ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് മുഖ്യമന്ത്രി. സി. വി. വിഗ്‌നേശ്വരനാണ് (കനഗസഭാപതി വിസുവലിംഗം വിഗ്‌നേശ്വരന്‍) ജാഫ്‌ന, കിളിനൊച്ചി, മന്നാര്‍, വാവുനിയ എന്നീ ജില്ലകള്‍ ചേര്‍ത്ത് രൂപീകരിച്ച വടക്കന്‍ പ്രവിശ്യയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയത്. ഇദ്ദേഹം സുപ്രീം കോടതി മുന്‍ ജഡ്ജിയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്ഷെയുടെ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.
തമിഴ് വിമോചനപുലികളുടെ ശക്തികേന്ദ്രമായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് 25 വര്‍ഷം മുന്‍പ് രൂപീകൃതമായ വടക്കന്‍ പ്രവിശ്യയില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ തമിഴ് കക്ഷികളുടെ കൂട്ടുമുന്നണിയായ തമിഴ് നാഷണല്‍ അലയന്‍സ് (ടിഎന്‍എ) 38 സീറ്റില്‍ 30 ഉം നേടി ആധിപത്യമുറപ്പിക്കുകയായിരുന്നു. ടെലോ, തുള്‍ഫ്, പീപിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴം, ഈഴം പീപിള്‍സ് ലിബറേഷന്‍ ഫ്രണ്ട്, ഇളങ്കൈ തമിഴ് അരശ് കക്ഷി എന്നിങ്ങനെയുള്ള അഞ്ച് പാര്‍ട്ടികളുടെ കൂട്ടുമുന്നണിയാണ് ടിഎന്‍എ. ഇതില്‍ ഇളങ്കൈ തമിഴ് അരശ് കക്ഷിക്കാരനാണ് മുഖ്യമന്ത്രിയായ വിഗ്‌നേശ്വരന്‍.
1939 ഒക്‌ടോബര്‍ 23ന് കൊളംബോയിലെ ഹള്‍സ്‌ഡോര്‍പ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. പിതാവ് കനഗസഭാപതി ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. 1979 മെയ് 7നാണ് വിഘ്‌നേശ്വരന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 2001 മാര്‍ച്ചില്‍ സുപ്രീം കോടതി ജഡ്ജി പദവിയിലെത്തി. 2004 ഒക്‌ടോബറില്‍ വിരമിച്ചു.

No comments:
Post a Comment