അംബാനിയുടെ കാര്യമെന്നുമല്ല ഈ പറയുന്നത്. നിങ്ങളേപ്പോലുള്ള ഒരു സാധാരണക്കാരന്റെ കാര്യമാണ്.
സംഗതി ഇത്രയേയുള്ളൂ. 21 വയസ്സുള്ള അരുള്‍ കുമാര്‍ സാധാരണ കുടുബത്തില്‍നിന്നുള്ള ഒരു ചെറുപ്പക്കാരന്‍. തമിഴ്‌നാട്ടിലെ സേലത്താണ് വീട്. എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ഇന്റര്‍നെറ്റിലെ പ്രധാന വെബ്‌സൈറ്റുകളുടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെയുമൊക്കെ സെക്യൂരിറ്റി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുന്നത് ഇഷ്ടന്റെ ഒരു ഇഷ്ട വിനോദമായിരുന്നു. ഒരു കൊച്ചു കട നടത്തുന്ന അച്ഛന്‍ കഷ്ടപ്പെട്ട് വാങ്ങിക്കൊടുത്ത ലാപ്‌ടോപ്പില്‍ ഇങ്ങനെ 'ടെസ്റ്റ്' കളിക്കുന്നതിനിടയിലാണ് അരുളിന് അരുളപ്പാടുണ്ടാവുന്നത്. ഫേസ്ബുക്കില്‍ ഒരു ചെറിയ പിശക് കിടക്കുന്നു. ഒരാള്‍ ചേര്‍ത്ത ഫോട്ടോ വേണമെന്നുവച്ചാല്‍ വേറൊരാള്‍ക്ക് പുല്ലുപോലെ ഡിലീറ്റ് ചെയ്യാം. ഇതുവരെ ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞുകൊണ്ടിരുന്നത് ഫോട്ടോ ഇട്ട ആള്‍ക്ക് അത് ഡിലീറ്റ് ചെയ്യാം. അല്ലെങ്കില്‍ ഫേസ്ബുക്കിന് കൃത്യമായി റിക്വസ്റ്റ് നല്‍കി ഡിലീറ്റ് ചെയ്യാം എന്നൊക്കെയാണല്ലോ. പിശക് കാണിച്ച് വിശദമായി ഫേസ്ബുക്കിനെ അറിയിച്ചു. പക്ഷേ അവര്‍ക്ക് ബോധ്യമായില്ല. 'അങ്ങനെയൊരു തെറ്റും ഞങ്ങളുടെ പ്രോഗ്രാമുകളിലില്ല', അവര്‍ അരുള്‍ കുമാറിനെ മൈന്‍ഡ് ചെയ്തില്ല. അരുള്‍ വിട്ടില്ല. തെറ്റ് എങ്ങനെ എന്ന് വിശദമാക്കി വീഡിയോ സഹിതം വീണ്ടും അയച്ചു. ഇത്തവണ 'കിളി പോയത്' ഫേസ്ബുക്ക് വിദഗ്ധര്‍ക്കാണ്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി.
തീര്‍ന്നില്ല... തങ്ങളുടെ ബുദ്ധിരാക്ഷസന്മാര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന കാര്യം കണ്ടുപിടിച്ച മിടുക്കന് അവര്‍ നന്നായി ചെലവുചെയ്തു! 'വെറും' 8 ലക്ഷം രൂപ അരുളിന് അയച്ചുകൊടുത്തു!
അങ്ങനെ രൊറ്റ ദിവസത്തെ ജോലിക്ക് കൂലി എട്ട് ലക്ഷം...

No comments:
Post a Comment