2013ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് സമ്മാനിക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജര്‍മനിയുടെ വളര്‍ച്ചയില്‍ പുലര്‍ത്തിയ നേതൃത്വപാടവത്തിനാണ് ആഞ്ചെല സമ്മാനിതയായത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അധ്യക്ഷനായ ഒരു അന്താരാഷ്ട്ര ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
ജര്‍മ്മനിയുടെ ആദ്യ വനിതാ ചാന്‍സലര്‍ കൂടിയാണ് 59കാരിയായ ആഞ്ചെല. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തിവരുന്നു. 2011 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ജര്‍മ്മനിയുടെ ആദ്യ വനിതാ ചാന്‍സലര്‍ കൂടിയാണ് 59കാരിയായ ആഞ്ചെല. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തിവരുന്നു. 2011 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment