മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍
(87) ഓർമയായി.
വളരെ സാധാരണ നിലയിൽ ഒരു പലചരക്കു കച്ചവടക്കാരന്റെ മകളായി ജനിച്ച് സുര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി പദംവരെ വളര്‍ന്ന മാര്‍ഗരറ്റ് താച്ചര്‍ സ്ത്രീശക്തിയുടേയും ഭരണമികവിന്‍േറയും ഉത്തമ മാതൃകയായി ചരിത്രത്തില്‍ ഇടം നേടി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ എക്കാലത്തേയും വലിയ വ്യക്തിത്വങ്ങളില്‍ ഒരാളായാണ് താച്ചർ വിലയിരുത്തപ്പെടുന്നത്.
1979 മുതല്‍ 1990 വരെ (1979, 83, 87 വർഷങ്ങളിൽ) കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി പ്രധാനമന്ത്രിപദത്തിലിരുന്ന താച്ചർ ബ്രിട്ടന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു.
താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍ കൂടുതല്‍കാലം തുടര്‍ച്ചയായി ഇരുന്ന ഭരണാധികാരി കൂടിയാണ് . 1959ൽ നോര്‍ത്ത് ലണ്ടനിലെ ഫിന്‍ച്‌ലിയില്‍നിന്ന് എം.പി. യായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അവര്‍ രാഷ്ട്രീയത്തിന്റെ മുഖ്യമണ്ഡലത്തിലെത്തി.