ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ദൈവകണത്തിന്റെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞര്‍ക്ക്. പ്രപഞ്ചത്തിന്റെ അടിസ്ഥാനകണം എന്ന് പറയപ്പെടുന്ന ഹിഗ്‌സ് ബോസോണിന്റെ സാന്നിധ്യം പ്രവചിച്ച പീറ്റര്‍ ഡബ്ലിയു. ഹിഗ്‌സും ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും നോബല്‍ സമമാനം പങ്കുവയ്ക്കും. പീറ്റര്‍ ഹിഗ്‌സ് 1929ല്‍ ബ്രിട്ടനില്‍ ജനിച്ചു. 1932ല്‍ ബെല്‍ജിയത്തിലാണ് ഇംഗ്ലര്‍ട്ട് ജനിച്ചത്.
ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും(ഇടത്ത്) പീറ്റര്‍ ഹിഗ്‌സും |
1964ലാണ് ഇത്തരമൊരു കണത്തിന്റെ സാധ്യത പീറ്റര്‍ ഹിഗ്‌സ് പ്രവചിക്കുന്നത്. ഇതിനടിസ്ഥാനമായതോ 1924ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് മുന്നോട്ടുവച്ച കണികാസാദ്ധാന്തവും. അതുകൊണ്ടാണ് ആ കണത്തിന് ഹിഗ്‌സ് ബോസോണ്‍ കണം എന്നു പേരിട്ടതുതന്നെ. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍), ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ കണത്തിന്റെ സാന്നിധ്യം ഉറപ്പാക്കപ്പെട്ടത്.
എന്താണ് ഹിഗ്‌സ് ബോസോണ്‍ കണം?
വിശദീകരണം കേള്‍ക്കൂ...
No comments:
Post a Comment