പ്രതിരോധാവശ്യങ്ങള്‍ക്കുമാത്രമായൊരു ഇന്ത്യന്‍ ഉപഗ്രഹം. പ്രധാനമായും നാവികസേനയ്ക്കായാണ് ജിസാറ്റ്-7 എന്ന് നാമകരണം ചെയ്തിട്ടുള്ള ഉപഗ്രഹം ഇക്കഴിഞ്ഞദിവസം വിജയകരമായി വിക്ഷേപിച്ചത്.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഏജന്‍സി (ഐഎസ്ആഒ) നിര്‍മിച്ച ഈ ഉപഗ്രഹം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് പോര്‍ട്ടില്‍നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 34 മിനിറ്റും 25 സെക്കന്റും കഴിഞ്ഞപ്പോള്‍ ഏരിയന്‍ ജിസാറ്റ്-7നെ നിര്‍ദ്ദിഷ്ഠ ജിയോസിംക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തിച്ചു. തുടര്‍ന്ന് ഉപഗ്രഹം കര്‍ണാടകയിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒ യുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയിലേക്ക് സിഗ്‌നലുകള്‍ അയച്ചുതുടങ്ങി.
സെപ്റ്റംബര്‍ മധ്യത്തോടെ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുന്ന ഉപഗ്രഹം രാജയത്തിന്റെ സമുദ്രാതിര്‍ത്തിയുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ നാവികസേനയ്ക്ക് കരുത്താകും.
2625 കിലോയാണ് ഉപഗ്രഹത്തിന്റെ ആകെ ഭാരം. അത്യാധുനിക സംവിധാനങ്ങള്‍ ഇണക്കിച്ചേര്‍ത്തിട്ടുള്ള ഈ ഉപഗ്രഹത്തിന്റെ വരവോടെ വിദൂരസംവദനത്തില്‍ നാവികസേനയ്ക്ക് ഇന്നുള്ള പ്രശ്‌നങ്ങളൊക്കെത്തന്നെ അവസാനിക്കും. ഇതുവരെ 'ഇന്‍മരാസാറ്റ്' എന്ന വാടക ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ നിവര്‍ത്തിച്ചിരുന്നത്.
ഉപഗ്രഹനിര്‍മ്മാണത്തിന് ഐസ്ആര്‍ഒയ്ക്ക് ചിലവായത് ഏകദേശം 185 കോടി രൂപയാണെങ്കില്‍ വിക്ഷേപണത്തിനും ഇന്‍ഷുറന്‍സിനുമായി മറ്റൊരു 470 കോടി രൂപ കൂടി ചിലവായി. ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് പര്യാപ്തമായ ക്രയോജനിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ റോക്കറ്റ് നാം ഇതുവരെ വിജയകരമായി പരീക്ഷിച്ചിട്ടില്ല. അടുത്തയിടെ നടന്ന ഒരുശ്രമം അവസാന നിമിഷം മാറ്റി വയ്‌ക്കേണ്ടിവന്നത് ഓര്‍ക്കുമല്ലോ.
ഫ്രഞ്ച് ഗയാന എന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ട്. നമ്മുടെ പല വലിയ ഉപഗ്രഹങ്ങളും അവിടെനിന്ന് വിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയാണിത്, ആരുടെയാണിത്?
പേര് കേട്ടാല്‍ ഫ്രാന്‍സിലെവിടെയോ ആണെന്ന് തോന്നും. ഫ്രാന്‍സിലല്ലെങ്കിലും ഫ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രവിശ്യയാണിത്. പക്ഷേ കിടപ്പ് തെക്കേ അമേരിക്കയുടെ ഒരു കോണിലും. ബ്രസീലും സുരിനാമുമൊക്കെയാണ് അതിര്‍ത്തി പങ്കിടുന്നത്. 18-ാം നൂറ്റാണ്ടിലാണ് ഫ്രാന്‍സ് ഈ പ്രദേശത്ത് കോളനി സ്ഥാപിച്ചത്. ഒരിക്കല്‍ ബ്രിട്ടീഷ്-പോര്‍ച്ചുഗീസ് സേനകള്‍ സംയുക്തമായി ഇവിടം പിടിച്ചെടുത്തെങ്കിലും പിന്നീട് 1814ല്‍ ഒരുടമ്പടിക്ക് വിധേയമായി തിരിച്ചു നല്‍കി.
ഉപഗ്രഹവിക്ഷേപണത്തിന് അനുയോജ്യമായ ഇവിടത്തെ കൗറു വിക്ഷേപണകേന്ദ്രം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫ്രഞ്ച് ഗയാന