മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനില്‍ നിലവിലുള്ള പ്രസിഡന്റ് ഇമോമലി റഖ്‌മോന്‍ നാലാം വട്ടവും അധികാരത്തിലെത്തി. അടുത്തയിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമാണ് ഇദ്ദേഹം നേടിയത്. താജിക്കിസ്ഥാന്‍ നിയമമനുസരിച്ച് ഇനി ഏഴ് വര്‍ഷം കൂടി ഇദ്ദേഹത്തിന് പ്രസിഡന്റ് പദവിയില്‍ തുടരാം.
മലനിരകള്‍ നിറഞ്ഞ താജിക്കിസ്ഥാന്‍ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ ഏറ്റവും ദരിദ്രാവസ്ഥയിലുള്ള രാജ്യമാണ്. സോവിയറ്റ് യൂണിയനു കീഴില്‍ താജിക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്ക് എന്ന പേരില്‍ ഈ പ്രദേശം എത്തുന്നത് 1929ലാണ്. 1991ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്രരാഷ്ട്രമായെങ്കിലും രൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണു. 1997 വരെ നീണ്ടുനിന്ന കലാപം അവസാനിച്ചതോടെ ജനാധിപധ്യ ഭരണത്തിന്റെ പുതുയുഗം പിറന്നു. 1994 മുതല്‍ ഇമോമലി റഖ്‌മോന്‍ പ്രസിഡന്റ് പദത്തില്‍ തുടരുകയാണ്. അദ്ദേഹം നയിക്കുന്ന ദ പീപിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് താജിക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷം സീറ്റുകളും കൈയടക്കിവരുന്നു. ദുഷാന്‍ബെ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.