'വിക്രാന്ത്' എന്ന പദത്തിന് 'ധീരനായ യോദ്ധാവ്', 'വീരന്‍' എന്നെല്ലാമാണ് അര്‍ത്ഥം. ഇന്ത്യന്‍ സേനയ്ക്ക് കരുത്തു പകരുന്ന ധീരനായ യോദ്ധാവുതന്നെയാണ് വിക്രാന്ത്. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍.
ഇത് വിക്രാന്തിന്റെ രണ്ടാം അവതാരമാണ്. 1961ല്‍ ബ്രിട്ടീഷ്‌സേനയില്‍നിന്നും ഇന്ത്യ സ്വന്തമാക്കിയ ആദ്യ വിമാന വാഹിനിക്കപ്പല്‍. ഐ. എന്‍. എസ്. വിക്രാന്ത് 1997ലാണ് ഡി കമ്മീഷന്‍ ചെയ്തത്. അറുപതുകളുടെ മധ്യത്തിലുണ്ടായ ഇന്ത്യ-പാക് യുദ്ധത്തിലും അഞ്ചുവര്‍ഷം കഴിഞ്ഞുണ്ടായ ബംഗ്ലാദേശിന്റെ പിറവിക്കു കാരണമായ യുദ്ധത്തിലും നമ്മുടെ സേനയെ വിജയത്തിലേക്ക് നയിച്ച വിക്രാന്തിന്റെ പിന്‍ഗാമിയാണ് പുതിയ നമ്മുടെ സ്വന്തം വിക്രാന്ത്.
വാണിജ്യകപ്പല്‍ മാത്രം നിര്‍മ്മിച്ചു വന്ന കൊച്ചി കപ്പല്‍ശാലയുടെ വളര്‍ച്ചയില്‍ മറ്റൊരു പൊന്‍തൂവലായ പുതിയ വിക്രാന്ത് വിമാനവാഹിനികളുടെ രൂപകല്പനയിലും നിര്‍മ്മാണത്തിലും സ്വാശ്രയത്വം നേടിയ ലോകത്തെ അഞ്ചാമത്തെ രാജ്യമെന്ന പദവികൂടി ഭാരതത്തിന് നേടിത്തന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
അതില്‍തന്നെ 40,000 ടണ്‍ കേവു ഭാരമുള്ള വിമാനവാഹിനിക്കപ്പല്‍ മൂന്നു വമ്പന്‍ രാജ്യങ്ങളേ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളൂ. അമേരിക്ക, ബ്രിട്ടന്‍, റഷ്യ. നാലാമതായി ആ പട്ടികയിലിടംപിടിച്ച രാജ്യം ഇന്ത്യയാണ്.
മറ്റു രാജ്യങ്ങളുടെ അതിരു ലംഘിക്കാതെ തന്നെ സമുദ്രത്തിലെ വിമാനത്താവളമായ ഇൗ കപ്പലില്‍നിന്നും ഏതു ശത്രുവിനേയും ഏതു ലക്ഷ്യത്തേയും ആക്രമിക്കാനുള്ള കരുത്താണ് ഇതോടെ ഇന്ത്യന്‍ സേനയ്ക്ക് കൈവന്നിരിക്കുന്നത്.മുപ്പതു വിമാനങ്ങളെ ഉള്ളില്‍ക്കരുതാന്‍ വിക്രാന്തിനു കഴിയും. ഒരേ സമയം രണ്ട് യുദ്ധവിമാനങ്ങള്‍ക്കു പറന്നുയരാനും ഒരെണ്ണത്തിന് തിരിച്ചിറങ്ങാനും കഴിയുന്നത്ര വിശാലമായ ഡക്ക് വിക്രാന്തിന്റെ മറ്റൊരു സവിശേഷതയാണ്. 260 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള ഇൗ വിമാനവാഹിനിയില്‍ രണ്ടായിരത്തിലേറെ നാവികര്‍ക്കു കഴിയാനുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ഇതുവരെയുള്ള നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാകാന്‍ ഒന്‍പത് വര്‍ഷമാണെടുത്തത്. രണ്ടായിരത്തിപതിനെട്ടോടെ പൂര്‍ണ്ണമായും യുദ്ധത്തിന് സജ്ജമാകും.
വിക്രാന്തിന്റെ വരവോടെ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നാകും. ഇപ്പോഴുള്ള ഐ. എന്‍. എസ് വിരാട്, റഷ്യയില്‍നിന്നു വാങ്ങിയ ഗോര്‍ഷ്‌കോവ് എന്നിവയാണ് മറ്റു രണ്ടെണ്ണം. ഇന്ത്യന്‍ നാവികസേനയുടെ അരാഹത്ത് എന്ന ആണവ മുങ്ങിക്കപ്പലിന്റെ ആണവ റീയാക്ടര്‍ പ്രവര്‍ത്തനക്ഷമമായത് 2013 ആഗസ്റ്റ് 10നാണ്. ഇതോടെ ന്യൂക്ലിയര്‍ മുങ്ങിക്കപ്പല്‍ക്ലബില്‍ (അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന) ഇന്ത്യ അംഗമായതിന് തൊട്ടുപിന്നാലെയാണ് വിക്രാന്തിന്റെ വരവ്.
പ്രതിരോധ സംവിധാനങ്ങള്‍ പരമാവധി വര്‍ധിപ്പിക്കേണ്ട നിലയിലാണ് നമ്മുടെ അയല്‍ബന്ധങ്ങളെന്നതിനാല്‍ ഇൗ രംഗത്തെ ഏത് നേട്ടവും ഇന്ത്യയിലെ ജനങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യും.

No comments:
Post a Comment