BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 30 August 2013

എം ടി യ്‌ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌, സുമംഗലയ്‌ക്ക്‌ ബാലസാഹിത്യ പുരസ്‌ക്കാരം

സാഹിത്യരംഗത്ത്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ മലയാളത്തിന്റെ അഭിമാനം എം.ടി വാസുദേവന്‍നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌. ചെറുകഥാകൃത്ത് പി.വി ഷാജികുമാറിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം ലഭിച്ചു. 50,000 രൂപയും പ്രശ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സുമംഗലയ്ക്ക് ബാലസാഹിത്യ പുരസ്‌ക്കാരവും ലഭിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
24 ഇന്ത്യന്‍ഭാഷകളിലുള്ള എഴുത്തുകാര്‍ക്കാണ് ബാലസാഹിത്യപുരസ്‌കാരവും യുവപുരസ്‌കാരവും നല്‍കുന്നത്.
പാലക്കാട് വെള്ളിനേഴി സ്വദേശിയായ ലീല നമ്പൂതിരിപ്പാടിന്റെ തൂലികാനാമമാണ് 'സുമംഗല'. നാലുപതിറ്റാണ്ടായി ബാലസാഹിത്യമേഖലയില്‍ സുമംഗലയുടെ സാന്നിധ്യമുണ്ട്. നെയ്പായസം, കുറിഞ്ഞിയും കൂട്ടുകാരും, തത്ത പറഞ്ഞ കഥകള്‍ എന്നിവയുള്‍പ്പെടെ നിരവധി കൃതികള്‍ സുമംഗലയുടെതായുണ്ട്. കേരള സാഹിത്യ അക്കാദമിയുടേതടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കാസര്‍കോട് കാലിച്ചാംപൊതി സ്വദേശിയായ പി.വി. ഷാജികുമാര്‍ മലയാളത്തിലെ യുവതലമുറയില്‍ ശ്രദ്ധേയനായ കഥാകൃത്താണ്. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നിവയാണ് ഷാജികുമാറിന്റെ കഥാസമാഹാരങ്ങള്‍. കേരള സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, എസ്.ബി.ടി. പുരസ്‌കാരം, അങ്കണം ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ് തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Top News

Labour India