നീട്‌ തേനീച്ചകളെ വിട്ടശേഷം അവയുടെ സഞ്ചാരം നിരീക്ഷിച്ചു. ഇങ്ങനെ 50 പ്രാവശ്യം ചെയ്‌തപ്പോള്‍ അവസാനമായപ്പോഴേക്കും മിക്ക തേനീച്ചകളും മധുരമുള്ള ലായനി വച്ചിടത്തേക്കു പോകുന്നതായി കാണപ്പെട്ടു. വൈദ്യുത സര്‍ക്കീട്ട്‌ ഇല്ലാതാക്കി. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ തേനീച്ചകള്‍ ലക്ഷ്യസ്‌ഥാനത്തെത്താന്‍ മുമ്പത്തേതുപോലെ വിജയിച്ചില്ല.
ഇതില്‍നിന്നും മനസിലാകുന്നത്‌ തേനീച്ചകള്‍ വൈദ്യുത ഫീല്‍ഡിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു എന്നാണല്ലോ? തേനീച്ചകള്‍ക്ക്‌ ഈ കഴിവ്‌ എങ്ങനെ കിട്ടുന്നുവെന്നത ്‌ദുരൂഹമാണ്‌. തേനീച്ചയുടെ ശരീരത്തിലെ മൃദുലമായ രോമങ്ങള്‍ വൈദ്യുതി ഫീല്‍ഡിന്റെ സാന്നിധ്യത്തില്‍ വളയുന്നുണ്ടാകാം എന്നാണ്‌ ഒരു അനുമാനം.
പിന്നീട്‌ യഥാര്‍ത്ഥ പുഷ്‌പങ്ങളിലാണ്‌ പരീക്ഷണം നടത്തിയത്‌. പെറ്റിയൂണിയ പുഷ്‌പങ്ങളുടെ ചുറ്റുമുള്ള വൈദ്യുത ഫീല്‍ഡിന്റെ ശേഷി തേനിച്ചവരുന്നതിനു മുമ്പും പിമ്പുമുള്ളത്‌ അവര്‍ അളന്നു. തേനീച്ച സമീപിക്കുമ്പോള്‍ പൂക്കളുടെ ചാര്‍ജ്‌ അല്‌പം വര്‍ദ്ധിക്കുന്നതായി കാണപ്പെട്ടു. ചാര്‍ജിലുള്ള ഈ വര്‍ദ്ധനവ്‌ തേനീച്ച പോയതിനുശേഷം അല്‌പനേരത്തേക്കുകൂടി നിലനില്‍ക്കുന്നതായും കാണപ്പെട്ടു.

കൂടുതല്‍ ബയോളജി വാര്‍ത്തകള്‍ 

Friday, 15 March 2013

കാന്‍സറിനെ തോല്‌പിക്കാന്‍ കയ്‌പ്പക്ക...!


രോഗ്യമുള്ള ഒരുകോശത്തില്‍ കടക്കുന്ന കാന്‍സര്‍ വൈറസ്‌ ഉടന്‍ തന്നെ ആ കോശത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ വൈറസ്‌ അതിനാവശ്യമായ സാഹചര്യങ്ങള്‍ കോശത്തിനുള്ളില്‍ ഉണ്ടാക്കുന്നു. കോശത്തിന്‌ ഊര്‍ജം ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയാല്‍ കോശം നശിക്കുകയും ഒപ്പം വൈറസിന്റെ പ്രവര്‍ത്തനം തടയപ്പെടുകയും ചെയ്യും.

കയ്‌പ്പക്ക അഥവാ പാവയ്‌ക്ക പിഴിഞ്ഞുണ്ടാക്കുന്ന നീരിന്‌ കോശത്തിന്റെ ഗ്ലൂക്കോസ്‌ വിനിയോഗ പ്രക്രിയയില്‍ ഇടപെട്ട്‌ അതിനെ തടസ്സപ്പെടുത്താന്‍ കഴിയും. ഇങ്ങനെ ഊര്‍ജം ലഭിക്കാത്ത കാന്‍സര്‍ കോശങ്ങള്‍ നശിക്കാനിടയാകുന്നു.
ആഗ്നേയഗ്രന്ഥിയുടെ കാന്‍സര്‍ ബാധിച്ച എലികള്‍ക്ക്‌ പാവയ്‌ക്കാനീര്‌ കൊടുത്ത്‌ ശാസ്‌ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തി. ഇവയില്‍ കാന്‍സര്‍ ബാധ വര്‍ധിക്കുന്നതിനുള്ള സാധ്യത സാധാരണ എലികളിലേതിനേക്കാള്‍ 60 ശതമാനം കുറവുള്ളതായാണ്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌.


Bitter gourd and cancer of the pancreas
A virus that enters a healthy live cell takes control of the metabolism of the cell and begins cellular activities to its own advantage.  This process can be blocked, if the cell is prevented from producing energy, which will disable virus to thrive in the cell. 
Bitter gourd juice can interfere with the glucose metabolism in the cell.  This will starve the cell of energy and kill the affected pancreatic cancer cells.  
Mouse models of pancreatic cancer were fed with bitter gourd juice.  They were 60% less likely to develop the disease than other mice that were not given the juice. 

Wednesday, 13 March 2013

ചൊവ്വയില്‍ ജീവന്‍ നിലനിന്നതിന് ഒരു പുതിയ തെളിവ് കൂടി ലഭിച്ചു

ചൊവ്വാഗ്രഹത്തില്‍ പ്രാചീനകാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ   റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി നടത്തിയ ശിലാപരിശോധനയിലാണ് പുതിയ തെളിവ് കിട്ടിയത്.
ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തിലെ ഒരു പാറ തുറന്ന് പൊടി ശേഖരിച്ചു ആ പാറപ്പൊടി പരിശോധിച്ചപ്പോള്‍, അതില്‍ കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമുള്ളതായി കണ്ടു. ഇത് വളരെ നിര്‍ണായകമായി ഗവേഷകര്‍ കരുതുന്നു. 
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചില പ്രദേശങ്ങളിലെങ്കിലും ജീവന് അനുകൂലമായി സാഹചര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമെന്ന് നാസ ഗവേഷകര്‍ പറയുന്നു. 
ഒരുകാലത്ത് ജലം അവിടെ ഉണ്ടായിരുന്നതിന്റെ വ്യക്തമായ സൂചനയാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യം. തീര്‍ച്ചയായും ഇതു ജീവന് അനുകൂലമായ സാഹചര്യമാണ് .


Life on Mars... New evidences...
A new proof of life that existed on Mars, though minute in form, has been discovered. It was uncovered by NASA’s Curiosity Rover exploring the Martian rocks. The examination of powder drilled from a Martian rock revealed that it contained water-bearing minerals like clay. Scientists consider this as a decisive discovery. According to the researchers, the presence of clay minerals is a vital proof regarding the favourable conditions for life that existed at certain parts of Mars billions of years ago. The existence of past water increases the possibilities of life on that planet.

Friday, 8 March 2013

ഡോ. സലമാണ്ടര്‍ - ഐ സ്‌പെഷലിസ്‌റ്റ്‌

ലമാണ്ടര്‍ എന്ന ഉഭയജീവിക്ക്‌ അതിന്റെ കണ്ണിനുണ്ടാകുന്ന തകരാറുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുമത്രേ! ഈ കഴിവ്‌ മനുഷ്യനില്‍ പകര്‍ത്തിയാല്‍ ആധുനികശാസ്‌ത്രത്തിന്‌ നേത്രരോഗ ചികിത്സാരംഗത്ത്‌ വിപ്ലവം സൃഷ്‌ടിക്കാം.
അമേരിക്കയിലെ നാഷണല്‍ ഐ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (NEI), സലമാണ്ടറിന്റെ നേത്രരോഗം പരിഹരിക്കാനുള്ള ശേഷിയെ അനുകരിച്ച്‌ മനുഷ്യനില്‍ ഈ പ്രക്രിയ സാധ്യമാക്കാനുള്ള ഒരു ധീരമായ ഗവേഷണത്തിന്‌ ആരംഭം കുറിച്ചിരിക്കുന്നു.
വിജയം കണ്ടാല്‍ മനവരാശിക്കാകെ ഒരു വരദാനമാകാവുന്ന ഗവേഷണമായിരിക്കും ഇത്‌. സലമാണ്ടറിന്റെ കണ്ണിന്റെ ഭാഗങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ സയം പരിഹരിക്കാന്‍ കഴിയും. ഇങ്ങനെ ഒരു സംവിധാനം മനുഷ്യനേത്രങ്ങളിലും സുഷുപ്‌താവസ്ഥയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ കരുതുന്നു. ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഈ കഴിവിനെ ഒന്നു തൊട്ടുണര്‍ത്തിയാല്‍ നേത്രരോഗ ചികിത്സാരംഗത്ത്‌ അത്‌ വിപ്ലവംതന്നെ സൃഷ്‌ടിക്കുമെന്നുറപ്പാണ്‌. എന്തൊക്കെയായിരിക്കും ആ സാധ്യതകള്‍...?

  • കണ്ണിന്റെ പ്രായമാകല്‍ പ്രക്രിയയെ പിന്നോട്ടാക്കി ഗ്ലോക്കോമ, റെറ്റിനക്കുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയവ പരമാവധി താമസിപ്പിക്കാം. 
  • വിത്തുകോശങ്ങളുപയോഗിച്ച്‌ റെറ്റിനയെ പുതുതായി പ്രോഗ്രാം ചെയ്‌ത്‌ ഒരു റെഡിമെയ്‌ഡ്‌ ടിഷ്യൂ ഗ്രാഫ്‌റ്റിന്റെ ഫലം ഉളവാക്കാം.
  • ഓപ്‌റ്റോ ഇലക്‌ട്രോണിക്‌സ്‌ ഉത്തേജനം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കണ്ണിലെ നാഡീകോശങ്ങള്‍ക്ക്‌ പ്രകാശത്തോട്‌ പ്രതികരിക്കാനുള്ള ശേഷി നല്‍കാം.
  • നേത്രനാഡിയിലെ ആക്‌സോണുകളെ പുനരുജ്ജീവിപ്പിച്ച്‌ ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാം.
  • ചില പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രകാശകിരണങ്ങള്‍ പതിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഫോട്ടോസ്വിച്ച്‌ തന്മാത്രകളുടെ സഹായത്താല്‍ അന്ധതയില്‍നിന്ന്‌ മോചനം നേടാം.

ധീരമായ കാല്‍വയ്‌പുകള്‍ നടത്താനാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിത്തീരുമെന്ന്‌ നമുക്കാശിക്കാം


Dr. Salmander - Eye specialist 

The Salmander, an amphibian, is able to completely repair its eye parts by itself! What a revolution will it be if this ability is transferred into humans! A leap it will be in ophthalmology.
The National Eye Institute (NEI) in America has started a daring research aiming at achieving this capability. Being successful in this attempt means a far-reaching and global achievemnt for humanity.
The Salmander can repair its eye parts by itself. Isn’t such a mechanism lying dormant in humans? Can’t we release the inner Salmander in us? These are tough questions. But modernscience may be able to awaken this ability and enable us to perform such self-repair methods!
What can be the distinct possibilities if scientists can attain success in this effort?
We can turn back the ageing clock in the eye so that diseases like glucoma and other retinal disorders can be delayed by ten or twenty or thirty years.
We can reprogramme the retina using stem cells and similar molecular toolboxes to develop a tissue graft to repair the eye. 
We can restore vision by opto-electronic stimulation by making the nerve cells in the eye sensitive to light so that images captured by a camera can be converted to nerve signals that are sent to the brain.
Axons from the optic nerve can be regenerated so that vision loss due to glaucoma and other disorders can be corrected and vision restored.
We can also reverse blindness of the retina by using photo-switch molecules which become active when light of certain wave lengths hits them.
Scientists are now ready to take steps in this brave venture. Let’s wish them success.

Top News

Labour India