പ്രശസ്ത കവിയും നിരൂപകനുമായ എന്‍. കെ. ദേശത്തിന് ഈ വര്‍ഷത്തെ ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരം. മലയാള കവിതയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മുപ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
എന്‍. കെ. ദേശം എന്നറിയപ്പെടുന്ന കുട്ടിക്കൃഷ്ണപിള്ള ആലുവയ്ക്കടുത്തുള്ള ദേശം എന്ന സ്ഥലത്താണ് ജനിച്ചത്. സ്ഥലപ്പേര് ചേര്‍ന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. ഔദ്യോഗികജീവിതംഎല്‍ഐസിയിലായിരുന്നു.
അദ്ദേഹത്തിന്റെ കവിതാസമാഹാരമായ 'മുദ്ര' 2007ല്‍ ഓടക്കുഴല്‍ അവാര്‍ഡിനും 2009ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. 'അന്തിമലരി', 'ചൊട്ടയിലെ ശീലം', 'അമ്പത്തൊന്നക്ഷരാളീ', 'അപ്പൂപ്പന്‍താടി', 'പവിഴമല്ലി', 'മുദ്ര', 'ഉതിര്‍മണികള്‍', 'കന്യാഹൃദയം', 'ഗീതാഞ്ജലി' (വിവര്‍ത്തനം) തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

No comments:
Post a Comment