BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 6 September 2013

ദീപക് സന്ധു: രാജ്യത്തെ ആദ്യ വനിതാ മുഖ്യവിവരാവകാശ കമ്മീഷണര്‍

രാജ്യത്തെ ആദ്യ വനിതാ മുഖ്യവിവരാവകാശ കമ്മീഷണറായി 64-കാരിയായ ദീപക് സന്ധു ചുമതലയേറ്റു.
നാലുവര്‍ഷമായി വിവരാവകാശകമ്മീഷണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ദീപക് സന്ധു. 1971 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍(മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്), ഡി.ഡി. ന്യൂസ് ഡയറക്ടര്‍ ജനറല്‍, ആകാശവാണി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സത്യാനന്ദമിശ്ര വിരമിച്ചതിനെത്തുടര്‍ന്നാണ് ദീപക് സന്ധു ഈ പദവിയില്‍ നിയമിതയായത്.

2012ലെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ഡറി വിഭാഗത്തില്‍ 13 ഉം ഹയര്‍സെക്കന്‍ഡറിയില്‍ ഒമ്പതും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അഞ്ചും പേരാണ് അവാര്‍ഡിന് അര്‍ഹരായി. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
അവാര്‍ഡ് ജേതാക്കള്‍ :
സെക്കണ്ടറി വിഭാഗം.
തിരുവനന്തപുരം: കെ. ആര്‍. സുരേഷ്‌കുമാര്‍, എച്ച്.എസ്.എ, വെങ്ങാനൂര്‍ എച്ച്. എസ്. എസ് ഫോര്‍ ഗേള്‍സ്. കൊല്ലം: എ. വി. ജോര്‍ജ്, ഹെഡ്മാസ്റ്റര്‍, മാര്‍ത്തോമ ഗേള്‍സ് ഹൈസ്‌കൂള്‍, പുലമണ്‍.
പത്തനംതിട്ട: സൂസന്‍ ഐസക്, എച്ച്. എസ്. എ, തിരുവല്ല പുതുശേരി എം. ജി. ഡി ഹൈസ്‌കൂള്‍.
ആലപ്പുഴ: എസ്. നന്ദകുമാര്‍, ഹെഡ്മാസ്റ്റര്‍, തിരുമലഭാഗം ടി. ഡി. എച്ച്. എസ്. എസ്, തുറവൂര്‍, ചേര്‍ത്തല.
കോട്ടയം: ജോസിറ്റ് മോന്‍ ജോണ്‍, പൂഞ്ഞാര്‍ എസ് എം വി എച്ച് എസ് എസ്‌.
ഇടുക്കി: മാത്യു പി. പെരുമ്പനാനി, ഹെഡ്മാസ്റ്റര്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്. എസ്. എസ്, വഴിതല, തൊടുപുഴ.
നിയാസ് ചോല,
എച്ച്. എസ്. എ, മര്‍ക്കസ്
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കാരന്തൂര്‍.
എറണാകുളം: വി. എ. ജോയ്, എച്ച്. എസ്. എ, സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, കലൂര്‍.
തൃശൂര്‍: കെ. മായ, എച്ച്. എസ്. എ, എസ്. എന്‍. എച്ച്. എസ്. എസ്, ഇരിങ്ങാലക്കുട.
മലപ്പുറം: കെ. ടി. മനോജ്, സി. ബി. എച്ച്. എസ്. എസ്, വള്ളിക്കുന്ന്.
കോഴിക്കോട്: നിയാസ് ചോല, എച്ച്. എസ്. എ, മര്‍ക്കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാരന്തൂര്‍.
കെ. വി. സുജാത,
ഫിസിക്കല്‍ എജ്യുക്കേഷന്‍,
 ജി. എച്ച്. എസ്. എസ്,
 മീനങ്ങാടി.
വയനാട്: കെ. വി. സുജാത, ഫിസിക്കല്‍ എജ്യുക്കേഷന്‍, ജി. എച്ച്. എസ്. എസ്, മീനങ്ങാടി.
കണ്ണൂര്‍: കെ. സി. രാജന്‍, എച്ച്. എസ്. എ, ജി. വി. എച്ച്. എസ് കണ്ണൂര്‍.
കാസര്‍കോട്: സി. എച്ച്. ശങ്കര കാമത്ത്, പ്രിന്‍സിപ്പല്‍, ജി. വി. എച്ച്. എസ്. എസ്. ഹേരൂര്‍, .
പ്രൈമറി വിഭാഗം:
തിരുവനന്തപുരം: ആര്‍. ഗണപതിപോറ്റി, ഹെഡ്മാസ്റ്റര്‍, ഗവ. എല്‍. പി. എസ് അരുവിക്കര.
കൊല്ലം: ജോര്‍ജ് തോമസ്, ഹെഡ്മാസ്റ്റര്‍, ജി. ഡബ്‌ള്യു. എല്‍. പി. എസ്, തേവലപുരം.
പത്തനംതിട്ട: പി. ഉഷാകുമാരി, ഹെഡ്മിസ്ട്രസ്, ഗവ. എല്‍. പി. എസ്, അയിരൂര്‍.
ആലപ്പുഴ: ജോളിതോമസ്, ഹെഡ്മിസ്ട്രസ്, സി. എം. എല്‍. പി. എസ്, മുഹമ്മ.
കോട്ടയം: എസ്. എ. രാജീവ്, ഹെഡ്മാസ്റ്റര്‍, ഗവ. യു. പി. എസ് ചീരഞ്ചിറ.
ഇടുക്കി: എ. എം. നസീമ, ഹെഡ്മിസ്ട്രസ്, ഗവ. െ്രെടബല്‍ യു. പി. എസ്, കുമളി.
എറണാകുളം: എന്‍. ആര്‍. ശ്രീനിവാസന്‍, ഹെഡ്മാസ്റ്റര്‍, ഗവ. എല്‍. പി. എസ്, കക്കാട്ടുപാറ, കിങ്ങിണിമറ്റം. തൃശൂര്‍: സി. ടി. ജയിംസ്, ഡ്രോയിങ് ടീച്ചര്‍, സെന്റ്‌തോമസ് എച്ച്. എസ്. എസ്, തോപ്പ്.
പാലക്കാട്: എ. ഹാറൂണ്‍, ഹെഡ്മാസ്റ്റര്‍, ജി. എല്‍. പി. എസ് പല്ലാവൂര്‍.
മലപ്പുറം: സി. അബ്ദുറഹിമാന്‍, ഹെഡ്മാസ്റ്റര്‍, എ. എം. എല്‍. പി. സ്‌കൂള്‍ വാക്കാലൂര്‍, കാവനൂര്‍.

കെ. പി. രാമചന്ദ്രന്‍,
 ഹെഡ്മാസ്റ്റര്‍,
വിളയാറ്റൂര്‍ എളമ്പിലാട്
എം. യു. പി സ്‌കൂള്‍, 
കോഴിക്കോട്: കെ. പി. രാമചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍, വിളയാറ്റൂര്‍ എളമ്പിലാട് എം. യു. പി സ്‌കൂള്‍,
റോസമ്മ ജോര്‍ജ്,
ഹെഡ്മിസ്ട്രസ്,
 ജി. യു. പി. എസ്, മാതമംഗലം,
 നായ്ക്കട്ടി.
മേപ്പയ്യൂര്‍. വയനാട്: റോസമ്മ ജോര്‍ജ്, ഹെഡ്മിസ്ട്രസ്, ജി. യു. പി. എസ്, മാതമംഗലം, നായ്ക്കട്ടി.
കണ്ണൂര്‍: വി. രാജേഷ്, എല്‍. പി. എസ്. എ, കാനാട് എല്‍. പി. സ്‌കൂള്‍.
കാസര്‍കോട്: എം. രമഭായി, ഹെഡ്മിസ്ട്രസ്, ജി. യു.പി.എസ് മൂടമ്പയില്‍.
ഹയര്‍സെക്കണ്ടറി വിഭാഗം.
തിരുവനന്തപുരം: ഡോ. കെ. വത്സലാമ്മ, പ്രിന്‍സിപ്പല്‍, ഗവ. എച്ച്. എസ്. എസ്, കൊട്ടാരക്കര, കൊല്ലം. കസ്മീര്‍ തോമസ്, എച്ച്. എസ്. എസ്. ടി, വിമലഹൃദയ എച്ച്. എസ്. എസ്.ഫോര്‍ ഗേള്‍സ്, കൊല്ലം. സൂര്യനാരായണ കുഞ്ഞുരായര്‍, എച്ച്. എസ്. എസ്. ടി, ഗവ. മോഡല്‍, ഗേള്‍സ് എച്ച്. എസ്. എസ് പട്ടം. എറണാകുളം: ഡോ. കെ. വി. വര്‍ഗീസ്, പ്രിന്‍സിപ്പല്‍, സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്, പെരുവന്താനം, ഇടുക്കി. കെ. ജെ. ജോസ്, എച്ച്. എസ്. എസ്. ടി, ഗവ. മോഡല്‍ എച്ച്. എസ്. എസ്, നടവരമ്പ, തൃശൂര്‍. ഫാ. തോമസ് ജോസ്, പ്രിന്‍സിപ്പല്‍, സെന്റ് ജെറോംസ് എച്ച്. എസ്. എസ്, വെള്ളയാകുടി, ഇടുക്കി. കോഴിക്കോട്: പി. രതീഷ്‌കുമാര്‍, എച്ച്. എസ്. എസ്. ടി, ചട്ടഞ്ചാല്‍ എച്ച്. എസ്. എസ്, കാസര്‍കോട്.
 ഡോ. ഇ. വി അബ്ദുല്ല,
എച്ച്. എസ്. എസ്. ടി,
പേരാമ്പ്ര എച്ച്. എസ്. എസ്,
 കോഴിക്കോട്
 ഡോ. ഇ. വി അബ്ദുല്ല, എച്ച്. എസ്. എസ്. ടി, പേരാമ്പ്ര എച്ച്. എസ്. എസ്, കോഴിക്കോട്. ടി. എം. രാജേന്ദ്രന്‍, എച്ച്. എസ്. എസ്. ടി, ഗവ. എച്ച്. എസ്. എസ് ശ്രീകണ്ഠാപുരം, കണ്ണൂര്‍.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖല തിരിച്ച്, കൊല്ലം: പി. എ സജിമോന്‍, എസ്. വി. എം. മോഡല്‍ വി. എച്ച്. എസ്. എസ് വെണ്ടാര്‍, കൊല്ലം. ചെങ്ങന്നൂര്‍: കെ. സി. ഹരികുമാര്‍, കണിച്ചുകുളങ്ങര വി. എച്ച്. എസ്. എസ്, ആലപ്പുഴ. എറണാകുളം: ടി. വി. മുരളീധരന്‍, എന്‍. ഐ. വി. എച്ച്. എസ്. എസ്, മാരമ്പള്ളി, എറണാകുളം. കുറ്റിപ്പുറം: കെ. അബ്ദുല്‍ റഷീദ്, പി. എം. എസ്. എ. വി. എച്ച്. എസ്. എസ്, ചാപ്പനങ്ങാടി, മലപ്പുറം. പയ്യന്നൂര്‍: ഒ. എം. അജിത്, കൊടക്കാട് കെ. എം. വി. എച്ച്. എസ്. എസ്, കണ്ണൂര്‍.

Wednesday, 4 September 2013

നോക്കണ്ട... നോക്കിയ ഇനിയില്ല.

നോക്കിയ ഇനിമുതല്‍ പഴയ നോക്കിയ അല്ല. മൊബൈല്‍ ഫോണുകളുടെ പര്യായമായി മാറിക്കഴിഞ്ഞ നോക്കിയയുടെ വിലാസം മാറുകയാണ്. നോക്കിയയുടെ ഹാന്‍ഡ് സെറ്റ് വിഭാഗം മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. 720 കോടി ഡോളറിനാണ് കച്ചവടം. രൂപക്കണക്കില്‍ ഏതാണ്ട് 47,520 കോടി വരുമിത്.
നോക്കിയ സിഇഒ സ്റ്റീഫന്‍ എലോപും മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാമറും
സ്മാര്‍ട് ഫോണ്‍ രംഗത്ത് തരംഗം സൃഷ്ടിച്ച ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മറുപടിയായി വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വന്‍ മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്. അതിനാക്കം കൂട്ടുന്നതാണ് നോക്കിയയെ ഏറ്റെടുക്കല്‍. സ്മാര്‍ട് ഫോണ്‍ മൊബൈല്‍ രംഗത്തെ മുന്‍നിരക്കാരായ ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയവര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും ഈ നീക്കം എന്ന് കരുതപ്പെടുന്നു. ആന്‍ഡ്രോയ്ഡിന്റെ ഉപജ്ഞാതാക്കളായ ഗൂഗിള്‍ അടുത്തയിടെ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ മോട്ടോറോളയെ ഏറ്റെടുത്തിരുന്നു.
നോക്കിയ ഇനി വയര്‍ലെസ് ഉപകരണങ്ങളുടെ നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നറിയുന്നു.
ഫിന്‍ലന്റിലെ എസ്പൂ എന്ന സ്ഥലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോക്കിയ. 1998 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായിരുന്നു നോക്കിയ. അടുത്തകാലത്ത് വില്പനയില്‍ പിന്നോട്ടായി. തകര്‍ച്ചയില്‍നിന്ന് കരകയറാന്‍, അതുവരെ ഉപയോഗപ്പെടുത്തിയിരുന്ന സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ തള്ളി, 2012 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കി. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നോക്കിയ സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിച്ചു തുടങ്ങി. ഇപ്പോഴിതാ മുഴുവനായും മൈക്രോസോഫ്റ്റിന്റെ കൈകളിലെത്തി.

Saturday, 31 August 2013

ജിസാറ്റ്-7 വിക്ഷേപിച്ചു.

പ്രതിരോധാവശ്യങ്ങള്‍ക്കുമാത്രമായൊരു ഇന്ത്യന്‍ ഉപഗ്രഹം. പ്രധാനമായും നാവികസേനയ്ക്കായാണ് ജിസാറ്റ്-7 എന്ന് നാമകരണം ചെയ്തിട്ടുള്ള ഉപഗ്രഹം ഇക്കഴിഞ്ഞദിവസം വിജയകരമായി വിക്ഷേപിച്ചത്.


ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഏജന്‍സി (ഐഎസ്ആഒ) നിര്‍മിച്ച ഈ ഉപഗ്രഹം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് പോര്‍ട്ടില്‍നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 34 മിനിറ്റും 25 സെക്കന്റും കഴിഞ്ഞപ്പോള്‍ ഏരിയന്‍ ജിസാറ്റ്-7നെ നിര്‍ദ്ദിഷ്ഠ ജിയോസിംക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തിച്ചു. തുടര്‍ന്ന് ഉപഗ്രഹം  കര്‍ണാടകയിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒ യുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയിലേക്ക് സിഗ്‌നലുകള്‍ അയച്ചുതുടങ്ങി.
സെപ്റ്റംബര്‍ മധ്യത്തോടെ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുന്ന ഉപഗ്രഹം രാജയത്തിന്റെ സമുദ്രാതിര്‍ത്തിയുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ നാവികസേനയ്ക്ക് കരുത്താകും.
2625 കിലോയാണ് ഉപഗ്രഹത്തിന്റെ ആകെ ഭാരം. അത്യാധുനിക സംവിധാനങ്ങള്‍ ഇണക്കിച്ചേര്‍ത്തിട്ടുള്ള ഈ ഉപഗ്രഹത്തിന്റെ വരവോടെ വിദൂരസംവദനത്തില്‍ നാവികസേനയ്ക്ക് ഇന്നുള്ള പ്രശ്‌നങ്ങളൊക്കെത്തന്നെ അവസാനിക്കും. ഇതുവരെ 'ഇന്‍മരാസാറ്റ്' എന്ന വാടക ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ നിവര്‍ത്തിച്ചിരുന്നത്.

ഉപഗ്രഹനിര്‍മ്മാണത്തിന് ഐസ്ആര്‍ഒയ്ക്ക് ചിലവായത് ഏകദേശം 185 കോടി രൂപയാണെങ്കില്‍ വിക്ഷേപണത്തിനും ഇന്‍ഷുറന്‍സിനുമായി മറ്റൊരു 470 കോടി രൂപ കൂടി ചിലവായി. ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് പര്യാപ്തമായ ക്രയോജനിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ റോക്കറ്റ് നാം ഇതുവരെ വിജയകരമായി പരീക്ഷിച്ചിട്ടില്ല. അടുത്തയിടെ നടന്ന ഒരുശ്രമം അവസാന നിമിഷം മാറ്റി വയ്‌ക്കേണ്ടിവന്നത് ഓര്‍ക്കുമല്ലോ.

ഫ്രഞ്ച് ഗയാന



ഫ്രഞ്ച് ഗയാന എന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ട്. നമ്മുടെ പല വലിയ ഉപഗ്രഹങ്ങളും അവിടെനിന്ന് വിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയാണിത്, ആരുടെയാണിത്?
പേര് കേട്ടാല്‍ ഫ്രാന്‍സിലെവിടെയോ ആണെന്ന് തോന്നും. ഫ്രാന്‍സിലല്ലെങ്കിലും ഫ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രവിശ്യയാണിത്. പക്ഷേ കിടപ്പ് തെക്കേ അമേരിക്കയുടെ ഒരു കോണിലും. ബ്രസീലും സുരിനാമുമൊക്കെയാണ് അതിര്‍ത്തി പങ്കിടുന്നത്. 18-ാം നൂറ്റാണ്ടിലാണ് ഫ്രാന്‍സ് ഈ പ്രദേശത്ത് കോളനി സ്ഥാപിച്ചത്. ഒരിക്കല്‍ ബ്രിട്ടീഷ്-പോര്‍ച്ചുഗീസ് സേനകള്‍ സംയുക്തമായി ഇവിടം പിടിച്ചെടുത്തെങ്കിലും പിന്നീട് 1814ല്‍ ഒരുടമ്പടിക്ക് വിധേയമായി തിരിച്ചു നല്‍കി.


ഉപഗ്രഹവിക്ഷേപണത്തിന് അനുയോജ്യമായ ഇവിടത്തെ കൗറു വിക്ഷേപണകേന്ദ്രം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Friday, 30 August 2013

എം ടി യ്‌ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌, സുമംഗലയ്‌ക്ക്‌ ബാലസാഹിത്യ പുരസ്‌ക്കാരം

സാഹിത്യരംഗത്ത്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ മലയാളത്തിന്റെ അഭിമാനം എം.ടി വാസുദേവന്‍നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌. ചെറുകഥാകൃത്ത് പി.വി ഷാജികുമാറിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം ലഭിച്ചു. 50,000 രൂപയും പ്രശ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സുമംഗലയ്ക്ക് ബാലസാഹിത്യ പുരസ്‌ക്കാരവും ലഭിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
24 ഇന്ത്യന്‍ഭാഷകളിലുള്ള എഴുത്തുകാര്‍ക്കാണ് ബാലസാഹിത്യപുരസ്‌കാരവും യുവപുരസ്‌കാരവും നല്‍കുന്നത്.
പാലക്കാട് വെള്ളിനേഴി സ്വദേശിയായ ലീല നമ്പൂതിരിപ്പാടിന്റെ തൂലികാനാമമാണ് 'സുമംഗല'. നാലുപതിറ്റാണ്ടായി ബാലസാഹിത്യമേഖലയില്‍ സുമംഗലയുടെ സാന്നിധ്യമുണ്ട്. നെയ്പായസം, കുറിഞ്ഞിയും കൂട്ടുകാരും, തത്ത പറഞ്ഞ കഥകള്‍ എന്നിവയുള്‍പ്പെടെ നിരവധി കൃതികള്‍ സുമംഗലയുടെതായുണ്ട്. കേരള സാഹിത്യ അക്കാദമിയുടേതടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കാസര്‍കോട് കാലിച്ചാംപൊതി സ്വദേശിയായ പി.വി. ഷാജികുമാര്‍ മലയാളത്തിലെ യുവതലമുറയില്‍ ശ്രദ്ധേയനായ കഥാകൃത്താണ്. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നിവയാണ് ഷാജികുമാറിന്റെ കഥാസമാഹാരങ്ങള്‍. കേരള സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, എസ്.ബി.ടി. പുരസ്‌കാരം, അങ്കണം ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ് തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Top News

Labour India