ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും ക്രിക്കറ്റ് ജീനിയസ് സച്ചിന്‍ തെന്‍ഡുല്‍ക്കറിനും രാജ്യത്തെ പരമോന്നത ബഹുമതി ഭാരതരത്‌ന.
സോളിഡ് സ്‌റ്റേറ്റ്, മെറ്റീരിയല്‍സ് കെമിസ്ട്രി എന്നീ രംഗങ്ങളില്‍ ലോകമാദരിക്കുന്ന ശാസ്ത്രജ്ഞനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു അഥവാ പ്രൊഫ. സി. എന്‍. ആര്‍. റാവു. ആയിരത്തി അഞ്ഞൂറിലധികം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പതോളം ശാസ്ത്ര ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍നിന്നും 60 ഓണററി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1934 ജൂണ്‍ 30ന് ബാംഗ്ലൂരില്‍ ജനിച്ച റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പ്രശസ്തമായ പര്‍ഡ്യൂ സര്‍വകലാശാലയില്‍നിന്ന് ആദ്യ പിഎച്ച്ഡി നേടി. തുടര്‍ന്ന് 1976 വരെ ഐഐടി കാണ്‍പൂരില്‍ അധ്യാപകനായി. 1984 മുതല്‍ പത്തുവര്‍ഷക്കാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായും സേവനം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1989ല്‍ ബാഗ്ലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് സയന്‍സിന്റെ (ICMS) ഡയറക്ടറുമാണ്. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.
സര്‍. സി. വി. രാമനും ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനും ശേഷം ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ശസ്ത്രജ്ഞനാണ് പ്രൊഫ. റാവു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലിന്റെ തലവനാണ്. 2005ലാണ് ഇവിടെ നിയമിതനായത്. മുന്‍പ് 1985-89 കാലഘട്ടത്തിലും ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള പ്രൊഫ. റാവുവിനെ പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
24 വര്‍ഷം നീണ്ട സംഭവബഹുലമായ ക്രിക്കറ്റ് ജീവിതത്തോട് വിട ചൊല്ലിയ ദിവസം തന്നെയാണ് ഭാരതരത്‌ന പുരസ്‌ക്കാരലബ്ധി എന്നത് സച്ചിന് അപൂര്‍വ ബഹുമതിയായി. രാജ്യത്തെ കായികമേഖലയില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യവ്യക്തിയുമായി സച്ചിന്‍. ലോക കായികരംഗത്ത് ഭാരതത്തിന്റെ യഥാര്‍ത്ഥ അംബാസഡറാണ് സച്ചിന്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍െ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്. കായികമികവിനൊപ്പം അദ്ദേഹം പുലര്‍ത്തിയ വ്യക്തിനിഷ്ഠകളും അന്യാദൃശമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികളും സച്ചിനെ തേടിയെത്തിയിട്ടുമുണ്ട്. ദേശീയ കായിക യുവജനകാര്യ മന്ത്രി ജിതേന്ദ്രസിങ് സച്ചിനെ ഒരു 'നാഷണല്‍ ഹീറോ' ആയാണ് വിശേഷിപ്പിച്ചത്. പ്രതിഭയും വിനയവും സത്യസന്ധതയും അര്‍പ്പണബോധവുമെല്ലാം ഒത്തുചേര്‍ന്ന ഒരതുല്ല്യ പ്രതിഭയാണ് സച്ചിന്‍ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിന് ഭരതരത്‌ന നല്‍കുന്നതിനായി അടുത്തയിടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.
ഡോ. രാജേന്ദ്രപ്രസാദ് |
ഖാന്‍ അബ്ദുള്‍ ഗാഫര്‍, നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ |
ഭാരതരത്‌ന പുരസ്‌ക്കാരജേതാക്കള്‍
No comments:
Post a Comment