ഹാക്കര്‍മാരിലെ മാലാഖ ന്യൂസിലാന്‍ഡുകാരന്‍ ബര്‍ണബി ജാക്ക് അകാലത്തില്‍ പൊലിഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ വസതിയില്‍ 2013 ജൂലൈ 25ന് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.
സാധാരണ ഹാക്കര്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് ഇന്റര്‍നെറ്റിലും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലുമൊക്കെ നുഴഞ്ഞുകയറി വിവരങ്ങള്‍ അടിച്ചുമാറ്റുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരെയാണ്. എന്നാല്‍ ഹാക്കര്‍മാര്‍ രണ്ടുതരമുണ്ട്. നല്ല കാര്യത്തിനായി ഹാക്കിംഗ് നടത്തുന്നവരും ചീത്ത ഉദ്ദേശക്കാരും.
നല്ല ഹാക്കര്‍മാരിലെ സൂപ്പര്‍ താരമായിരുന്നു ബര്‍ണബി ജാക്ക്. അപാരമായ ഹാക്കിംഗ് പാടവം പ്രദര്‍ശിപ്പിച്ച് ടെക്‌നോളജി വിദഗ്ധരിലെ സൂപ്പര്‍താരമായി മാറിയ ജാക്കിന് പക്ഷെ 35-ാം വയസ്സില്‍ അകാലത്തില്‍ പൊലിയാനായിരുന്നു യോഗം.
സെക്യൂരിറ്റി സിസ്റ്റങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മറ്റും പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ പ്രദര്‍ശനങ്ങളിലൂടെയാണ് ജാക്ക് താരപദവിയിലേക്കെത്തിയത്. എടിഎമ്മുകളുടെ പിഴവുകള്‍ മുതലെടുത്ത് അതിലുള്ള പണം മുഴുവന്‍ പിന്‍വലിച്ചുകാണിച്ചുകൊടുത്ത് കാഴ്ചക്കാരെ അമ്പരപ്പിച്ചിരുന്നു ഈ ചെറുപ്പക്കാരന്‍. അടുത്തകാലത്ത് ഇന്‍സുലിന്‍ പമ്പുകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ഇന്‍സുലിന്‍ പമ്പില്‍നിന്നും ഓവര്‍ഡോസ് കുത്തിവയ്പിച്ചുകൊണ്ട് അത് ശരീരത്തില്‍ വച്ചിട്ടുള്ള വ്യക്തിയെ 300 അടി അകലെ നിന്നുകൊണ്ട് അനായാസം അപായപ്പെടുത്താന്‍ കഴിയുമെന്ന് ജാക്ക് കാണിച്ചുകൊടുത്തു. പേസ്‌മേക്കര്‍ യന്ത്രങ്ങളുടെ പോരായ്മകള്‍ വിശദീകരിക്കുന്നതിന് ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തയാറെടുപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം.
ജാക്കിന്റെ എടിഎം ഡെമോ വീഡിയോ കാണൂ...
1977 നവംബര്‍ 22ന് ന്യൂസിലാന്‍ഡിലെ ഓക്‌ലന്‍ഡിലാണ് ബര്‍ണബി മൈക്കല്‍ ഡഗ്ലസ് ജാക്ക് ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ കമ്പ്യൂട്ടറുകളോട് ജാക്കിന് കമ്പമായിരുന്നു. പിന്നീട് അമേരിക്കയിലാണ് ജാക്ക് കമ്പ്യൂട്ടറുകളുടെ ലോകത്ത് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. മരണസമയത്ത് എംബഡഡ് ഡിവൈസ് സെക്യൂരിറ്റിയുടെ ഡയറക്ടറായിരുന്നു.
ബര്‍ണബി ജാക്ക് |

No comments:
Post a Comment