നോക്കിയ ഇനിമുതല്‍ പഴയ നോക്കിയ അല്ല. മൊബൈല്‍ ഫോണുകളുടെ പര്യായമായി മാറിക്കഴിഞ്ഞ നോക്കിയയുടെ വിലാസം മാറുകയാണ്. നോക്കിയയുടെ ഹാന്‍ഡ് സെറ്റ് വിഭാഗം മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. 720 കോടി ഡോളറിനാണ് കച്ചവടം. രൂപക്കണക്കില്‍ ഏതാണ്ട് 47,520 കോടി വരുമിത്.
സ്മാര്‍ട് ഫോണ്‍ രംഗത്ത് തരംഗം സൃഷ്ടിച്ച ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മറുപടിയായി വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വന്‍ മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്. അതിനാക്കം കൂട്ടുന്നതാണ് നോക്കിയയെ ഏറ്റെടുക്കല്‍. സ്മാര്‍ട് ഫോണ്‍ മൊബൈല്‍ രംഗത്തെ മുന്‍നിരക്കാരായ ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയവര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും ഈ നീക്കം എന്ന് കരുതപ്പെടുന്നു. ആന്‍ഡ്രോയ്ഡിന്റെ ഉപജ്ഞാതാക്കളായ ഗൂഗിള്‍ അടുത്തയിടെ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ മോട്ടോറോളയെ ഏറ്റെടുത്തിരുന്നു.
നോക്കിയ ഇനി വയര്‍ലെസ് ഉപകരണങ്ങളുടെ നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നറിയുന്നു.
ഫിന്‍ലന്റിലെ എസ്പൂ എന്ന സ്ഥലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോക്കിയ. 1998 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായിരുന്നു നോക്കിയ. അടുത്തകാലത്ത് വില്പനയില്‍ പിന്നോട്ടായി. തകര്‍ച്ചയില്‍നിന്ന് കരകയറാന്‍, അതുവരെ ഉപയോഗപ്പെടുത്തിയിരുന്ന സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ തള്ളി, 2012 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കി. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നോക്കിയ സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിച്ചു തുടങ്ങി. ഇപ്പോഴിതാ മുഴുവനായും മൈക്രോസോഫ്റ്റിന്റെ കൈകളിലെത്തി.
നോക്കിയ സിഇഒ സ്റ്റീഫന്‍ എലോപും മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാമറും |
നോക്കിയ ഇനി വയര്‍ലെസ് ഉപകരണങ്ങളുടെ നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നറിയുന്നു.
ഫിന്‍ലന്റിലെ എസ്പൂ എന്ന സ്ഥലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോക്കിയ. 1998 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായിരുന്നു നോക്കിയ. അടുത്തകാലത്ത് വില്പനയില്‍ പിന്നോട്ടായി. തകര്‍ച്ചയില്‍നിന്ന് കരകയറാന്‍, അതുവരെ ഉപയോഗപ്പെടുത്തിയിരുന്ന സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ തള്ളി, 2012 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കി. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നോക്കിയ സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിച്ചു തുടങ്ങി. ഇപ്പോഴിതാ മുഴുവനായും മൈക്രോസോഫ്റ്റിന്റെ കൈകളിലെത്തി.
No comments:
Post a Comment