ടെലിവിഷനില്‍ ഇനി ഇന്റര്‍നെറ്റ് വീഡിയോ കാണാം... എച്ച് ഡി ക്വാളിറ്റിയില്‍. ഗൂഗിളിന്റെ പുതിയ കൈനീട്ടമാണ് ഈ പുതിയ ഉപകരണം. പേര് 'ക്രോംകാസ്റ്റ്'.
എല്‍സിഡി എല്‍ഇഡി ടിവികളിലാണ് ഈ ഉപകരണം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇത്തരം ടിവികളുടെ എച്ച്ഡിഎംഐ പോര്‍ട്ടുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന വയര്‍ലെസ് ടിവി ഡോംഗിളാണ് ക്രോംകാസ്റ്റ്. കാഴ്ചയില്‍ പെന്‍ ഡ്രൈവ് പോലിരിക്കും. രണ്ടിഞ്ച് മാത്രം വലിപ്പം. യൂടൂബ്, ഗൂഗിള്‍ മ്യൂസിക് തുടങ്ങിയവയൊക്കെ ഈ സംവിധാനത്തിന്റെ സഹായത്തോടെ ഹൈഡെഫനിഷന്‍ ക്ലാരിറ്റിയോടെ ടിവിയുടെ വലിയ സ്‌ക്രീനില്‍ ആസ്വദിക്കാം. വയര്‍ലെസ് ആയാണ് പ്രവര്‍ത്തനം എന്നത് കൂടുതല്‍ സൗകര്യപ്രദവുമാണ്.
ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിന്‍ഡോസ് അല്ലെങ്കില്‍ മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ വഴിയും ക്രോം കാസ്റ്റ് വെബ്കാസ്റ്റിംഗ് സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വഴിയും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാം.
വില താരതമ്യേന കുറവായിരിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ക്രോംകാസ്റ്റിന് 35 ഡോളറാണ് വില. അതായത് ഏകദേശം 2000 രൂപ. താമസിയാതെ ഇന്ത്യയിലും ഇതെത്തും.

No comments:
Post a Comment