മിസ് ഫിലിപൈന്‍സ് മെഗാന്‍ യങ് പുതിയ ലോക സുന്ദരി. ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ നിരവധി സുന്ദരിമാരെ പിന്തള്ളിയാണ് മെഗാന്‍ യങ് സുന്ദരിപ്പട്ടം ചൂടിയത്. മിസ് ഫ്രാന്‍സ് മറീന്‍ ലോര്‍ഫെലിന്‍ രണ്ടാമതും മിസ് ഘാന കരാന്‍സര്‍ നാ ഒകെയ്‌ലി ഷൂട്ടര്‍ മൂന്നാമതുമെത്തി. ഇന്ത്യന്‍ പ്രതിനിധിയായി മത്സരിച്ച മിസ് ഇന്ത്യ നവനീത് കൗര്‍ ധില്ലന്‍ അവസാന പത്തുപേരിലെത്താന്‍ കഴിയാതെ പുറത്തായെങ്കിലും 'മിസ് മള്‍ട്ടീമീഡിയ' കിരീടം ചൂടി.
അമേരിക്കയിലെ വെര്‍ജിനിയ സ്‌റ്റേറ്റിലുള്ള അലക്‌സാണ്ട്രിയയിലാണ് 1990 ഫെബ്രുവരി 27ന് യങ് ജനിച്ചത്. പിതാവ് അമേരിക്കക്കാരനും മാതാവ് ഫിലിപ്പെന്‍സ്‌കാരിയും. പത്താം വയസ്സില്‍ ഫിലിപ്പെന്‍സില്‍ എത്തിയ മെഗാന്‍ ടെലിവിഷന്‍ അവതാരകയായും ചലച്ചിത്രനടിയായും തിളങ്ങിയ വ്യക്തിയാണ്. മിസ് വേള്‍ഡ് കിരീടം ചൂടുന്ന ആദ്യ ഫിലിപ്പൈന്‍ വനിതയും മെഗാന്‍ ആണ്. സഹോദരി ലോറന്‍ യങും അറിയപ്പെടുന്ന നടിയാണ്.
No comments:
Post a Comment