2013ലെ വൈദ്യശാസ്ത്ര നോബല്‍ വിജയികള്‍: യഥാക്രമം ഷെക്മാന്‍, സൂഡോഫ്, റോത്മാന്‍ എന്നിവര്‍ |
കോശങ്ങള്‍ അവയ്ക്കുള്ളിലെ പദാര്‍ത്ഥസംവഹനസംവിധാനം രൂപപ്പെടുത്തുന്നതെങ്ങനെ എന്നവിഷയത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്കാണ് ഇവര്‍ക്ക് നോബല്‍ ലഭിക്കുന്നത്.
കോശങ്ങളിലെ സംവഹനസംവിധാനത്തിന്റെ തകര്‍ച്ചയും നാഡീരോഗങ്ങള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ എന്നിവയും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ചുള്ള സുവ്യക്തമായ ഇവര്‍ തങ്ങളുടെ ഗവേഷണങ്ങളിലൂടെ ലോകത്തിന് നല്‍കിയിരിക്കുന്നത്. ഉദാഹരണമായി ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നതെ ങ്ങനെയെന്നും അതിനെ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എങ്ങനെയാണ് എത്തി ച്ചുകൊടുക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.
മനുഷ്യശരീരത്തെപ്പറ്റിയുള്ള ഗ്രാഹ്യം മെച്ചപ്പെടുത്തുന്നതുവഴി നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയ വയെ നേരിടുന്നതില്‍ ഇവരുടെ കണ്ടെത്തലുകള്‍ വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രസക്തമാണ്.
1.2 മില്ല്യന്‍ ഡോളര്‍ വരുന്ന സമ്മാനത്തുക ഇവര്‍ക്ക് തുല്ല്യമായി വീതിച്ചു നല്‍കും. ഇത് രൂപക്കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 74,256,000 (ഏഴുകോടി നാല്പത്തിരണ്ടുലക്ഷത്തി അന്‍പത്താറായിരം രൂപ!) വരും.
No comments:
Post a Comment