നൂറ്റാണ്ടിന്റെ പഴക്കവും പെരുമയുമുള്ള, അമേരിക്കയിലെ ബര്‍ക്ക്‌ലിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തെയാകെ അമ്പരപ്പിച്ച നേട്ടവുമായി ഇതാ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി! കൊല്‍ക്കത്തയില്‍ ജനിച്ച രിതങ്കര്‍ ദാസ് എന്ന പതിനെട്ടുവയസ്സുകാരനാണ് ഏവര്‍ക്കും അത്ഭുതമായി മാറിയിരിക്കുന്നത്.
പാഠ്യ പാഠ്യേതരരംഗത്തെ മികവിനുള്ള മെഡല്‍ നേടുന്ന യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി എന്ന അസുലഭ നേട്ടമാണ് രിതങ്കര്‍ കൊയ്തിരിക്കുന്നത്.
1871ല്‍ ഏര്‍പ്പെടുത്തപ്പെട്ട ഈ മെഡല്‍ എല്ലാ വര്‍ഷവും അന്യാദൃശ മികവ് കാട്ടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കിവരികയാണ്. രിതങ്കറാകട്ടെ ബയോ എന്‍ജിനീയറിംഗ് ബിരുദ പരീക്ഷയ്ക്ക് എട്ട് A+ കളോടെ 200 ക്രെഡിറ്റ് പേയിന്റും 3.99 ഗ്രേഡ് പോയിന്റ് ആവറേജും നേടിയാണ് മെഡലിന് അര്‍ഹനായത്. വെറും പതിനെട്ട് വയസ്സില്‍ ഇതൊരു റെക്കോഡാണ്.
രിതങ്കറിന്റെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാകാന്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ മുന്‍കാല വിദ്യാര്‍ത്ഥികളുടെ ലിസ്റ്റിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാവും. ഇന്റല്‍ സ്ഥാപകന്‍ ഗോര്‍ഡന്‍ മൂര്‍, മൗസ് കണ്ടുപിടിച്ച ഡഗ് ഏംഗല്‍ബര്‍ട്ട് തുടങ്ങി നിരവധി നോബല്‍ ജേതാക്കള്‍ വരെയുണ്ടിതില്‍. ഇന്ത്യയില്‍നിന്ന് ജയപ്രകാശ് നാരായന്‍, പൃഥിരാജ് ചൗഹാന്‍, പാക്കിസ്ഥാനില്‍നിന്ന് സുള്‍ഫിക്കര്‍ അലി ഭൂട്ടോ തുടങ്ങിയവരും ഈ ലിസ്റ്റില്‍ വരും. ഇവരുള്‍പ്പെടെ ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമാണ് കൊച്ചു രിതങ്കര്‍ ഈ ചെറുപ്രായത്തില്‍ നേടിയതെന്നര്‍ത്ഥം!
രിതങ്കറുമായുള്ള അഭിമുഖം ശ്രദ്ധക്കൂ...
ബിരുദപഠനത്തിനുള്ള പ്രായമാകും മുന്‍പുതന്നെ ബിരുദം സ്ത്യുത്യര്‍ഹമാംവിധം നേടിക്കഴിഞ്ഞ ഈ മിടുമിടുക്കന്‍ ഇനി ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദത്തിന് വിഖ്യാതമായ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിക്കഴിഞ്ഞു. മാത്രമല്ല, മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റിനും ഈ ബുദ്ധിശാലിക്ക് പ്രവേശനം തരപ്പെട്ടുകഴിഞ്ഞു.