BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Physics. Show all posts
Showing posts with label Physics. Show all posts

Tuesday, 8 October 2013

ഭൗതിക നോബല്‍ തീരുമാനത്തില്‍ 'ദൈവത്തിന്റെ കൈ'...!

ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ദൈവകണത്തിന്റെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞര്‍ക്ക്. പ്രപഞ്ചത്തിന്റെ അടിസ്ഥാനകണം എന്ന് പറയപ്പെടുന്ന ഹിഗ്‌സ് ബോസോണിന്റെ സാന്നിധ്യം പ്രവചിച്ച പീറ്റര്‍ ഡബ്ലിയു. ഹിഗ്‌സും ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും നോബല്‍ സമമാനം പങ്കുവയ്ക്കും. പീറ്റര്‍ ഹിഗ്‌സ് 1929ല്‍ ബ്രിട്ടനില്‍ ജനിച്ചു. 1932ല്‍ ബെല്‍ജിയത്തിലാണ് ഇംഗ്ലര്‍ട്ട് ജനിച്ചത്.
ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും(ഇടത്ത്) പീറ്റര്‍ ഹിഗ്‌സും
1964ലാണ് ഇത്തരമൊരു കണത്തിന്റെ സാധ്യത പീറ്റര്‍ ഹിഗ്‌സ് പ്രവചിക്കുന്നത്. ഇതിനടിസ്ഥാനമായതോ 1924ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് മുന്നോട്ടുവച്ച കണികാസാദ്ധാന്തവും. അതുകൊണ്ടാണ് ആ കണത്തിന് ഹിഗ്‌സ് ബോസോണ്‍ കണം എന്നു പേരിട്ടതുതന്നെ. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍), ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ കണത്തിന്റെ സാന്നിധ്യം ഉറപ്പാക്കപ്പെട്ടത്.

എന്താണ് ഹിഗ്‌സ് ബോസോണ്‍ കണം? 
വിശദീകരണം കേള്‍ക്കൂ...

Friday, 24 May 2013

സൂപ്പര്‍ ചാര്‍ജറുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിവിധ രംഗങ്ങളില്‍ ലോകത്താകെ മാതൃകയാവുന്നതിന്റെ വാര്‍ത്തകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് കഴിഞ്ഞനാളുകളില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരു കണ്ടുപിടിത്തക്കഥ. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഇഷ ഖരെ ആണ് പുതിയ കഥയിലെ നായിക.

മൊബൈല്‍ ഫോണും മറ്റും നൊടിയിടയില്‍ ചാര്‍ജ്‌ചെയ്യാന്‍ സഹായിക്കുന്ന ഒരത്ഭുത ചാര്‍ജര്‍ കണ്ടുപിടിച്ചതിന് 50000 ഡോളര്‍ സമ്മാനത്തുകയുള്ള ഇന്റല്‍ ഫൗണ്ടേഷന്‍ യംഗ് സയന്റിസ്റ്റ്  അവാര്‍ഡ്  നേടിയിരിക്കുകയാണ് കക്ഷി. ഇഷ കണ്ടുപിടിച്ച വളരെ ചെറിയ സൂപ്പര്‍ കപ്പാസിറ്റര്‍ ബാറ്ററിയില്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വെറും 20 സെക്കന്‍ഡ് മതിയാവുമത്രേ!


മികച്ച ചാര്‍ജര്‍ കണ്ടെത്തുന്നതില്‍ വമ്പന്‍ മൊബൈല്‍ കമ്പനികള്‍പോലും വേണ്ടത്ര വിജയം കാണാതെ വട്ടം കറങ്ങുന്നതിനിടയിലാണ് ഈ പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയുടെ സ്വപ്ന സമാനനേട്ടം ലോകശ്രദ്ധനേടുന്നത്. ലോകത്തെ ഭീമന്‍ കമ്പനികളിലൊന്നായ ഗൂഗിള്‍ ഇഷയെ നോട്ടമിട്ടുകഴിഞ്ഞതായാണ് വാര്‍ത്തകള്‍.

Wednesday, 8 May 2013

ആറ്റം സിനിമയില്‍ നായകനായി!

സിനിമ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആരാണ് നിങ്ങളുടെ പ്രിയ താരം? സിക്‌സ് പായ്ക്ക് മസിലുണ്ടാക്കാന്‍ പാടുപെടുന്ന ഇപ്പോഴത്തെ താരങ്ങളും അത്തരം മല്ലന്മാരെ ഇഷ്ടപ്പെടുന്ന ആരാധകരും കേഴ്ക്കാന്‍ ഒരു വാര്‍ത്ത. വെള്ളിത്തിരയില്‍ പുതിയൊരു താരം ഉദിച്ചിരിക്കുന്നു. ഒരു കൊച്ചു താരം. ഇതുവരെ സിനിമാലോകം അറിഞ്ഞിട്ടില്ലാത്ത ഒരു താരം. കണ്ണുകൊണ്ടുേപാലും കാണാന്‍ കഴിയാത്ത ഒരു താരം! മറ്റാരുമല്ല, ആറ്റം തന്നെ...


ഐബിഎം ഗവേഷകരാണ് ഒരു കാര്‍ബണ്‍ ആറ്റത്തെ നായകനാക്കി സിനിമ പിടിച്ചത്. സ്‌കാനിംഗ് ടണലിംഗ് മൈക്രോസ്‌കോപ്പ് എന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. ഈ ഉപകരണം കണ്ടെത്തിയതിന് ഐബിഎം ഗവേഷകര്‍ക്ക് 1986ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചിരിന്നു.
‘A Boy and His Atom’ എന്നാണ് സിനിമയുടെ പേര്. 90 സെക്കന്റ് മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം. ഏതായാലും ലോകത്തെ ഏറ്റവും സൂക്ഷ്മ സിനിമ എന്ന ഗിന്നസ് ബുക്ക് അംഗീകാരവും ഇതിന് ലഭിച്ചു.

സിനിമ കാണാന്‍ താഴെക്കാണുന്ന സ്‌ക്രീന്‍ ക്ലിക്ക് ചെയ്യൂ



Superstar Atom in ‘A Boy and His Atom’ !
Are you all film-fans? Who is your favourite star? Now a days film stars are becoming more and more six-pack manics...Anyways, here is some news about a film in which the smallest stars ever enacted. 
Researchers at IBM have created a movie by manipulating single atoms on a copper surface. The animation uses a few dozen carbon atoms, moved around with the help of an instrument called scanning tunnelling microscope (STM). It would take about 1,000 of the frames of the film laid side by side to span a single human hair. This has been certified by the Guinness Book of World Records as the world's smallest movie. 
The new movie is titled ‘A Boy and His Atom’. Duration is just 90 seconds. The equipment used, the STM, is an IBM invention which garnered the scientists behind it the 1986 Nobel prize in physics.


Tuesday, 23 April 2013

ഭൂമിക്ക്‌ പുറത്തും ജീവിക്കാന്‍ കൊള്ളാം...!

മനുഷ്യന്‌ ജീവിക്കാന്‍ പറ്റുന്നയിടമായി ഈ പ്രപഞ്ചത്തില്‍ ഭൂമി മാത്രമേയുള്ളൂ എന്നാണ്‌ നാമൊക്കെ പഠിച്ചുവന്നിരിക്കുന്നത്‌. അതൊക്കെ മാറ്റാന്‍ സമയമായി! ഭൂമിക്ക്‌ വെളിയിലും സൗരയൂഥത്തിന്‌ അപ്പുറത്തുമൊക്കെ ജീവിക്കാന്‍ കൊള്ളാവുന്നയിടങ്ങളുണ്ട്‌ എന്ന്‌ ശാസ്‌ത്രകാരന്മാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സി നാസയാണ്‌ സൗരയൂഥത്തിനു വെളിയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ള രണ്ട്‌ ഗ്രഹങ്ങളെ കണ്ടെത്തിയത്‌. ബഹിരാകാശത്ത്‌ ചുറ്റിക്കൊണ്ടിരിക്കുന്ന കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ഈ കണ്ടെത്തല്‍.


ഏതാണ്ട്‌ 1200 പ്രകാശവര്‍ഷം അകലെ `കെപ്ലര്‍-62' എന്ന്‌ പേരിട്ടിരിക്കുന്ന ഒരു സൂര്യനെ വലംവച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാളും അല്‍പം കൂടി വലിപ്പമുള്ളവായാണെന്നാണ്‌ വിലയിരുത്തല്‍. ഭൂമിക്ക്‌ സൂര്യനുമായുള്ള അകലത്തിന്‌ സമാനമാണ്‌ ഇവയുടെ നില എന്നതിനാല്‍ ദ്രവരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം അവിടെയുണ്ടാവാം എന്നാണ്‌ കണക്കുകൂട്ടല്‍.
വളരെ അകലെയായതിനാല്‍ ഇന്ന്‌ നിലവിലുള്ള സാങ്കേതികവിദ്യകള്‍കൊണ്ട്‌ കൂടുതല്‍ പഠനം സാധ്യമാവില്ല. 

Wednesday, 13 March 2013

ചൊവ്വയില്‍ ജീവന്‍ നിലനിന്നതിന് ഒരു പുതിയ തെളിവ് കൂടി ലഭിച്ചു

ചൊവ്വാഗ്രഹത്തില്‍ പ്രാചീനകാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ   റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി നടത്തിയ ശിലാപരിശോധനയിലാണ് പുതിയ തെളിവ് കിട്ടിയത്.
ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തിലെ ഒരു പാറ തുറന്ന് പൊടി ശേഖരിച്ചു ആ പാറപ്പൊടി പരിശോധിച്ചപ്പോള്‍, അതില്‍ കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമുള്ളതായി കണ്ടു. ഇത് വളരെ നിര്‍ണായകമായി ഗവേഷകര്‍ കരുതുന്നു. 
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചില പ്രദേശങ്ങളിലെങ്കിലും ജീവന് അനുകൂലമായി സാഹചര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമെന്ന് നാസ ഗവേഷകര്‍ പറയുന്നു. 
ഒരുകാലത്ത് ജലം അവിടെ ഉണ്ടായിരുന്നതിന്റെ വ്യക്തമായ സൂചനയാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യം. തീര്‍ച്ചയായും ഇതു ജീവന് അനുകൂലമായ സാഹചര്യമാണ് .


Life on Mars... New evidences...
A new proof of life that existed on Mars, though minute in form, has been discovered. It was uncovered by NASA’s Curiosity Rover exploring the Martian rocks. The examination of powder drilled from a Martian rock revealed that it contained water-bearing minerals like clay. Scientists consider this as a decisive discovery. According to the researchers, the presence of clay minerals is a vital proof regarding the favourable conditions for life that existed at certain parts of Mars billions of years ago. The existence of past water increases the possibilities of life on that planet.

Tuesday, 12 March 2013

സൂര്യനു താവളമൊരുക്കി കൊച്ചി വിമാനത്താവളം

കൊച്ചി അന്താരാഷ്‌ട്ര വിമനത്താവളം സോളാര്‍ പവര്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 400 സോളാര്‍ പാനലുകള്‍ ടെര്‍മിനല്‍ കെട്ടിടങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത ആസ്ഥാനമായ വിക്രം സോളാര്‍ പ്രൈ. ലി. എന്ന കമ്പനിയാണ്‌ 98 ലക്ഷം രൂപ മുതല്‍മുടക്ക്‌ പ്രതീക്ഷിക്കുന്ന ഈ പ്രോജക്‌റ്റിന്റെ പിന്നില്‍. പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുകയും തുടര്‍ന്ന്‌ 10 വര്‍ഷത്തേക്ക്‌ അതിന്റെ സുഗമമായ നടത്തിപ്പും ആവശ്യമായ അറ്റകുറ്റപ്പണികളും കമ്പനി ഉറപ്പുവരുത്തും. ആകെ പദ്ധതി തുകയില്‍ 30 ലക്ഷം രൂപ കേന്ദ്ര സബ്‌സിഡി ഉണ്ട്‌ എന്നതിനാല്‍ ഏതാണ്ട്‌ 63 ലക്ഷം രൂപയേ എയര്‍പോര്‍ട്ട്‌ അധികൃതര്‍ക്ക്‌ മുടക്കുള്ളൂ. 100 കിലോവാട്ട്‌ ശേഷിയുള്ള ഒരു ബൃഹദ്‌ പദ്ധതിയുടെ ആദ്യഭാഗമാണ്‌ ഇപ്പോള്‍ പൂര്‍ത്തിയായിക്കുന്നത്‌.
ഇപ്പോള്‍ ദിനം പ്രതി 450 യൂണിറ്റ്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാനാവുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. വിമാനത്താവളത്തിലെ എയര്‍ കണ്ടീഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന്‌ ഈ വൈദ്യുതി ഉപയോഗപ്പെടുത്തുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. അധികമായുല്‌പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ഗ്രിഡിലേക്ക്‌ നല്‌കുവാനും സംവിധാനമൊരുക്കിയിട്ടുണ്ട്‌.


Cochin Airport to Port Solar Energy
Cochin International Airport Ltd’s initiative to utilise solar power will take off shortly. Installation of 400 solar panels have been completed and the project is in the final stages. 
The Rs 98 lakh project is being executed by Vikram Solar P Ltd, Kolkata. They are responsible for the supply and installation of panels and associated equipments, as well as for their maintenance.
The project has a subsidy of 30 per cent from the central government. Hence CIAL’s expenditure is only Rs 63 lakh. This is a pilot project of a huge scheme of 100 KW capacity. It has been estimated that nearly 450 units of electricity can be produced per day. Power from the solar panels will be used for the air conditioning plant of the airport. The surplus power will be connected to the grid of the Electricity Board.

Top News

Labour India