ഈ ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ താനാണെന്ന് 'ലൈറ്റ്‌നിംഗ് ബോള്‍ട്ട്' എന്ന് വിളിപ്പേരുള്ള ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍കൂടി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മോസ്‌കോയില്‍ അരങ്ങേറിയ ലോക അത്‌ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടായിരുന്നു ഈ അശ്വമേധം. 9.77 സെക്കന്റില്‍ ഈ സീസണിലെ തന്റെ മികച്ച സമയവും ബോള്‍ട്ട് കുറിച്ചു. അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ 9.85 സെക്കന്റില്‍ വെളളിയും ജമൈക്കയുടെ തന്നെ നെസ്റ്റ കാര്‍ട്ടര്‍ 9.95 സെക്കന്റില്‍ വെങ്കലവും നേടി.
നൂറ് മീറ്റര്‍ ഫൈനലില്‍ മത്സരിക്കാന്‍ ഇറങ്ങിയ എട്ട് പേരില്‍ നാലും ജമൈക്കക്കാരായിരുന്നു എന്നത് കൗതുകമായി. ഈ നാലു പേരും ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിക്കൊണ്ട് ജമൈക്കയുടെ സ്പ്രിന്റ് കരുത്തിന് നേര്‍ സാക്ഷ്യമാവുകയും ചെയ്തു. ബോള്‍ട്ടിനും കാര്‍ട്ടര്‍ക്കും പിന്നാലെ കെമര്‍ ബെയ്‌ലി കോള്‍(9.98) നിക്കല്‍ അഷ്‌മെദെ (9.98) എന്നീ ജമൈക്കന്‍ അത്‌ലറ്റുകള്‍ യഥക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
ബോള്‍ട്ടും ഗാട്‌ലിനും പോരാട്ടത്തില്‍ |
ജമൈക്കയിലെ ട്രെലവ്‌നിയിലുള്ള ചെറു പട്ടണമായ ഷെര്‍വുഡ് കണ്ടെന്റിലാണ് 1986 ആഗസ്റ്റ് 21ന് വെല്ലസ്ലി ബോള്‍ട്ടിന്റെയും ജെന്നിഫറിന്റേയും പുത്രനായി ഉസൈന്‍ ബോള്‍ട്ട് ജനിച്ചത്.
ബോള്‍ട്ടിന്റെ ലോകറെക്കോഡ് പ്രകടനം കാണാന്‍ ക്ലിക്ക് ചെയ്യൂ...
No comments:
Post a Comment