നാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്മ്രാണ്. ജനാധിപത്യത്തില്‍ എല്ലാ അധികാരവും ജനങ്ങളിലാണ്. എന്നാല്‍ ജനാധിപത്യ അവകാശങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് എത്രത്തോളം ലഭ്യമാവുന്നുണ്ട് എന്നത് സംശയമാണ്. കൂടാതെ അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നവരുടെ അഴിമതിയും മറ്റും ജനാധിപത്യത്തിന്റെ അന്തസിനെ കുറയ്ക്കുന്നുമുണ്ട്. പക്ഷേ, അടുത്തകാലത്തായി ജനങ്ങളുടെ അവകാശങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ പല ഭാഗങ്ങളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത് ശുഭകരമാണ്. അഴിമതിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന യുവജനപ്രതിഷേധങ്ങള്‍, കോടതിയുടെ ഇടപെടലുകള്‍ തുടങ്ങിയവയൊക്കെ അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാതെ തരമില്ല എന്ന നിലയിലേക്ക് കുറേയൊക്കെ എത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതാ അതിസുപ്രധാനമായൊരു വിധി ബഹുമാനപ്പെട്ട സുപ്രീം കോടതി അടുത്തയിടെ പുറപ്പെടുവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നതുപോലെതന്നെ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല (നിഷേധ വോട്ട്) എന്നു രേഖപ്പെടുത്താനും വോട്ടര്‍ക്ക് അവകാശമുണ്ട് എന്നതാണത്.
ചീഫ് ജസ്റ്റീസ് സദാശിവം ജസ്റ്റീസ്മാരായ രഞ്ജന ദേശായി, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ചാണ് ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. ഇതിലൂടെ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല എന്നു രേഖപ്പെടുത്താനുള്ള ബട്ടണ്‍/ അധിക കോളം ഏര്‍പ്പെടുത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇതുവഴി വോട്ടര്‍മാര്‍ക്ക് അവകാശം കിട്ടുകയാണ്. ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ഇപ്പോള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നവരും ഇത്തരമൊരു സംവിധാനം ഉണ്ടെങ്കില്‍ വോട്ടുചെയ്യാനെത്തും എന്ന് സുപ്രീം കോടതി പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലും നിയമസഭകളിലും ഇപ്പോള്‍ ഇതിന് സമാനമായൊരു സംവിധാനം നിലനില്‍ക്കുന്നുണ്ട്. അവിടെ വിവിധ വിഷയങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ 'യെസ്', 'നോ' എന്നതിനൊപ്പം 'അബ്‌സ്‌റ്റെയ്ന്‍' (വിട്ടുനില്‍ക്കുന്നു) എന്നു രേഖപ്പെടുത്താനുള്ള ബട്ടണ്‍ കൂടിയുണ്ട്. ഇത് ഇനി സാധാരണ ജനത്തിനും ലഭിക്കാന്‍ പോകുന്നു എന്നര്‍ത്ഥം.
No comments:
Post a Comment