റോബോട്ടുകള്‍ ഒരു തരത്തിലുള്ള കമ്പ്യൂട്ടറുകളാണെന്ന് നമുക്കറിയാം. വേണമെങ്കില്‍ ചലിക്കുന്ന കമ്പ്യൂട്ടറുകള്‍ എന്ന് പറയാം. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. മനുഷ്യന്‍ സ്വയം ചിന്തിച്ച് തീരുമാനങ്ങളെടുത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതുപോലെ കമ്പ്യൂട്ടറിന് കഴിയില്ല. അതുകൊണ്ടുതന്നെ റോബോട്ടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവയുടെ ബുദ്ധിയും കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. എന്നാല്‍ ഇതൊക്കെ പഴങ്കഥയാകുന്ന ലക്ഷണങ്ങളാണ് കാണുന്നത്. 'തലച്ചോറു'ള്ള റോബോട്ടുകള്‍ ഇതാ വന്നുകഴിഞ്ഞു.
റോബോട്ടുകള്‍ക്ക് തലച്ചോര്‍ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ തല ഇന്ത്യക്കാരന്റേതാണ്. മിസോറി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡോ. ജഗന്നാഥന്‍ സാരംഗപാണിയാണിതിനുപിന്നില്‍. പ്രത്യേക നിര്‍ദ്ദേശങ്ങളില്ലാതെ സ്വയം ചിന്തിച്ച് വിശകലനം ചെയ്ത് കാര്യങ്ങള്‍ ചെയ്യുന്നതിന് കഴിവുള്ള റോബോട്ടുകളുടെ വികസനത്തിലേക്ക് നയിക്കുന്ന കണ്ടെത്തലാണിത് എന്നതുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
റോബോട്ടുകളെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കോ മറ്റോ സാങ്കേിത തകരാറുണ്ടായാല്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു സപ്പോര്‍ട്ട് സംവിധാനമാണ് ഇപ്പോള്‍ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ മിസോറിയിലുള്ള ഫെല്‍പ്‌സ് പ്രവിശ്യയില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ വിദ്യകേന്ദ്രമാണ് മിസോറി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി. ഇവിടത്തെ പ്രൊഫസറും റിസര്‍ച് സെന്റര്‍ ഓണ്‍ ഇന്റലിജന്റ് മെയിന്റനന്‍സ് സിസ്റ്റംസിന്റെ ഡയറക്ടറുമാണ് ഭാരതീയനായ ഡോ. ജഗന്നാഥന്‍ സാരംഗപാണി.
ചില ശാ്‌സത്രസിനിമകളിലൊക്കെ മാത്രം നാം കണ്ടിരുന്ന ബുദ്ധിയുള്ള യന്തിരന്മാര്‍ താമസിയാതെ യാഥാര്‍ത്ഥയമാവും...!
No comments:
Post a Comment