ന്യൂസിലന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റണിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം. 'ദ ലൂമിനറീസ്' എന്ന കൃതിക്കാണ് സമ്മാനം. ഇതോടെ ഈ പുരസ്‌ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി എലനോര്‍ നേടി. ഒപ്പം, എണ്ണൂറില്‍പ്പരം പേജുകളുള്ള 'ദ ലൂമിനറീസ്' ബുക്കര്‍ നേടുന്ന ഏറ്റവും വലിയ കൃതിയുമായി.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ എഴുത്തുകാരെ മാത്രമായിരുന്നു ഇതുവരെ ബുക്കര്‍ പ്രൈസിന് പരിഗണിച്ചിരുന്നുള്ളൂ. അടുത്ത വര്‍ഷംമുതല്‍ ലോകത്തെവിടെനിന്നുമുള്ള എഴുത്തുകാര്‍ക്ക് മത്സരിക്കാം. അങ്ങനെ നോക്കുമ്പോള്‍ എലനോര്‍ ഈ ഗണത്തിലെ അവസാന ബുക്കര്‍ വിജയി എന്ന നിലയിലും ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു.
'ദ ലൂമിനറീസ്' എലനോറിന്റെ രണ്ടാമത്തെ നോവലാണ്. 2008ല്‍ പ്രസിദ്ധീകൃതമായ 'ദ റിഹേഴ്‌സല്‍' ആണ് ആദ്യ നോവല്‍. ബുക്കര്‍ പ്രൈസിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരമാണ് ഇത്തവണയുണ്ടായതെന്നാണ് ജ്യൂറി നല്‍കുന്ന വിവരം. ഇന്ത്യന്‍ എഴുത്തുകാരി ജുംപ ലാഹിരിയുടെ 'ദ ലോലാന്‍ഡ്' അടക്കം മികച്ച ചില കൃതികളെ കടത്തിവെട്ടിയാണ് ലൂമിനറീസ് അവാര്‍ഡ് നേടിയത്.
1985ല്‍ കാനഡയിലെ ഒന്റോറിയയില്‍ ജനിച്ച എലനോര്‍ ആറാം വയസ്സിലാണ് ന്യൂസിലന്‍ഡിലേക്ക് എത്തിയത്. 1985ല്‍ തന്നെ ബുക്കര്‍ നേടിയ കെറി ഹ്യൂമിനുശേഷം ('ദ ബോണ്‍ പീപ്പിള്‍') ഈ ബഹുമതി കരസ്ഥമാക്കുന്ന ന്യൂസിലന്‍ഡില്‍നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് എലനോര്‍.

No comments:
Post a Comment