ലണ്ടന്‍: വെള്ളം കുടിച്ച ശേഷം കുപ്പി വലിച്ചെറിയുന്നത് ഇനി പഴങ്കഥ.
ഉപയോഗത്തിന് ശേഷം തിന്നാന്‍ പറ്റുന്ന വാട്ടര്‍ ബോട്ടിലുകള്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു! ലണ്ടനിലെ ഒരു വിദ്യാര്‍ത്ഥിയാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുതകുന്ന തരത്തില്‍ ഭക്ഷിക്കാവുന്ന വെള്ളക്കുപ്പി വികസിപ്പിച്ചെടുത്തത്.
ഊഹോ വാട്ടര്‍ ബോട്ടില്‍ കമ്പനിയില്‍ ജോലിചെയ്യുന്ന റോഡ്രിഗോ ഗാര്‍സിയ ഗോണ്‍സാലെസ് എന്ന വിദ്യാര്‍ത്ഥിയും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ സഹപാഠികളുമാണ് ഉപയോഗ ശേഷം കഴിക്കാവുന്ന തരത്തില്‍ വാട്ടര്‍ബോട്ടിലുകള്‍ വികസിപ്പിച്ചെടുത്തത്. ജെല്ലി ഫിഷിനെ പൊലെ തോന്നിപ്പിക്കുന്ന വാട്ടര്‍ബോട്ടില്‍ ഭക്ഷ്യയോഗ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണ്. ജ്യൂസുകള്‍ പ്രത്യേക കുമിളകളിലാക്കുന്ന പ്രശസ്ത സ്പാനിഷ് ഷെഫ് ഫെറന്‍ ആഡ്രിയയുടെ ആശയം പരീക്ഷിച്ചാണ് ഗോണ്‍സാലെസ് ഇത്തരമൊരു വാട്ടര്‍ബോട്ടില്‍ വികസിപ്പിച്ചെടുത്തത്. ഗോണ്‍സാലെസും സുഹൃത്തുക്കളും വെള്ളം ഐസ് ബോളാക്കിയ ശേഷം കാല്‍സ്യം ക്ലോറേഡ് ലായനിയില്‍ മുക്കി. അതോടെ ഐസ് ബോളിന് പുറമെ മാംസപ്പശ പൊലെ ഒരു പാളി രൂപപ്പെട്ടു. ശേഷം ഇത് ബ്രൗണ്‍ ആല്‍ഗകളുടെ ഒരു ലായനിയില്‍ മുക്കുകയും ചെയ്തതോടെ വെള്ളം ഗുളിക പോലെ ഒരു ആവരണത്തിനുള്ളിലാക്കുകയുമായിരുന്നു. ആല്‍ഗാ ലായനിയില്‍ ഐസ് ബോള്‍ കൂടുതല്‍ സമയം വെക്കുന്നത് ഐസ് ബോളിന്റെ പുറം തോടിന് ബലം വര്‍ദ്ധിപ്പിക്കുമത്രെ. ഗോണ്‍സാലസിന്റെ പരീക്ഷണം ഉഹോ കുപ്പിവെള്ള കമ്പനി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ചുവത്രെ.
ഉപയോഗത്തിന് ശേഷം തിന്നാന്‍ പറ്റുന്ന വാട്ടര്‍ ബോട്ടിലുകള്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു! ലണ്ടനിലെ ഒരു വിദ്യാര്‍ത്ഥിയാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുതകുന്ന തരത്തില്‍ ഭക്ഷിക്കാവുന്ന വെള്ളക്കുപ്പി വികസിപ്പിച്ചെടുത്തത്.
കൂടുതല്‍ പരിപൂര്‍ണത വരുത്തിയ ശേഷം ലോക വ്യാപകമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഏതായാലും ക്രഷ് ദി ബോട്ടില്‍ ആഫ്റ്റര്‍ യൂസ് എന്നതിന് പകരം കുടിവെള്ള ബോട്ടിലുകളില്‍ ഇനി മുതല്‍ ഈറ്റ് ദി ബോട്ടില്‍ ആഫ്റ്റര്‍ യൂസ് എന്ന് കുറിക്കുന്ന കാലം വിദൂരമല്ല.
No comments:
Post a Comment