BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label video. Show all posts
Showing posts with label video. Show all posts

Sunday, 12 May 2013

അമേരിക്കയെ വിസ്മയിപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി!

നൂറ്റാണ്ടിന്റെ പഴക്കവും പെരുമയുമുള്ള, അമേരിക്കയിലെ ബര്‍ക്ക്‌ലിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തെയാകെ അമ്പരപ്പിച്ച നേട്ടവുമായി ഇതാ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി! കൊല്‍ക്കത്തയില്‍ ജനിച്ച രിതങ്കര്‍ ദാസ് എന്ന പതിനെട്ടുവയസ്സുകാരനാണ് ഏവര്‍ക്കും അത്ഭുതമായി മാറിയിരിക്കുന്നത്.

പാഠ്യ പാഠ്യേതരരംഗത്തെ മികവിനുള്ള മെഡല്‍ നേടുന്ന യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി എന്ന അസുലഭ നേട്ടമാണ്  രിതങ്കര്‍ കൊയ്തിരിക്കുന്നത്.
1871ല്‍ ഏര്‍പ്പെടുത്തപ്പെട്ട ഈ മെഡല്‍ എല്ലാ വര്‍ഷവും അന്യാദൃശ മികവ് കാട്ടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കിവരികയാണ്. രിതങ്കറാകട്ടെ ബയോ എന്‍ജിനീയറിംഗ് ബിരുദ പരീക്ഷയ്ക്ക് എട്ട് A+ കളോടെ 200 ക്രെഡിറ്റ് പേയിന്റും 3.99 ഗ്രേഡ് പോയിന്റ് ആവറേജും നേടിയാണ് മെഡലിന് അര്‍ഹനായത്. വെറും പതിനെട്ട് വയസ്സില്‍ ഇതൊരു റെക്കോഡാണ്.
രിതങ്കറിന്റെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാകാന്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ മുന്‍കാല വിദ്യാര്‍ത്ഥികളുടെ ലിസ്റ്റിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാവും. ഇന്റല്‍ സ്ഥാപകന്‍ ഗോര്‍ഡന്‍ മൂര്‍, മൗസ് കണ്ടുപിടിച്ച ഡഗ് ഏംഗല്‍ബര്‍ട്ട് തുടങ്ങി നിരവധി നോബല്‍ ജേതാക്കള്‍ വരെയുണ്ടിതില്‍. ഇന്ത്യയില്‍നിന്ന് ജയപ്രകാശ് നാരായന്‍, പൃഥിരാജ് ചൗഹാന്‍, പാക്കിസ്ഥാനില്‍നിന്ന് സുള്‍ഫിക്കര്‍ അലി ഭൂട്ടോ തുടങ്ങിയവരും ഈ ലിസ്റ്റില്‍ വരും. ഇവരുള്‍പ്പെടെ ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമാണ് കൊച്ചു രിതങ്കര്‍ ഈ ചെറുപ്രായത്തില്‍ നേടിയതെന്നര്‍ത്ഥം!
രിതങ്കറുമായുള്ള അഭിമുഖം ശ്രദ്ധക്കൂ...



ബിരുദപഠനത്തിനുള്ള പ്രായമാകും മുന്‍പുതന്നെ ബിരുദം സ്ത്യുത്യര്‍ഹമാംവിധം നേടിക്കഴിഞ്ഞ ഈ മിടുമിടുക്കന്‍ ഇനി ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദത്തിന് വിഖ്യാതമായ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിക്കഴിഞ്ഞു. മാത്രമല്ല, മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റിനും ഈ ബുദ്ധിശാലിക്ക് പ്രവേശനം തരപ്പെട്ടുകഴിഞ്ഞു.


Tuesday, 26 March 2013

നടനവിസ്മയം സുകുമാരി അരങ്ങൊഴിഞ്ഞു

അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലചിത്രനഭസ്സിൽ തിളങ്ങിനിന്ന അഭിനയപ്രതിഭ സുകുമാരി (74) വിടവാങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1940 ഒക്ടോബര്‍ ആറിന് തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമ അമ്മയുടെയും മകളായി സുകുമാരി ജനിച്ചു. നാല് സഹോദരിമാരും ഒരു സഹോദരനുമടങ്ങിയ കുടുംബം. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത- പദ്മിനി- രാഗിണിമാരുടെ കുടുംബത്തില്‍പ്പിറന്ന സുകുമാരിക്ക് അഭിനയം പാരമ്പര്യസിദ്ധിയായിരുന്നു. ഏഴാംവയസ്സിൽ  മദ്രാസിലെത്തിയ സുകുമാരി കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തകലകള്‍ വശമാക്കി. നൃത്തത്തിലുള്ള മികവ് 1951-ല്‍ നീലകണ്ഠന്‍ സംവിധാനം ചെയ്ത 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിൽ അവസരം  ഒരുക്കി. ലളിത, പദ്മിനി, രാഗിണിമാര്‍ക്കൊപ്പം ഒട്ടേറെ തമിഴ്‌നാടകങ്ങളിലും സുകുമാരി അഭിനയിച്ചു.
സുകുമാരി : ഒരു പഴയകാല ചിത്രം 
നായികയും ഉപനായികയും ചേച്ചിയും അമ്മയും മുത്തശ്ശിയുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ സുകുമാരിക്ക്  സിനിമ ജീവവായുതന്നെയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിലായി 2500-ഓളം സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒപ്പം സുകുമാരി അഭിനയിച്ചിട്ടു ണ്ട്.

ഒട്ടേറെ പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി. 2003-ല്‍ പദ്മശ്രി, 1991-ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം മുതലായവ ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് നാലു തവണ അര്‍ഹയായി. 2011-ല്‍ ദേശീയപുരസ്‌കാവും തേടിയെത്തി.
അന്തരിച്ച ചലച്ചിത്രസംവിധായകന്‍ എ. ഭീംസിങ്ങാണ് ഭര്‍ത്താവ്. ചെന്നൈ മെഡിക്കല്‍കോളേജിലെ ഡോ. സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ഡിസൈനറാണ്.

Top News

Labour India