രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നീണ്ട 15 വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിിരുന്ന് ചരിത്രം കുറിച്ച ഷീല ദീക്ഷിത് കേരളത്തിന്റെ ഗവര്‍ണറായി വരുന്നു. കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാ നൊരുങ്ങുന്ന ഒഴിവിലാണ് ഷീല ദീക്ഷിതിന്റെ വരവ്. കേരളത്തിന്റെ 22-ാമത് ഗവര്‍ണറാണ് ഇവര്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ പ്രതിഭാസമായ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഡല്‍ഹി ഭരണം നഷ്ടപ്പെട്ട ഷീല ദീക്ഷിത് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുക യാണിപ്പോള്‍. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോല്‍ക്കുകയായിരുന്നു ഷീല ദീക്ഷിത്.
1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍തലയിലാണ് ഷീലയുടെ ജനനം. സ്‌കൂള്‍ കോളജ് വിദ്യാഭ്യാസം ഡല്‍ഹിയിലായിരുന്നു. ഉത്തര്‍പ്രദേശുകാരനായ ഐഎഎസ് ഓഫീസര്‍ പരേതനായ വിനോദ് ദീക്ഷിതായിരുന്നു ഭര്‍ത്താവ്. മകന്‍ സന്ദീപ് ദീക്ഷിത് എംപിയാണ്. മകള്‍ ലതിക സയ്യിദ്. 1986-89 കാലഘട്ടത്തില്‍ കേന്ദ്രമന്ത്രിയായിരുന്നു. വകുപ്പ് പാര്‍ലമെന്ററികാര്യം. ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌ക്കാരം 2008ല്‍ നേടിയത് ഷീല ദീക്ഷിതായിരുന്നു.
No comments:
Post a Comment