‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ എന്നാണ് നെല്ലിക്കയെ കുറിച്ച് പറയുന്നത്. നെല്ലിക്കയുടെ മധുരം രുചിയില്‍ മാത്രമല്ല ഇതിന്റെ ഗുണഫലങ്ങളില്‍ കൂടിയുണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്. ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഔഷധമാണ് നെല്ലിക്ക.
ഏത് രീതിയില്‍ കഴിച്ചാലും ഗുണം എന്നതാണ് നെല്ലിക്കയുടെ പ്രത്യേകത. പച്ച നെല്ലിക്ക താത്പര്യമില്ലാത്തവര്‍ക്ക് ജ്യൂസായോ ചട്‌നിയാക്കിയോ നെല്ലിക്ക ഉപയോഗിക്കാം. നെല്ലിക്ക പൊടി തലയില്‍ തേച്ച് പിടിപ്പിക്കുന്നതും ഉത്തമമാണ്. ദിവസേനയുള്ള ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തണം.
വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക കാന്‍സറിനും ഹൃദ്രോഗത്തിനും മികച്ച പ്രതിരോധ മരുന്നാണ്.
ആന്റിഓക്‌സിഡന്റ്‌സ് ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക മുടി കൊഴിച്ചിലിനുള്ള മികച്ച മറുമരുന്നാണ്. അകാലനര തടയുന്നതിനൊപ്പം മുടിവളരുന്നതിനും നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്ക കഴിക്കുന്നതും തലയില്‍ തേച്ചുപിടിപ്പിക്കുന്നതും മുടിക്ക് നല്ല കറുപ്പു നിറവും വളര്‍ച്ചയും പ്രധാനം ചെയ്യുന്നു.
കാഴ്ച്ചശക്തി വര്‍ധിപ്പിക്കുന്നതിനും മികച്ച ഔഷധമാണ് നെല്ലിക്ക. കണ്ണിന്റെ ആരോഗ്യത്തിന് നെല്ലിക്ക കഴിക്കുന്നത് മികച്ച ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നാരടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.
പ്രമേഹ രോഗികള്‍ക്കുള്ള മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. ശരീരത്തിലെ ഇന്‍സുലില്‍ ഉത്പാദനം ഉത്തേജിപ്പിക്കുന്നത് വഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നു. കൊളസ്‌ട്രോളിനും മികച്ച പ്രതിവിധിയാണ് നെല്ലിക്ക.
No comments:
Post a Comment