ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തുടര്‍ച്ചയായി നാലാം തവണയും അമേരി ക്കയിലെ ഹാര്‍വാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ 150 രാജ്യങ്ങളില്‍നിന്നുള്ള യൂണി വേഴ്‌സിറ്റികളെ ഉള്‍പ്പെടുത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ നടത്തിയ ആഗോള റാങ്കിംഗിലാണ് ഹാര്‍വാര്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി മികവ് കാട്ടിയത്. അമേരിക്ക യിലെതന്നെ പ്രശസ്തങ്ങളായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (MIT), സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ലോകപ്രസിദ്ധങ്ങളായ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ലണ്ടനിലെ ഈ സര്‍വകലാശാലകളായിരുന്നു ദീര്‍ഘകാലം ലോകത്തിന്റെ നെറുകയില്‍ വിരാജിച്ചിരുന്നത്. ബ്രിട്ടണില്‍നിന്നുള്ള 10 സര്‍വകലാശാലകള്‍ മാത്രമാണ് ആദ്യ നൂറിലുള്ളതെന്നതും ശ്രദ്ധേയമായി.
ചൈനയില്‍നിന്നുള്ള രണ്ട് സര്‍വകലാശാലകള്‍ ആദ്യ നൂറില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഒരൊറ്റ സര്‍വകലാശാലപോലും ഇതിനടുത്തുപോലും എത്തിയില്ല. പഞ്ചാബ് സര്‍വ കലാശാലയും ഡല്‍ഹി, ഖരഗ്പൂര്‍, റൂര്‍ക്കി ഐഐറ്റികളും 200നും 400നും ഇടയില്‍ സ്ഥാനം കണ്ടെത്തിയെന്ന് മാത്രം ആശ്വസിക്കാം.
ഹാര്‍വാര്‍ഡ്, ആദ്യ ഉന്നതവിദ്യാകേന്ദ്രം
1636ല്‍ സ്ഥാപിതമായ ഹാര്‍വാര്‍ഡ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഉന്നത വിദ്യാകേന്ദ്രമാണ്. ജോണ്‍ ഹാര്‍വാര്‍ഡ് എന്ന ഇംഗ്ലീവുകാരനായ പാസ്റ്ററിന്റെ പേരാണ് ഈ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിരിക്കുന്നത്.