ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം. എസ്. സ്വാമിനാഥന് ദേശീയോദ്ഗ്രഥനത്തിനുള്ള 2012ലെ ഇന്ദിരാഗാന്ധി പുരസ്‌ക്കാരം. അഞ്ചു ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുക.
പ്രമുഖ സര്‍ജനായിരുന്ന ഡോ. എം. കെ. സാംബശിവന്റെയും തങ്കമ്മാളിന്റെയും രണ്ടാമത്തെ പുത്രനായി 1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥന്‍ ജനിച്ചത്. പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത ലോകമാണ് അദ്ദേഹത്തിന്റെ സ്വപ്നം. 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായിരുന്നു. 1982 മുതല്‍ 88 വരെ ഇന്റനാണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ര്‍ ജനറലായിരുന്നു. 1988 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ച്വറല്‍ റിസോഴ്‌സസിന്റെ പ്രസിഡന്റായി. 1999ല്‍ പ്രശസ്തമായ ടൈം മാസിക അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അടുത്തകാലം വരെ രാജ്യസഭാംഗവുമായിരുന്നു സ്വാമിനാഥന്‍. കാര്‍ഷിക രംഗത്തെ ഗവേഷണങ്ങള്‍ക്കായി അദ്ദേഹം സഥാപിച്ചിരിക്കുന്ന എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രശസ്തമാണ്. കാര്‍ഷിക ഗവേഷണ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള വേള്‍ഡ് ഫുഡ് പ്രൈസ് ആദ്യമായി (1987) സമ്മാനിക്കപ്പെട്ടതും സ്വാമിനാഥനായിരുന്നു.
പണ്ട് അമ്പലപ്പുഴ രാജാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് തഞ്ചാവൂരുനിന്നും അമ്പലപ്പുഴയിലെത്തിയതാണ് ജ്ഞാനികളായിരുന്ന സ്വാമിനാഥന്റെ കുടുംബം. സ്വാമിനാഥന്റെ പിതാമഹന്‍ മഹാപണ്ഡിതനായിരുന്ന എഞ്ഞി വെങ്കടചെല്ലയ്യരുടെ പാണ്ഡിത്യത്തില്‍ സന്തുഷ്ടനായ രാജാവ് മങ്കൊമ്പ് അടങ്ങിയ ഒരു വലിയ പ്രദേശം അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുകയായിരുന്നത്രേ. അങ്ങനെയാണ് സ്വാമിനാഥന് ഒരു മലയാളി ബന്ധമുണ്ടാവുന്നത്.

No comments:
Post a Comment