ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത കവി പ്രഭാ വര്‍മയ്ക്ക്. 'ശ്യാമമാധവം' എന്ന കൃതിയ്ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌ക്കാരം നല്‍കുന്നത്. 25000 രൂപ, പ്രശസ്തിപത്രം, ശില്പം എന്നിവയടങ്ങുന്നതാണ് ഈ അവാര്‍ഡ്. വയലാറിന്റെ ചരമദിനമായ ഒക്‌ടോബര്‍ 27ന് അവാര്‍ഡ് സമ്മാനിക്കും.
വയലാര്‍ എന്ന അനശ്വര ഗാനരചയിതാവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് 1977 മുതല്‍ നല്‍കി വരുന്നു. കഴിഞ്ഞ വര്‍ഷം അക്കിത്തമാണ് അവാര്‍ഡ് നേടിയത്.
1995ല്‍ 'അര്‍ക്കപൂര്‍ണിമ' എന്ന കൃതിയ്ക്ക് കേരളസാഹിത്യഅക്കാദമി പുരസ്‌ക്കാരം ലഭിച്ചു. ഉള്ളൂര്‍ അവാര്‍ഡ്, മുല്ലനേഴി സ്മാരക അവാര്‍ഡ് മുതലായവയും പ്രഭാ വര്‍മ നേടിയിട്ടുണ്ട്. 'സൗപര്‍ണിക' ആദ്യ കവിതാസമാഹാരമാണ്. 'ആര്‍ദ്രം', 'ചന്ദനനാഴി' തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
1959ല്‍ ജനിച്ചു.
No comments:
Post a Comment