BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label film. Show all posts
Showing posts with label film. Show all posts

Tuesday, 4 March 2014

86-ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ലോകത്തിലെ ഏറ്റവും വലിയ സിനിമ പുരസ്‌ക്കാരമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. ഓസ്‌കര്‍ അവാര്‍ഡുകള്‍ അഥവാ അക്കാദമി അവാര്‍ഡുകള്‍. ഇപ്പോഴിതാ 86-ാമത്   ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടകഴിഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന അടിമത്തത്തിന്റെ ചരിത്രം പറഞ്ഞ '12 ഇയേഴ്‌സ് എ സ്ലേവ്' മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. ബ്രിട്ടീഷുകാരനായ സ്റ്റീവ് മക്ക്വീന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് കെനിയന്‍ വംശജയായ പുതുമുഖനടി ലുപിത ന്യോംഗോ നേടി. മികച്ച അഡാപ്റ്റീവ് തിരക്കഥയ്ക്കുള്ള ഓസ്‌കറും ഈ ചിത്രം നേടി. ജോണ്‍ റിഡ്‌ലിയാണ് തിരക്കഥയൊരുക്കിയത്.

മികച്ച സംവിധായകനുള്‍പ്പടെയുള്ള ഏഴ് പുരസ്‌ക്കാരങ്ങള്‍ നേടിയ 'ഗ്രാവിറ്റി' എന്ന ചിത്രമാണ് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഏറെ തിളങ്ങിയത്. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. മികച്ച സംവിധാ യകനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ ലാറ്റിനമേരിക്കക്കാരനാണിദ്ദേഹം. ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, വിഷ്വല്‍ ഇഫക്ട്, ഒറിജനല്‍ സ്‌കോര്‍ എന്നീ ഇനങ്ങളിലും 'ഗ്രാവിറ്റി' പുരസ്‌ക്കാരങ്ങള്‍ നേടി.

'ഡാലസ് ബയേഴ്‌സ് ക്ലബ്' എന്ന ചിത്രത്തില്‍ എയ്ഡ്‌സ് രോഗിയുടെ വേഷം അവിസ്മരണീയമാക്കിയ മാത്യു മക്കോണഹിയാണ് മികച്ച നടനുള്ള ഓസ്‌കര്‍ കരസ്ഥമാക്കിയത്. 'ബ്ലൂ ജാസ്മിന്‍' എന്ന ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ച കേയ്റ്റ് ബ്ലാഞ്ചെറ്റ് മികച്ച നടിയായി.

Friday, 1 November 2013

പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ ഇനി ഓര്‍മ്മ.

മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള മന്നാഡെ എന്ന പ്രഭോത് ചന്ദ്രഡെ, മലയാളത്തില്‍ ചെമ്മീനിലെ മാനസ മൈനേ വരൂവിന് പുറമെ പി.ജയചന്ദ്രനൊപ്പം നെല്ലിലെ ചെമ്പാ ചെമ്പാ എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് .
സ്വന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട മന്നാഡെ 1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. ഏതാണ്ട് മുവ്വായിരത്തോളം പാടുകള്‍ അദ്ദേഹം പാടി റെക്കോഡ് ചെയ്തു. 1971ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷനും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
1969, 71, വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിവന്നു. 1972ല്‍ മേര നാം ജോക്കറിലെ ഗാനത്തിന് ഫിലിംഫെയറിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും 2011ല്‍ ഫിലിംഫെയറിന്റെ ആജീവനാന്ത സേവനത്തിനുള്ള പുരസകാരവും ലഭിച്ചു. ഇതിന് പുറമെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്‌കര്‍ പുരസ്‌കാരവും കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വരലയയുടെ യേശുദാസ് അവാര്‍ഡും പശ്ചിമ സര്‍ക്കാരിന്റെ ബംഗ വിഭൂഷന്‍ അവാര്‍ഡും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കണ്ണൂര്‍ സ്വദേശിയായ പരേതയായ സലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.

Wednesday, 8 May 2013

ആറ്റം സിനിമയില്‍ നായകനായി!

സിനിമ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആരാണ് നിങ്ങളുടെ പ്രിയ താരം? സിക്‌സ് പായ്ക്ക് മസിലുണ്ടാക്കാന്‍ പാടുപെടുന്ന ഇപ്പോഴത്തെ താരങ്ങളും അത്തരം മല്ലന്മാരെ ഇഷ്ടപ്പെടുന്ന ആരാധകരും കേഴ്ക്കാന്‍ ഒരു വാര്‍ത്ത. വെള്ളിത്തിരയില്‍ പുതിയൊരു താരം ഉദിച്ചിരിക്കുന്നു. ഒരു കൊച്ചു താരം. ഇതുവരെ സിനിമാലോകം അറിഞ്ഞിട്ടില്ലാത്ത ഒരു താരം. കണ്ണുകൊണ്ടുേപാലും കാണാന്‍ കഴിയാത്ത ഒരു താരം! മറ്റാരുമല്ല, ആറ്റം തന്നെ...


ഐബിഎം ഗവേഷകരാണ് ഒരു കാര്‍ബണ്‍ ആറ്റത്തെ നായകനാക്കി സിനിമ പിടിച്ചത്. സ്‌കാനിംഗ് ടണലിംഗ് മൈക്രോസ്‌കോപ്പ് എന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. ഈ ഉപകരണം കണ്ടെത്തിയതിന് ഐബിഎം ഗവേഷകര്‍ക്ക് 1986ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചിരിന്നു.
‘A Boy and His Atom’ എന്നാണ് സിനിമയുടെ പേര്. 90 സെക്കന്റ് മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം. ഏതായാലും ലോകത്തെ ഏറ്റവും സൂക്ഷ്മ സിനിമ എന്ന ഗിന്നസ് ബുക്ക് അംഗീകാരവും ഇതിന് ലഭിച്ചു.

സിനിമ കാണാന്‍ താഴെക്കാണുന്ന സ്‌ക്രീന്‍ ക്ലിക്ക് ചെയ്യൂ



Superstar Atom in ‘A Boy and His Atom’ !
Are you all film-fans? Who is your favourite star? Now a days film stars are becoming more and more six-pack manics...Anyways, here is some news about a film in which the smallest stars ever enacted. 
Researchers at IBM have created a movie by manipulating single atoms on a copper surface. The animation uses a few dozen carbon atoms, moved around with the help of an instrument called scanning tunnelling microscope (STM). It would take about 1,000 of the frames of the film laid side by side to span a single human hair. This has been certified by the Guinness Book of World Records as the world's smallest movie. 
The new movie is titled ‘A Boy and His Atom’. Duration is just 90 seconds. The equipment used, the STM, is an IBM invention which garnered the scientists behind it the 1986 Nobel prize in physics.


Wednesday, 24 April 2013

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു.

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം (94) അന്തരിച്ചു. 'മേരേ പിയാ ഗയേ രംഗൂണ്‍...', 'കഭി ഔര്‍ കഭി പാര്‍...', 'കജ്‌റ മൊഹബ്ബത് വാല...' തുടങ്ങിയ ഹിറ്റ്  ഗാനങ്ങൾ  ഇവരെ പ്രശസ്തിയിലെക്കുയർത്തി.
1919 ഏപ്രില്‍ 14ന് പഞ്ചാബിലെ അമൃതസറില്‍  ജനിച്ചു.  പെഷവാര്‍ റേഡിയോയിലൂടെ 1947 കാലഖട്ടത്തിൽ ഷംഷാദ്  പാടിത്തുടങ്ങി. 15 രൂപയാണ് ഒരു പാട്ടിന് ആദ്യകാലത്ത് അവര്‍ക്ക് പ്രതിഫലമായി കിട്ടിയിരുന്നത്. 

നൗഷാദ് അലിയും, ഒ.പി നയ്യാരുമാണ് അവരുടെ ശബ്ദം തങ്ങളുടെ ഗാനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ക്ലാസിക് ചിത്രമായ മുഗള്‍ ഇ കസമിലെ 'തേരി മെഹ്ഫില്‍ മേന്‍ കിസ്മത് എന്ന ഗാനം പാടിയത് ഷംഷാദ് ബീഗമാണ്. കഹീന്‍ പേ നിഗാഹേന്‍ കഹീന്‍ പേ നിഷാന, ബുജ് മേര ക്യ നാം രേ, സയാന്‍ ദില്‍ മേന്‍ ആന രേ, ലേകേ പെഹ് ല  പെഹ് ല  പ്യാര്‍, ചോദ് ബാബൂള്‍ കാ ഘര്‍ തുടങ്ങി ഹിറ്റ് ഗാനങ്ങൾക്ക്‌  അവര്‍ ശബ്ദം നല്കി. ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകളെ പുരസ്കരിച്ച്  2009ല്‍ ഒ.പി. നയ്യാര്‍ അവാര്‍ഡ് ബീഗത്തിന് നല്‍കി.
50 കളിലും 60 കളിലും അവര്‍ പാടിയ പല ഹിറ്റ് ഗാനങ്ങളും ഇപ്പോൾ സംഗീതസംവിധായകര്‍ റീമിക്‌സ് ചെയ്ത് പുറത്തിറക്കുന്നുണ്ട്.

Tuesday, 23 April 2013

വയലിന്‍ മാന്ത്രികന്‍ ലാല്‍ഗുഡി ജയരാമന്‍ അന്തരിച്ചു.

വിഖ്യാത വയലിന്‍ മാന്ത്രികന്‍ ലാല്‍ഗുഡി ജയരാമന്‍ (83) അന്തരിച്ചു. തൃശ്ശിനാപ്പള്ളി ജില്ലയിലെ ലാല്‍ഗുഡിയില്‍ 1930 സപ്തംബര്‍ 17-ന് ജനിച്ച ജയരാമന്‍ പിതാവ്  വി.ആര്‍. ഗോപാലയ്യരില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 
കച്ചേരികള്‍ക്ക് വയലിന്‍വാദകര്‍ക്കൊപ്പം സഹായിയായിപ്പോയി സംഗീതസപര്യക്ക്  തുടക്കമിട്ട ഇദ്ദേഹം പതിയെപ്പതിയെ വയലിന്‍വാദനത്തില്‍ പ്രാഗല്ഭ്യം നേടുകയായിരുന്നു. താമസിയാതെ  പ്രമുഖ കര്‍ണാടക സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക്  സ്ഥിരം വയലിന്‍വാദകനായി മാറി അദ്ദേഹം. മുസിരി സുബ്രഹ്മണ്യ അയ്യര്‍, അരിയാക്കുടി രാമാനുജ അയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യന്‍, മധുരൈ മണി അയ്യര്‍, എം.എം. ദണ്ഡപാണി ദേശികര്‍, രാംനാട് കൃഷ്ണന്‍, മഹാരാജപുരം സന്താനം, എം. ബാലമുരളീകൃഷ്ണ, ടി.വി. ശങ്കരനാരായണന്‍, ടി.എന്‍. ശേഷഗോപാലന്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക് അദ്ദേഹം വയലിനില്‍ അകമ്പടി നല്‍കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം കച്ചേരികളില്‍ പങ്കെടുത്തിട്ടുണ്ട്. വയലിന്‍വാദനത്തില്‍ തന്റേതായ ഒരു ശൈലി ഇദ്ദേഹം  രൂപപ്പെടുത്തി.   'ലാല്‍ഗുഡി ബാണി' എന്നാണ്  അത്  പ്രസിധിപെറ്റത് . 


1972-ല്‍ അദ്ദേഹത്തിന് പദ്മശ്രീയും 2001-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സിനിമാസംഗീത രംഗത്തും ജയരാമന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നൃത്തത്തിന് പ്രാധാന്യം നല്‍കിയ 'ശൃംഗാരം' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2006-ല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 
രാജലക്ഷ്മിയാണ് ഭാര്യ.  പ്രമുഖ വയലിന്‍വാദകരായ ലാല്‍ഗുഡി ജി.ജെ.ആര്‍. കൃഷ്ണന്‍, ലാല്‍ഗുഡി ജി.ജെ.ആര്‍. വിജയലക്ഷ്മി എന്നിവര്‍ മക്കളാണ്. 

Thursday, 18 April 2013

പ്രാണിന്‌ ഫാല്‍ക്കെ പുരസ്‌കാരം

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌ രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം ബോളിവുഡിലെ അതുല്യനടന്‍ പ്രാണ്‍ കൃഷ്‌ണന്‍ സിക്കന്ദറിന്‌. പത്തുലക്ഷം രൂപയും സുവര്‍ണകമലവും അടങ്ങിയതാണ്‌ പുരസ്‌കാരം.
1920 ഫെബ്രുവരി 12 ന്‌ പഴയ ഡല്‍ഹിയിലെ കോത്‌നഗറിലാണ്‌ പ്രാണ്‍ ജനിച്ചത്‌. 1945 ല്‍ പഞ്ചാബി ചിത്രമായ യമ്‌ലജാട്ടിലെ വില്ലന്‍ വേഷത്തിലൂടെ അഭിനയരംഗത്തെത്തി. തുടര്‍ന്ന്‌ 400 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും വില്ലന്‍ വേഷങ്ങള്‍. സജ്ജീര്‍, മിലന്‍, ബര്‍സാത്‌കി ഏക്‌രാത്‌, ദേവദാസ്‌, മധുമതി, ബ്രഹ്മചാരി, കശ്‌മീര്‍ കി കലി തുടങ്ങിയവയാണ്‌ പ്രമുഖചിത്രങ്ങള്‍. അഭിനയരംഗത്തുനിന്ന്‌ വിരമിച്ച്‌ വിശ്രമജീവിതം നയിക്കുകയാണ്‌ ഇപ്പോള്‍. 2001 ല്‍ രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. 

Top News

Labour India