യുദ്ധാനന്തര ബ്രിട്ടീഷ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖയായ എഴുത്തുകാരിയും നോബല്‍ പുരസ്‌ക്കാര വിജയിയുമായിരുന്ന ഡോറിസ് ലെസിങ് അന്തരിച്ചു. 94 വയസ്സായിരുന്നു.
കവിത, ചെറുകഥ, നാടകം, നോവല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നാല്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കൊളോണിയല്‍ വാഴ്ചക്കാലത്തെ ആഫ്രിക്കന്‍ ജീവിതം, ഫെമിനിസം, രാഷ്ട്രീയം ഒക്കെ ആ തൂലികയ്ക്ക് വിഷയമായി. 1950ല്‍ പ്രസിദ്ധീകൃതമായ 'ദ ഗ്രാസ് ഈസ് സിംഗിംഗ്' ആണ് ആദ്യ നോവല്‍. 1962 ല്‍ രചിച്ച 'ദ ഗോള്‍ഡന്‍ നോട്ബുക്ക്' ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. 2007ല്‍ നോബല്‍ പുരസ്‌ക്കാരം ലഭിച്ചു.
1919 ഒക്‌ടോബര്‍ 22ന് ഇറാനിലെ കെര്‍മന്‍ഷ എന്ന സ്ഥലത്താണ് ഡോറിസ് ജനിച്ചത്. ബ്രിട്ടീഷുകാരനായ പിതാവ് ക്യാപ്റ്റന്‍ ആല്‍ഫ്രഡ് കുക്ക് ടെയ്‌ലര്‍, അവിടെ ജോലി ചെയ്യുകയായിരുന്നു. ഡോറിസിന് മൂന്നു വയസ്സുള്ളപ്പോള്‍ ഇവരുടെ കുടുംബം സിംബാബ്‌വേയിലെ റോഡേഷ്യയിലേക്ക് പോയി. നഴ്‌സായിരുന്ന അമ്മയാണ് കൊച്ചു ഡോറിസിന് വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ നല്‍കിയിരുന്നത്. 1950 കാലത്തോടെ ഡോറിസ് ലണ്ടനില്‍ തിരികെയെത്തി.

No comments:
Post a Comment