വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും മറ്റുള്ളവരെ
അപേക്ഷിച്ച് അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം കൊണ്ട് അകാല മരണത്തില്‍ നിന്ന് രക്ഷപെടാമെന്ന് പുതിയ പഠനം.
334,161 പുരുഷ
ന്മാരിലും സ്ത്രീകളിലുമായി 12 വര്‍ഷം കൊണ്ടാണ് കേംബ്രിഡ്ജ് സര്‍വകലാശാല മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പഠനം നടത്തിയത്.
ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറവാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ എകെലണ്ട് പറയുന്നു. 2008ല്‍ മാത്രം യൂറോപ്പിലാകെ ഏഴു ലക്ഷത്തോളം ആളുകള്‍ വ്യായാമക്കുറവു കൊണ്ട് മരണമടഞ്ഞു എന്നാണ് കണക്ക്. 20 മിനിറ്റ് നടത്തം മരണ സാധ്യത കുറക്കുന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു.

No comments:
Post a Comment