BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 20 September 2013

ഹു യി ഫാന്‍ ലോക വനിതാ ചെസ്‌ ചാംപ്യന്‍

ചൈനക്കാരിയായ ഹു യി ഫാന്‍ പുതിയ ലോക വനിതാ ചെസ്‌ ചാംപ്യന്‍. നിലവിലുള്ള ചാംപ്യന്‍ ഉക്രൈന്റെ അന്ന ഉഷനീനയെ തോല്‌പിച്ചാണ്‌ ഹു യി ഫാന്‍ കിരീടം കരസ്ഥമാക്കിയത്‌.
നിലവിലെ ചാംപ്യന്‍ അന്ന ഉഷനീനയെ തീര്‍ത്തും നിഷ്‌പ്രഭമാക്കുന്ന നിലവാരമാണ്‌ ഫൈനല്‍ റൗണ്ട്‌ പോരാട്ടങ്ങളില്‍ ഹു യി ഫാന്‍ പുറത്തെടുത്തത്‌. ഫിഡെ ചാംപ്യന്‍ഷിപ്‌ നിയമമനുസരിച്ച്‌ പത്ത്‌ മത്സരങ്ങളടങ്ങുന്ന റൗണ്ടില്‍ ആദ്യം അഞ്ചര പോയിന്റ്‌ നേടുന്നയാള്‍ വിജയിയാകും. എന്നാല്‍ ഏഴാമത്തെ മത്സരമായപ്പോഴേക്കും ഹു ബഹുദൂരം മുന്നിലെത്തി വിജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. ഇതില്‍ നാലെണ്ണത്തില്‍ ഹു വിജയം കണ്ടപ്പോള്‍ എതിരാളിക്ക്‌ ഒന്നുപോലും വിജയിക്കാനായില്ല. മൂന്ന്‌ കളികള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. അങ്ങനെ പോയിന്റ്‌നില 5.5 - 1.5. ഈ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയുമായി ഹു.
ഗ്രാന്‍ഡ്‌മാസ്‌റ്റര്‍ നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ്‌ താരവും ഹു തന്നെ. ഇപ്പോള്‍ വനിതാ താരങ്ങളില്‍ ലോക റാങ്കിംഗില്‍ മൂന്നാമതാണ്‌ ഹു യി ഫാന്‍.
ചൈനയിലെ ജിയാന്‍സു പ്രവിശ്യയിലെ ഷിന്‍ഹുവയില്‍ 1994 ഫെബ്രുവരി 27നാണ്‌ ഹു യി ഫാന്‍ ജനിച്ചത്‌. 

മേഘാലയ ഹൈക്കോടതിക്ക് ചീഫ് ജസ്റ്റീസ്.

മേഘാലയ ഹൈക്കോടതി മന്ദിരം
രാജ്യത്തെ ഏറ്റവും പുതിയ ഹൈക്കോടതിയായ മേഘാലയ ഹൈക്കോടതിക്ക് ചീഫ് ജസ്റ്റീസ്. ഇവിടത്തെ ആദ്യ ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് പ്രഫുല്ലചന്ദ്ര പന്ത് നിയമിതനായി. നിലവില്‍ ഉത്തരഖണ്ഡ് ഹൈക്കോടതി ജഡ്ജിയാണിദ്ദേഹം.
2013 മാര്‍ച്ച് 25നായിരുന്നു മേഘാലയ ഹൈക്കോടതി രൂപീകൃതമായത്.


Thursday, 19 September 2013

ബുക്കര്‍ 'ആഗോളവല്‍ക്ക'രിച്ചു...!


രാജ്യാന്തരപ്രശസ്തമായ ബുക്കര്‍ സാഹിത്യസമ്മാനം ഇനിമുതല്‍ ആഗോളസമ്മാനമാകുന്നു. ഇതുവരെ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, കോമല്‍വെല്‍ത്ത് രാഷ്ട്രങ്ങള്‍ എന്നിവടങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായിരുന്നു ബുക്കര്‍ സമ്മാനിച്ചിരുന്നത്. 2014 മുതല്‍ ഈ നിയമം മാറുകയാണ്. ബുക്കര്‍ സമ്മാനത്തിനപേക്ഷിക്കാന്‍ ഇനി പൗരത്വപ്രശ്‌നങ്ങളൊന്നുമില്ല.
അരക്കോടിയോളം സമ്മാനത്തുകയുള്ള ബുക്കര്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്‌ക്കാരമായാണ് കരുതുന്നത്. അമേരിക്കയില്‍ നിന്നടക്കമുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ മാറ്റുരക്കാനെത്തുന്നതോടെ ബുക്കര്‍ സമ്മാനത്തിന് ഇനി മത്സരമേറും.

വെളിയം ഭാര്‍ഗവന്‍ ഓര്‍മ്മയായി

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.


വെളിയം ഭാര്‍ഗവന്‍ പ്രധാന വിവരങ്ങള്‍


  • 1928ല്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കു സമീപം വെളിയം എന്ന ഗ്രാമത്തില്‍ ജനിച്ചു.
  • സംസ്‌കൃതത്തില്‍ ബിരുദം.
  • കൊല്ലം എസ് എന്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ രാഷ്ട്രീയ പ്രവേശം.
  • 1957 ലെ പ്രഥമ നിയമസഭയില്‍ അംഗമായി.
  • 1960ലും നിയമസഭാംഗമായി.
  • 1998 മുതല്‍ നാല് തവണയായി 12 തവണ സിപിഐ സെക്രട്ടറിയായി.
  • 2010 നവംബറില്‍ സെക്രട്ടറി പദവി ഒഴിഞ്ഞു.

Wednesday, 18 September 2013

റോളറില്‍ കയറി ഗിന്നസിലേക്ക്...

വയസ്സ് വെറും പന്ത്രണ്ട്... പഠനം ഏഴാം ക്ലാസില്‍... എങ്കിലെന്താ, ആരും കൊതിക്കുന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു ഈ കൊച്ചു മിടുക്കന്‍. ഈ പ്രായത്തില്‍ ഈ പയ്യന്‍ എന്തു ചെയ്തിട്ടാണെന്നല്ലേ...?


ഗിന്നസ് ബുക്കിന്റെ ഉയരത്തേക്കാള്‍ കുറഞ്ഞ ഉയരത്തില്‍ സ്ഥാപിച്ച ഇരുമ്പു ബാറിനടിയിലൂടെ റോളര്‍ സ്‌കേറ്റിംഗ് നടത്തിയതിനാണ് കര്‍ണാടകയിലെ ബല്‍ഗാമില്‍നിന്നുള്ള രോഹന്‍ കൊക്കേന്‍ എന്ന ഈ അത്ഭുതബാലന്‍ ലോകറെക്കോഡ് നേടിയത്. 25 സെന്റീമീറ്റര്‍ മാത്രം ഉയരത്തിലായിരുന്നു ഇരുമ്പു ബാര്‍ സ്ഥാപിച്ചിരുന്നത്. ഇതിനടിയിലൂടെ റോളറില്‍ നൂഴ്ന്ന് നീങ്ങിയാണ് രോഹന്‍ ഏറ്റവും പ്രായം കുറഞ്ഞ ലിംബോ സ്‌കേറ്റര്‍ എന്ന റെക്കോഡ് നേടിയത്.
തന്റെ എട്ടാം വയസ്സില്‍ റോളര്‍ സ്‌കേറ്റിംഗ് പരിശീലിച്ചു തുടങ്ങിയ രോഹന്‍ ശരീരം ഏറെ വഴങ്ങേണ്ട ഇനമായ ലിംബോ സ്‌കേറ്റിംഗില്‍ നന്നേ ചെറുപ്പത്തിലേ പരീക്ഷണങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. പിതാവ് അജിത് കൊക്കേനും മാതാവ് അനുപമയ്ക്കുമൊപ്പം താമസിക്കുന്ന രോഹന്‍ ബല്‍ഗാമിലെ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലാണ് പഠിക്കുന്നത്.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലെ മറ്റ് പുതിയ അതിഥികള്‍.

ജ്യോതി ആംഗെ
നാഗ്പൂര്‍ സ്വദേശിനിയായ ജ്യോതി ആംഗെയാണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത. ഉയരം വെറും 62.8 സെ.മീ. (2 അടി 0.6 ഇഞ്ച്).


ഫാബിയോ റിഗിയാനി
5.10 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയതും ഓടിച്ചുകൊണ്ടുപോകാവുന്നതുമായ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിച്ചാണ് റിഗിയാനി ഗിന്നസ് റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചത്. മോട്ടോര്‍ സൈക്കിള്‍ നില്‍ക്കുന്ന തറനിരപ്പില്‍നിന്നും ഹാന്‍ഡില്‍ ബാറിന്റെ മുകളറ്റം വരെ 5.10 മീറ്റര്‍ ഉയരമുണ്ട്. അതായത് 16 അടി 8.78 ഇഞ്ച്. സാധാരണ നാം കാണുന്ന മോട്ടോര്‍ സൈക്കിളുകളേക്കാള്‍ ആറിരട്ടി വലിപ്പക്കൂടുതലുണ്ടിതിന്. നീളം 10.03 മീ., വീതി 2.5 മീ. എന്നിങ്ങനെയാണ്. തൂക്കം അഞ്ച് ടണ്‍! 280 കുതിരശക്തയുള്ള എന്‍ജിന്‍... പോരേ പൂരം! ഇതൊക്കെയാണെങ്കിലും ഈ മോട്ടോര്‍ സൈക്കിള്‍ വഴിയിലൂടെ ഓടിച്ചു നടക്കാം... അങ്ങനെ ഗിന്നസിലും എത്തി.

മില്ലി
ഇതൊരു നായയുടെ പേരാണ്. പ്യൂര്‍ട്ടോ റികോ എന്ന രാജ്യത്തുനിന്നാണ് വരവ്. ചിവാവാ എന്ന ഇനത്തില്‍പെട്ട ഇത് ലോകത്തിലെ ഏറ്റവും ചെറിയ  നായ എന്ന ബഹുമതിയുമായി ഗിന്നസ് ബുക്കിലിടം പിടിച്ചു. 3.8 ഇഞ്ച് (9.65 സെ. മി.) മാത്രമാണിതിന്റെ ഉയരം. മെക്‌സിക്കോയിലെ ഏറ്റവും വലിയ സംസ്ഥാനമായ ചിവാവയുടെ പേരാണ് ഈ നായ് വര്‍ഗത്തിന് നല്‍കപ്പെട്ടിരിക്കുന്നത്.

ഓസ്റ്റിന്‍ കോള്‍സണ്‍
ലേകത്തിലെ ഏറ്റവും ചെറിയ കാറിന്റെ സൃഷ്ടാവ് എന്ന നിലയില്‍ അമേരിക്കക്കാരന്‍ ഓസ്റ്റിന്‍ കോള്‍സണ്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം നേടി. 25 ഇഞ്ച് ഉയരവും നാലടി മാത്രം നീളവുമാണ് ഈ കുഞ്ഞന്‍ കാറിനുള്ളത്. ഈ കാര്‍ ഓടിക്കാനും പറ്റും!


ഹെര്‍ക്കുലീസ്
മാര്‍ജാര വംശത്തില്‍പെട്ട ലോകത്തിലെ ഏറ്റവും വലിയ ജീവി എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിലെത്തി. കടുവയുടെയും സിംഹത്തിന്റെയും സങ്കര ഇനമാണിവന്‍ (ലൈഗര്‍). പത്തടി നീളവും 418 കിലോ തൂക്കവുമുണ്ട്.


Top News

Labour India