രസതന്ത്രപരീക്ഷണങ്ങളെ സൈബര്‍ ലോകത്തേയ്ക്ക് കൊണ്ടുവരുന്നതിന് അടിത്തറപാകിയ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ മൈക്കല്‍ ലെവിറ്റ്, സ്ട്രാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ആസ്ട്രിയന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ കാര്‍പ്ലസ്, സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഇസ്രയേല്‍ വംശജനായ ആര്യേ വാര്‍ഷല്‍ എന്നിവരാണ് രസതന്ത്രനോബല്‍ പങ്കിട്ടത്.
|
ആര്യേ വാര്‍ഷല്‍, മൈക്കല്‍ ലെവിറ്റ്, മാര്‍ട്ടിന്‍ കാര്‍പ്ലസ് എന്നിവര്‍ |
ഇവര്‍ മൂവരും സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍ സിമുലേഷന്‍സ് വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഈ ഗവേഷണങ്ങള്‍ക്കിടയില്‍ പുതിയതരം മരുന്നുകള്‍ വികസിപ്പിക്കുന്നതിന് അടിത്തറയൊരുക്കുന്നതിനും ഇവര്‍ക്ക് സാധിച്ചു. 1970കളില്‍ ഇവര്‍ നടത്തിയ ഗവേഷണങ്ങള്‍ പച്ചിലകളില്‍ നടക്കുന്ന പ്രകാശസംശ്ലേഷണം, വിവിധ സ്രോതസുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങളുടെ ശുദ്ധീകരണം തുടങ്ങിയവയുടെയൊക്കെ രാസപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചിത്രീകരിക്കുന്നതിന് പിന്നീട് ശാസ്ത്രകാരന്മാര്‍ക്ക് സഹായകമായി. ന്യൂട്ടണ്‍ മുന്നോട്ടുവച്ച ക്ലാസിക്കല്‍ ഫിസിക്‌സും അതുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ക്വാണ്ടം ഫിസിക്‌സും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഇവരുടെ കണ്ടെത്തലുകള്‍ സഹായകരമായതായി നോബല്‍ കമ്മറ്റി പറയുന്നു.
No comments:
Post a Comment