ഒരു പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി ചരിത്രം കുറിച്ച മലയാളിയായ നേവി ഓഫീസര്‍, കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഉന്നതമായ സേനാമെഡല്‍ കീര്‍ത്തിചക്ര.
ത്രിപ്പൂണിത്തുറ കണ്ടനാട് വലിയവറ വീട്ടില്‍ ലഫ്. കേണല്‍ (റിട്ട.) വി. സി. ടോമിയുടെയും വല്‍സമ്മയുടെയും പുത്രനായ കമാന്‍ഡര്‍ ടോമി 2012 നവംബര്‍ 1ന് കേരളപ്പിറവി ദിനത്തിലാണ് തന്റെ സാഹസിക യാത്രയ്ക്കിറങ്ങിയത്. 'മാതേയി' എന്നു പേരിട്ട പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ഒരു കരയിലും ഇറങ്ങാതെ 150 ദിവസങ്ങള്‍കൊണ്ട് നിരവധി പ്രതികൂലഘടകങ്ങളെ നേരിട്ട് അഭിലാഷ് ടോമി കടല്‍ കീഴടക്കുകയായിരുന്നു. 2013 മാര്‍ച്ച് 31നാണ് യാത്ര പൂര്‍ത്തിയാക്കി അഭിലാഷ് മുംബൈയില്‍ എത്തിച്ചേര്‍ന്നത്.
കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രാഷ്ട്രപതി സ്വീകരിച്ചപ്പോള്‍...
അഭിലാഷ് ടോമി മാദേയി എന്ന പായ്ക്കപ്പലില്‍
ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായി കമാന്‍ഡര്‍ അഭിലാഷ്. ഇന്ത്യന്‍ നേവി ഓഫീസറായിരുന്ന കമാന്‍ഡര്‍ ദിലിപ് ഡോന്‍ഡേയാണ് ഇത്തരത്തില്‍ പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍. പക്ഷേ അദ്ദേഹം യാത്രയ്ക്കിടെ നാല് തവണ കരയ്ക്ക് കയറിയിരുന്നു.
കമാന്‍ഡര്‍ ദിലിപ് ഡോന്‍ഡേ
യുദ്ധേതരരംഗത്തെ ധീരതയ്ക്കും സ്വയം സമര്‍പ്പണത്തിനും നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഇന്ത്യന്‍ മിലിറ്ററി ബഹുമതിയാണ് കീര്‍ത്തിചക്ര.
1952 ജനുവരി 4നാണ് ഈ മെഡല്‍ ഏര്‍പ്പെടുത്തിയത്. 1947 ഓഗസ്റ്റ് 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഇത്. 'അശോക ചക്ര ക്ലാസ് II' എന്നായിരുന്നു ഈ മെഡല്‍ ആദ്യകാലത്തറിയപ്പെട്ടിരുന്നത്. 1967 ജനുവരി 27ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട് 'കീര്‍ത്തിചക്ര' യായി. വൃത്താകൃതിയുള്ള വെള്ളി മെഡലാണിത്. 1-3/8 ഇഞ്ച് വ്യാസം. മധ്യത്തില്‍ അശോകചക്രം. ഇതിനുചുറ്റും താമരപ്പുമൊട്ടുകള്‍കൊണ്ടൊരു പുഷ്പചക്രവുമുണ്ട്.
ലോകം ചുറ്റിവന്ന കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ സാഹസിക യാത്രയുടെ
No comments:
Post a Comment