ഒമാന്‍ ഭരണാധികാരിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇനി മുതല്‍ മലയാളത്തിലും വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
|
സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയിദ് |
ഒമാന്റെ ദേശീയ ദിനാഘോഷവും സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയിദിന്റെ ഭരണത്തിന്റെ 43-ാം വാര്‍ഷികാഘോഷവും നടന്ന വേളയിലാണ് ഈ പ്രഖ്യാപനം വന്നത്. മലയാളത്തിന് പുറമേ ഇന്ത്യന്‍ ഭാഷയായ ഉറുദുവും വെബ് സൈറ്റിലുള്‍പ്പെടുത്തും. കൂടാതെ തായ്, ഇന്തോനേഷ്യന്‍ ഭാഷകളും ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, കൊറിയന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, പോര്‍ച്ചുഗീസ് ഭാഷകള്‍ നേരത്തേതന്നെ ഈ വെബ്‌സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment