BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 23 March 2013

നൈജീരിയന്‍ നോവലിസ്റ്റ് ചിനുവ ആച്ചെബി അന്തരിച്ചു

ആഫ്രിക്കന്‍ സാഹിത്യത്തിലെ ഇതിഹാസപുരുഷനായിരുന്ന നൈജീരിയന്‍ എഴുത്തുകാരന്‍ ചിനുവെ ആച്ചെബി അന്തരിച്ചു. 82 വയസ്സായിരുന്നു. 'ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ്' എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
ഒരു കാറപകടത്തില്‍ പരിക്കേറ്റ് ശരീരത്തിന്റെ പാതി തളര്‍ച്ചയിലായ ഇദ്ദേഹം 1990 മുതല്‍ അമേരിക്കയിലായിരുന്നു താമസം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ഉള്‍പ്പെടെ നിരവധി സാഹിത്യപുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2009 മുതല്‍ മരണം വരെ അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.
1930 നവംബര്‍ 16ന് നൈജീരിയയിലെ പ്രബല ഗോത്രവിഭാഗമായ ഇഗ്‌ബോ വംശത്തില്‍ ജനിച്ചു. അനംബ്ര സംസ്ഥാനത്തെ ഒഗിദി എന്ന ഗ്രാമത്തിലായിരുന്നു ജനനം. പാരമ്പര്യമായി കഥപറച്ചിലുകാരായ ഇഗ്‌ബോകളുടെ കഥകളോടുള്ള ജനിതകാഭിമുഖ്യം ഇദ്ദേഹം ഒരു നോവലിസ്റ്റായതിന്റെ പിന്നിലെ പ്രേരകമായി വര്‍ത്തിച്ചിട്ടുണ്ടാവാം.
1958ല്‍ പ്രസിദ്ധീകൃതമായ 'തിംഗ്‌സ് ഫാള്‍ എപാര്‍ട്ട്' ആണ് പ്രഥമനോവല്‍. സാമ്രാജ്യത്വം ആഫ്രിക്കയില്‍ ഉണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് പറഞ്ഞ ഈ നോവല്‍ ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞത്രേ! 'നോ ലോംഗര്‍ അറ്റ് ഈസ്' (1960), 'ആരോ ഓഫ് ഗോഡ്' (1964), 'എ മാന്‍ ഓഫ് ദി പീപ്പിള്‍' (1966), 'ആന്റ്ഹില്‍സ് ഓഫ് സാവന്ന' (1987) എന്നിവയാണ് മറ്റു പ്രസിദ്ധ നോവലുകള്‍. ഇദ്ദേഹം മുഖ്യമായും ഇംഗ്ലീഷിലാണ് രചനകള്‍ നടത്തിയിരുന്നത്.

ചിനുവെ ആച്ചെബി - ഇന്റര്‍വ്യൂ (നാഷണല്‍ ജോഗ്രഫിക്)




Nigerian Novelist Chinua Achebe Died
Famous Nigerian novelist, Chinua Achebe, who was a legendary figure in the African lieterature, died at the age of 82. Achebe is popularly known as the ‘father of modern African literature’.
He had been living in the US since 1990, following injuries from a car crash which had left him partially paralysed. He has bagged many international acclaims including the prestigious Man Booker International Prize. He served as a professor at Brown University in the United States from 2009 until his death.
Chinua Achebe was born in the Igbo village of Ogidi on November 16, 1930. The Igbo people are one of the largest and most influential ethnic groups in Nigeria. Storytelling was a mainstay of the Igbo tradition and an integral part of the community. This genetic aptitude towards stories may influenced Achebe in becoming a novelist.
‘Things Fall Apart’, published in 1950, was his first novel. His later novels include ‘No Longer at Ease’ (1960), ‘Arrow of God’ (1964), ‘A Man of the People’ (1966), and ‘Anthills of the Savannah’ (1987). Achebe wrote his novels in English.

Thursday, 21 March 2013

ബംഗ്ലാദേശ്‌ പ്രസിഡന്റ്‌ സില്ലൂര്‍ റഹ്‌മാന്‍ അന്തരിച്ചു

ബംഗ്ലാദേശിന്റെ പ്രസിഡന്റ്‌ സില്ലൂര്‍ റഹ്‌മാന്‍ സിംഗപ്പൂരില്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ശ്വാസകോശവും കിഡ്‌നിയും സംബന്ധിച്ച അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ച്‌ 10 മുതല്‍ ഇദ്ദേഹത്തെ സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബംഗ്ലദേശിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ രാഷ്‌ട്രീയ കലാപങ്ങള്‍ നിരവധി പേരുടെ ജീവനെടുത്ത സമയത്താണ്‌ പ്രസിഡന്റിന്റെ മരണം.
ഭരണകക്ഷിയായ അവാമി ലീഗിന്റെ മുന്‍ ഉപാധ്യക്ഷനായിരുന്നു ഇദ്ദേഹം. ഒരഭിഭാഷകനായിരുന്ന ഇദ്ദേഹം 1973ലാണ്‌ ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്‌. ബംഗാളി ഔദ്യോഗിക ഭാഷയാക്കുവാന്‍ ലക്ഷ്യമിട്ട്‌ 1952 ല്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ അന്ന്‌ വിദ്യാര്‍ത്ഥിനോതാവായിരുന്ന റഹ്‌മാന്‍ ശ്രദ്ധേയ പങ്കു വഹിച്ചു. 1971ല്‍ അന്നത്തെ സര്‍ക്കാര്‍ ഇദ്ദേഹത്തിന്‌ 20 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്‌തു. 1975ല്‍ ഷെയ്‌ക്ക്‌ മുജിബുര്‍ റഹ്‌മാന്റെ വധത്തിനെത്തുടര്‍ന്ന്‌ അധികാരം കൈയടക്കിയിരുന്ന സൈനിക നേതൃത്വം ഇദ്ദേഹത്തെ നാലു വര്‍ഷത്തോളം ഇരുമ്പഴികള്‍ക്കുള്ളിലാക്കി. 1986ല്‍ മൂന്നാമതും സില്ലൂര്‍ റഹ്‌മാന്‍ തടവിലാക്കപ്പെട്ടു. 2007ല്‍ സൈനിക പിന്തുണയോടെ അന്നത്തെ ഭരണകൂടം ഷെയ്‌ക്ക്‌ ഹസീനയെ അറസ്‌റ്റ്‌ ചെയ്‌തകാലയളവില്‍ അവാമി പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്തിയത്‌ സില്ലൂര്‍ റഹ്‌മാനായിരുന്നു. 2009, ഫെബ്രുവരി 12ന്‌ ബംഗ്ലാദേശിന്റെ 19-ാമത്‌ പ്രസിഡന്റായി ഇദ്ദേഹം സ്ഥാനമേറ്റു.
ഇദ്ദേഹത്തിന്റെ ഭാര്യ ഐവി റഹ്‌മാന്‍ അവാമി പാര്‍ട്ടിയുടെ ഒരു റാലിക്കിടെ ഉണ്ടായ ഗ്രനേഡ്‌ ആക്രമണത്തിനെത്തുടര്‍ന്ന്‌ മാരകമായി പരിക്കേല്‍ക്കുകയും താമസിയാതെ 2004 ആഗസ്‌റ്റില്‍ മരണമടയുകയും ചെയ്‌തിരുന്നു.

Bangladesh President Zillur Rahman Passed away


Bangladesh President Zillur Rahman, died in a Singapore hospital. He was 84. Rahman, who was suffering from kidney and respiratory problems, was taken to Singapore's Mount Elizabeth Hospital  on March 10 after his conditions worsened. The president's death comes amid some of the worst political violence in Bangladesh, which has seen at least 86 people killed since January 21. 
He was a lawyer by profession and one of the longest serving lawmakers of the country who first joined parliament in 1973. He played an active role in the Language Movement in 1952 for the establishment of Bengali as a state language as a student leader and political organiser . Authorities in what was then East Pakistan sentenced him to twenty years of imprisonment in absentia during the 1971 war and confiscated all his properties. After the assassination of Sheikh Mujibur Rahman and his family in 1975, he was also put behind bars for four years by the military government. A third period of detention happened in 1986.
He played a key role in keeping the party united after Hasina was arrested by a military-backed government in 2007. Zillur Rahman took the oath as the 19th President on February 12, 2009.
Zillur Rahman's wife Ivy Rahman, died in August 2004 after she was critically injured in a grenade attack on an Awami League party rally. 

Wednesday, 20 March 2013

കേരളത്തില്‍ 12 പുതിയ താലൂക്കുകള്‍


സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ അനുവദിച്ചു. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ഇരിട്ടി, കോന്നി, കാട്ടാക്കട, വര്‍ക്കല, ചാലക്കുടി, ഇടുക്കി, പത്തനാപുരം എന്നിവയാണ് പുതിയതായി അനുവദിച്ച താലൂക്കുകള്‍. ആദ്യം പതിനൊന്നു താലൂക്കുകളുടെ പേര് പ്രഖ്യാപിച്ച ശേഷം പിന്നീടു പത്തനാപുരം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പത്തനാപുരം താലൂക്ക് ഇപ്പോള്‍ത്തന്നെ ഉണ്ടെങ്കിലും ആസ്ഥാനം പുനലൂരാണ്. ഇനി മുതല്‍ പുനലൂര്‍ ആസ്ഥാനമായുള്ളത് പുനലൂര്‍ താലൂക്കായിരിക്കും. ഇവയുടെ കാര്യങ്ങള്‍ക്കായി 33 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ താലൂക്കുകള്‍ ജില്ല തിരിച്ച്‌ 
  • Thiruvananthapuram District:1. Neyyattinkara, 2. Kattakkada, 3. Thiruvananthapuram, 4. Nedumangadu, 5. Chirayinkeezhu (HO: Attingal), 6. Varkala.
  • Kollam District:1. Kollam, 2.Kottarakkara,3. Karunagappally, 4.Kunnathoor (HO: Sasthamcotta), 5.Punalur, 6,Pathanapuram.
  • Pathanamthitta District:1.Adoor, 2. Konni,3. Kozhencherry (HO: Pathanamthitta), 4.Ranni, 5.Mallappally, 6.Thiruvalla.
  • Alappuzha District.:1.Cherthala, 2.Kuttanad {HO: Mankombu}, 3.Karthikappally (HO: Haripad),4.Mavelikkara,5.Chenganoor,6.Ambalappuzha (HO: Alappuzha)
  • Kottayam District.:1.Kottayam, 2.Changanasserry, 3.Vaikkom, 4.Meenachil (HO: Palai), 5.Kanjirappally.
  • Idukki District.:1.Peerimedu, 2.Udumpanchola (HO: Nedumkandam), 3.Idukki, 4.Thodupuzha,5. Devikulam.
  • Ernakulam District.:1.Aluva, 2.Kothamangalam, 3.Kunnathunadu (HO: Perumbavoor), 4.North Paravur, 5.Kochi (HO: Fort Kochi), 6.Kanayannur (HO: Eranakulam), 7.Muvattupuzha.
  • Thrissur District.:1.Thrissur, 2.Chalakudy, 3.Mukundapuram (HO: Irinjalakuda), 4.Chavakkad, 5.Kodungallur, 6.Thalappilli (HO: Wadakkancheri)
  • Palakkad District.:1.Palakkad, 2.Chittur,3.Alathoor, 4.Mannarkkad, 5.Ottappalam, 6.Pattambi.
  • Malappuram District.:1.Nilambur, 2.Eranad (HO: Manjeri), 3.Perinthalmanna, 4.Tirur, 5.Ponnani,   6.Thiroorangadi, 7.Kondotty.
  • Kozhikode District.:1.Kozhikode, 2.Koyilandi, 3.Vadakara, 4.Thamarassery.
  • Wayanad District.;1.Vythiri (HO: Kalpetta), 2.Sulthan Bathery, 3.Mananthavady.
  • Kannur District.;1.Kannur, 2.Thalassery, 3.Thalipparamba, 4.Iritty.
  • Kasaragod District.:1.Kasaragod, 2.Hosdurg, 3.Manjeshwar, 4.Vellarikundu.

സ്‌കൂളുകള്‍ക്ക് മികവിന് അവാര്‍ഡ്‌



ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ മികച്ച സ്‌കൂളുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് പ്രത്യേകം തുക വകയിരുത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ച് മികച്ച എല്‍പി സ്‌കൂളിന് അഞ്ചു ലക്ഷം രൂപ, യുപി സ്‌കൂളിന് ഏഴര ലക്ഷം രൂപ, ഹൈസ്‌കൂളിന് പത്ത് ലക്ഷം രൂപ, ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പതിനഞ്ച് ലക്ഷം രൂപ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് ഇരുപത്തഞ്ച് ലക്ഷം രൂപ എന്നിങ്ങനെയായിരിക്കും എക്‌സലന്‍സ് അവാര്‍ഡ് തുക നല്‍കുക.
എല്‍പി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്‌കൂളിനും സ്വകാര്യ സ്‌കൂളിനും പ്രത്യേകം അവാര്‍ഡ് ഉണ്ടാവും. സമ്മാനത്തുക അധ്യാപക രക്ഷാകര്‍തൃ സംഘടനയുടെയോ കോളജ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെയോ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ വികസനപരിപാടികള്‍ക്ക് ഉപയോഗപ്പെടുത്താം.
ഇതു കൂടാതെ എല്ലാ കോളജുകളിലും് പോളിടെക്‌നിക്കുകളിലും ഐറ്റിഐകളിലും പ്ലേസ്‌മെന്റ് സെല്ലുകള്‍ ആരംഭിക്കാന്‍ എട്ടു കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഗവേഷണത്തിനു പിന്തുണ നല്‍കാന്‍   ആറു കോടി രൂപയുടെ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tuesday, 19 March 2013

തേനീച്ചയെ വരുത്താന്‍ പൂവിന്റെ വിദ്യ!

ഇംഗ്ലണ്ടില്‍ ബ്രിസ്‌റ്റല്‍ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞന്‍ ഡാനിയല്‍ റോബര്‍ട്ടും കൂട്ടരുമാണ്‌ പൂവിന്റെ ഈ വിദ്യയെക്കുറിച്ച്‌ പഠനം നടത്തിയത്‌.

പൂക്കള്‍ നെഗറ്റീവ്‌ ചാര്‍ജുള്ള ഇലക്‌ട്രോണുകളെ വായുവില്‍നിന്ന്‌ മണ്ണിലേക്ക്‌ അയയ്‌ക്കുന്നു. വായുവില്‍ പോസിറ്റീവ്‌ ചാര്‍ജുകള്‍ നിലനില്‍ക്കുന്നു. അതിനാല്‍ വായുവില്‍ക്കൂടി പറന്നുവരുന്ന തേനീച്ചകള്‍ പോസിറ്റീവ്‌ ചാര്‍ജുള്ളവയായിത്തീരുന്നു. അവ നെഗറ്റീവ്‌ ചാര്‍ജുള്ള പൂവിലേക്ക്‌ സ്വാഭാവികമായും ആകര്‍ഷിക്കപ്പെടുന്നുവത്രേ!
ഒരുപോലെയുള്ള 30 ലോഹത്തകിടുകളെ പര്‍പ്പിള്‍ നിറം (ചുവപ്പും നീലയും കൂടിക്കലര്‍ന്ന നിറം) ഉള്ള പ്ലാസ്‌റ്റിക്‌ കൊണ്ട്‌ പൊതിഞ്ഞ്‌ അവര്‍ പരീക്ഷണം നടത്തി. അവയില്‍ പകുതി എണ്ണത്തില്‍ വയറിംഗ്‌ നടത്തി അവയുടെ ചുറ്റും ഒരു ചെറിയ വൈദ്യുത ഫീല്‍ഡ്‌ ഉണ്ടാക്കി. ഈ ഡിസ്‌ക്കുകളില്‍ ഒരു മധുരമുള്ള ലായനി വച്ചു. വയറിംഗ്‌ നടത്താത്ത ഡിസ്‌ക്കുകളില്‍ ഒരു കയ്‌പുള്ള ലായനിയും വച്ചു. പിന്നീട്‌ തേനീച്ചകളെ വിട്ടശേഷം അവയുടെ സഞ്ചാരം നിരീക്ഷിച്ചു. ഇങ്ങനെ 50 പ്രാവശ്യം ചെയ്‌തപ്പോള്‍ അവസാനമായപ്പോഴേക്കും മിക്ക തേനീച്ചകളും മധുരമുള്ള ലായനി വച്ചിടത്തേക്കു പോകുന്നതായി കാണപ്പെട്ടു. വൈദ്യുത സര്‍ക്കീട്ട്‌ ഇല്ലാതാക്കി. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ തേനീച്ചകള്‍ ലക്ഷ്യസ്‌ഥാനത്തെത്താന്‍ മുമ്പത്തേതുപോലെ വിജയിച്ചില്ല.
ഇതില്‍നിന്നും മനസിലാകുന്നത്‌ തേനീച്ചകള്‍ വൈദ്യുത ഫീല്‍ഡിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു എന്നാണല്ലോ? തേനീച്ചകള്‍ക്ക്‌ ഈ കഴിവ്‌ എങ്ങനെ കിട്ടുന്നുവെന്നത ്‌ദുരൂഹമാണ്‌. തേനീച്ചയുടെ ശരീരത്തിലെ മൃദുലമായ രോമങ്ങള്‍ വൈദ്യുതി ഫീല്‍ഡിന്റെ സാന്നിധ്യത്തില്‍ വളയുന്നുണ്ടാകാം എന്നാണ്‌ ഒരു അനുമാനം.
പിന്നീട്‌ യഥാര്‍ത്ഥ പുഷ്‌പങ്ങളിലാണ്‌ പരീക്ഷണം നടത്തിയത്‌. പെറ്റിയൂണിയ പുഷ്‌പങ്ങളുടെ ചുറ്റുമുള്ള വൈദ്യുത ഫീല്‍ഡിന്റെ ശേഷി തേനിച്ചവരുന്നതിനു മുമ്പും പിമ്പുമുള്ളത്‌ അവര്‍ അളന്നു. തേനീച്ച സമീപിക്കുമ്പോള്‍ പൂക്കളുടെ ചാര്‍ജ്‌ അല്‌പം വര്‍ദ്ധിക്കുന്നതായി കാണപ്പെട്ടു. ചാര്‍ജിലുള്ള ഈ വര്‍ദ്ധനവ്‌ തേനീച്ച പോയതിനുശേഷം അല്‌പനേരത്തേക്കുകൂടി നിലനില്‍ക്കുന്നതായും കാണപ്പെട്ടു.

കൂടുതല്‍ ബയോളജി വാര്‍ത്തകള്‍ 

ദേശീയ ചലച്ചിത്ര പുരസ്‌കാരം 2013

ഇര്‍ഫാന്‍ ഖാനും വിക്രം ഗോഖലെയും 
 2013 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  തിഗ്മാന്‍ഷു ധൂലിയ സംവിധാനം ചെയ്ത 'പാന്‍ സിങ് തോമറാ'ണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയമികവിന് ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള പുരസ്‌കാരം മറാഠി നടന്‍ വിക്രം ഗോഖലെയുമായി പങ്കുവെച്ചു. മറാഠി ചിത്രമായ 'അനുമതി'യാണ് ഗോഖലെയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
 
 ഉഷായാദവ്
 'ധാഗ്' എന്ന മറാഠി ചിത്രത്തിലെ അഭിനയമികവിന്  മറാഠി താരം ഉഷായാദവ്  മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 'ധാഗി'ന്റെ സംവിധായകന്‍ ശിവാജി ലോട്ടന്‍ പാട്ടീലാണ് മികച്ച സംവിധായകന്‍.
മലയാള സിനിമയ്ക്ക്  തിളക്കം 
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പതിനഞ്ചെണ്ണം കരസ്ഥമാക്കി മലയാളം തിളങ്ങി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടല്‍' മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. 'സെല്ലുലോയ്ഡ്' ആണ് മികച്ച മലയാള ചിത്രം.
കല്പന
കല്പനയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. തിലകനും ലാലിനും പ്രത്യേക പരാമര്‍ശമുണ്ട്. സിദ്ധാര്‍ഥ് ശിവയാണ് മികച്ച് നവാഗത സംവിധായകന്‍.
 'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിലൂടെ കല്പന മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. 'വിക്കി ഡോണറി'ലെ അഭിനയത്തിന് ഹിന്ദി നിടി ഡോളി അലുവാലിയയ്ക്കും ഇതേപുരസ്‌കാരം ലഭിച്ചു.

 തിലകനും ലാലും 
 'ഒഴിമുറി'യിലെ അസാമാന്യ പ്രകടനം ലാലിനെയും 'ഉസ്താദ് ഹോട്ടലി'ലെ അഭിനയ മികവ് തിലകനെയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരാക്കി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം 'ഉസ്താദ് ഹോട്ടലും' ഹിന്ദി ചിത്രമായ 'വിക്കി ഡോണറും' പങ്കുവെച്ചു.
'ഉസ്താദ് ഹോട്ടലി'ന് ഹൃദയസ്പര്‍ശിയായ സംഭാഷണം രചിച്ച അഞ്ജലി മേനോനാണ് മികച്ച സംഭാഷണത്തിനുള്ള പുരസ്‌കാരം. ബാബു തിരുവല്ല സംവിധാനം ചെയ്ത 'തനിച്ചല്ല ഞാന്‍' ദേശീയോദ്ഗ്രഥന ചിത്രമായി. രഞ്ജിത് സംവിധാനം ചെയ്ത 'സ്പിരിറ്റാ'ണ് സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം. '101 ചോദ്യങ്ങള്‍' എന്ന ചിത്രമൊരുക്കിയാണ് സിദ്ധാര്‍ഥ് ശിവ മികച്ച നവാഗത സംവിധായകനായത്. 'ചിറ്റഗോങ്' എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകന്‍ ബദാബദ്ര പെയ്‌നും ഇതേ പുരസ്‌കാരം ലഭിച്ചു. '101 ചോദ്യങ്ങളി'ല്‍ അഭിനയിച്ച മിനോണാണ് മികച്ച ബാലതാരം. ബിജിബാലിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം. 'കളിയച്ഛന്‍' എന്ന സിനിമയുടെ പശ്ചാത്തല സംഗീതമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ജോഷി മാത്യു സംവിധാനം ചെയ്ത 'ബ്ലാക് ഫോറസ്റ്റാ'ണ് പരിസ്ഥിതി പ്രാധാന്യമുള്ള ചിത്രം. തത്സമയ ശബ്ദലേഖനത്തിന് എസ്. രാധാകൃഷ്ണന്‍ (അന്നയും റസൂലും) പുരസ്‌കാരം നേടി. കച്ഛി ഭാഷാ ചിത്രമായ 'ദോ ദിന്‍ കാ മേള'യുടെ ശബ്ദ ലേഖനം നിര്‍വഹിച്ച മലയാളിയായ എം. ഹരികുമാറിനും അവാര്‍ഡുണ്ട്. ശബ്ദമിശ്രണവുമായി ബന്ധപ്പെട്ട പുരസ്‌കാരത്തിന് മലയാളികളായ സിനോയ് ജോസഫ്, ശ്രീജേഷ് നായര്‍ എന്നിവര്‍ പുരസ്‌കാരം നേടി. ഹിന്ദി ചിത്രമായ 'ഗാങ്‌സ് ഓഫ് വസേയ്പുര്‍'ആണ് അലോക് ഡേയ്‌ക്കൊപ്പം ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഉണ്ണി വിജയന്‍ സംവിധാനം ചെയ്ത 'ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്' ആണ് മികച്ച ഇംഗ്ലീഷ് ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാള സിനിമ അംഗീകാരം നേടി. ബാബു കാമ്പ്രത്തിന്റെ 'ബിഹൈന്‍ഡ് ദ മിസ്റ്റി'നാണ് സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ്. പി.എസ്. രാധാകൃഷ്ണനാണ് മികച്ച നിരൂപകന്‍.
തിരക്കഥാകൃത്ത് -സുജോയ് ഘോഷ് (കഹാനി), അവലംബിത തിരക്കഥാകൃത്ത് -ഭാവേഷ് മണ്ഡാലിയ, ഉമേഷ് ശുക്ല (ഒ.എം.ജി. ഓ മൈ ഗോഡ്), ഗായകന്‍-ശങ്കര്‍ മഹാദേവന്‍ ( ചിറ്റഗോങ്), ഗായിക-ആരതി അങ്ക്‌ലേക്കര്‍ ടികേകര്‍ (സംഹിത), ഗാനരചയിതാവ്-പര്‍സൂന്‍ ജോഷി (ചിറ്റഗോങ്), സംഗീത സംവിധായകന്‍-ശൈലേന്ദര്‍ ബാര്‍വെ (സംഹിത), നൃത്തസംവിധാനം- പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (വിശ്വരൂപം), ഛായാഗ്രാഹകന്‍ സുധീര്‍ പള്‍സാനെ (കോ:യാദ്), കുട്ടികളുടെ ചിത്രം -ദേഖ് ഇന്ത്യന്‍ സര്‍ക്കസ്, ആനിമേഷന്‍ ചിത്രം-ഡല്‍ഹി സഫാരി,
72 ചിത്രങ്ങൾ പുരസ്‌കാരത്തിനുള്ള അന്തിമ മത്സരത്തിൽ മാറ്റുരച്ചു. ബാസു ചാറ്റര്‍ജിയായിരുന്നു  ജൂറി അധ്യക്ഷന്‍.

Monday, 18 March 2013

സുഗതകുമാരിക്ക്‌ സരസ്വതിസമ്മാന്‍

രാജ്യത്തെ സാഹിത്യരംഗത്തെ ഉന്നത ബഹുമതിയായ സരസ്വതിസമ്മാന്‍ ഈ വര്‍ഷം പ്രശസ്‌ത കവയിത്രി സുഗതകുമാരിക്ക്‌. ഡല്‍ഹിയിലെ കെ. കെ. ബിര്‍ള ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌ക്കാരം ഇന്ത്യയില്‍ ഏറ്റവുമധികം സമ്മാനത്തുകയുള്ള സാഹിത്യ സമ്മാനമാണ്‌. `മണലെഴുത്ത്‌' എന്ന കവിതാ സമാഹാരത്തിനാണ്‌  10 ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങിയ ഈ പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്‌.
1991 ല്‍ ഹരിവംശ്‌റായ്‌ ബച്ചനാണ്‌ ആദ്യമായി ഈ പുരസ്‌ക്കാരം സമ്മാനിക്കപ്പെട്ടത്‌. മലയാളത്തില്‍നിന്ന്‌ ബാലാമണിയമ്മയും അയ്യപ്പപണിക്കരും ഇത്‌ നേടിയിട്ടുണ്ട്‌.
ജസ്‌റ്റീസ്‌ ആര്‍. സി. ലഹോട്ടി അധ്യക്ഷനായ സമിതിയാണ്‌ ഈ വര്‍ഷത്തെ വിജയിയെ തെരഞ്ഞെടുത്തത്‌. 

Top News

Labour India