ആണവ ഗവേഷണ മേഖലയില്‍ ലോകത്തെതന്നെ മുന്‍നിരസ്ഥാപനവും ഭാരതത്തിന്റെ അഭിമാനവുമായ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വിത്തുല്പാദന രംഗത്തും തിളങ്ങുന്നു. ആണവസാങ്കേതികവിദ്യയിലൂടെ ജനിതകമാറ്റം വരുത്തിയ 41 ഇനം വിത്തുകളാണ് ബിഎആര്‍സി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലക്കടല, ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, പരിപ്പ്, കടുക്, സോയാബീന്‍, സൂര്യകാന്തി, അര, ചണം തുടങ്ങിയവയുടെ വിത്തുകള്‍ ബിഎആര്‍സിയുടെ ന്യൂക്ലിയര്‍ അഗ്രിക്കള്‍ച്ചര്‍ & ബയോടെക്‌നോളജി ഡിവിഷനാണ് വികസിപ്പിച്ചത്.
കൃഷിയോഗ്യമായ ഭൂമി കുറയുകയും ഭഷ്യധാന്യത്തിന് ആവശ്യം വര്‍ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് രാജ്യം ഭക്ഷ്യ സ്വയംപര്യാപ്തത നിലനിര്‍ത്തണമെങ്കില്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചേ മതിയാവൂ എന്ന് ബിഎആര്‍സി വ്യക്തമാക്കി. കുറഞ്ഞ വിളവുകാലം, കൂടുതല്‍ വിളവ്, രോഗപ്രതിരോധം തുടങ്ങിയവയാണ് ഇത്തരം വിത്തുകളുടെ മേന്മയായി എടുത്തുപറയുന്നത്. ബിഎആര്‍സി മുന്‍പ് ഇറക്കിയ നിലക്കടല വിത്ത് കൃഷിചെയ്ത വിവിധ സസ്ഥാനങ്ങളിലെ കൃഷിക്കാര്‍ക്ക് വന്‍വിളവാണത്ര ലഭിച്ചത്.
No comments:
Post a Comment